പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ ഇഡി നടപടിയിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ചെന്നിത്തല

ദില്ലി: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ ഇഡി നടപടിയിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ചെന്നിത്തല പറഞ്ഞു. വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ മുൻപാകെ ഈ വിഷയം വന്നിട്ടില്ലെന്നും ചെന്നിത്തല ദില്ലിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

ലഹരിയുമായി ഡിവൈഎഫ്ഐ നേതാക്കളെ പിടികൂടിയതിൽ രാഷ്ട്രീയമില്ല. തൂഫാനിൽ രാഷ്ട്രീയമില്ല. യൂത്ത് കോൺഗ്രസ്‌ ആയാലും യൂത്ത് ലീഗ് ആയാലും ഡിവൈഎഫ്ഐ ആയാലും നടപടി ഉണ്ടാകും. ഒരു തലമുറയെ രക്ഷിക്കാനുള്ള നീക്കമാണിത്. രാജ്യത്തെ ഏറ്റവും വലിയ നാർക്കോ ഹണ്ട് ആണ് തൂഫാൻ എന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.

അതേസമയം, വീണക്കെതിരായ അന്വേഷണം കടുപ്പിക്കുകയാണ് ഇഡി. വീണയുടെ വ്യാജ സിമ്മിൽ കൂടുതൽ അന്വേഷണം നടത്താനുള്ള ഒരുക്കത്തിലാണ് ഇ‍ഡി. കോഴിക്കോട്ടെ ഡിടിപിസി ഡെസ്റ്റിനേഷൻ മാനേജർ ആയ നന്ദുലാൽ എന്ന ആളുടെ പേരിലാണ് സിം കാർഡ് എടുത്തിരിക്കുന്നതെന്നാണ് ഇ‍ഡി കണ്ടെത്തൽ. 2024 മുതൽ വീണ നന്ദുലാലിന്റെ പേരിലുള്ള സിം ഉപയോഗിച്ചു. വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്നാണ് നന്ദുലാലിന്റെ മൊഴി. എന്താവശ്യത്തിനാണെന്ന് സിം എടുത്തതെന്നു തനിക്കറിയില്ലെന്നും നന്ദുലാൽ മൊഴി നൽകിയിട്ടുണ്ട്. വ്യാജ സിം ഉപയോഗിച്ചത് ഇന്റർനെറ്റ് കോളുകൾക്കാണെന്ന്‌ ഇഡി വ്യക്തമാക്കുന്നുണ്ട്. അനധികൃത പണമിടപാടുകൾക്കാണ് ഇന്റർനെറ്റ് കോൾ ഉപയോഗിച്ചതെന്നും ഇഡി. വീണയെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇഡി നീക്കം. അടുത്തയാഴ്ച വീണയ്ക്ക് നോട്ടീസ് നൽകും.

YouTube video player