Malayalam News Highlights : നരബലി: ഇലന്തൂരിലെ വീട്ടിൽ പരിശോധന

വിമര്‍ശനങ്ങള്‍ക്കിടെ യൂറോപ്പ് പര്യടനം പൂര്‍ത്തിയാക്കി; മുഖ്യമന്ത്രി തിരിച്ചെത്തി

2:40 PM

ഭാര്യയുടെ കൈവെട്ടിയ കേസിലെ പ്രതിയായ ഭ‍ര്‍ത്താവ് തൂങ്ങിമരിച്ച നിലയിൽ

കോട്ടയം കാണക്കാരിയിൽ ഭാര്യയുടെ കൈവെട്ടിയ കേസിലെ പ്രതിയായ ഭ‍ര്‍ത്താവ് തൂങ്ങിമരിച്ച നിലയിൽ. കാണക്കാരി സ്വദേശി പ്രദീപിനെയാണ് രാമപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അരീക്കരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രദീപ്, ഭാര്യ മഞ്ജുവിന്റെ ഇരു കൈകളും വെട്ടിയ ശേഷം ഒളിവിൽ പോയത്. 

11:37 AM

ദയബായിയുടെ നിരാഹാരം: കേന്ദ്ര സർക്കാർ ഇടപെടണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ

ദയാബായിയുടെ നിരാഹാരത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. പ്രധാനമന്ത്രിക്കും, കേന്ദ്ര ആരോഗ്യമന്ത്രിക്കും കത്തയച്ചു. 
 
11:24 AM

ശശി തരൂരിനായി പാലക്കാട് വീണ്ടും ഫ്ളക്സ് ബോർഡുകൾ

ശശി തരൂരിനായി പാലക്കാട് വീണ്ടും ഫ്ളക്സ് ബോർഡുകൾ. പാലക്കാട് നഗരത്തിൽ മിഷൻ സ്കൂളിന് സമീപമാണ് ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. തരൂരിനെ വിജയിപ്പിക്കു കോൺഗ്രസിനെ രക്ഷിക്കൂ എന്ന ഫ്ളക്സ് ബോർഡ്, മഹാത്മാ സ്റ്റഡി സെന്റർ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പേരിലാണുള്ളത്. 

11:22 AM

ഭാരത് ജോഡോ യാത്രയ്ക്കിടെ അപകടം: 4 പ്രവർത്തകർക്ക് വൈദ്യുതാഘാതമേറ്റു

കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയ്ക്കിടെ ക‍‍ര്‍ണാടകയിലെ ബെല്ലാരിയിൽ വെച്ച് അപകടം. നാല് പ്രവർത്തകർക്ക് വൈദ്യുതാഘാതമേറ്റു. പരിക്കേറ്റ നാല് പേരെയും ബെള്ളാരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

8:52 PM

കെഎസ്ആര്‍ടിസി യൂണിറ്റില്‍ നിന്ന് പണം കാണാതായ സംഭവം, 5 പേര്‍ക്ക് സസ്പെന്‍ഷന്‍

കെഎസ്ആര്‍ടിസി തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ പണം കാണാതായ സംഭവത്തില്‍ സൂപ്രണ്ട് ഉൾപ്പെടെ അഞ്ചുപേരെ സസ്പെൻഡ് ചെയ്തു. സൂപ്രണ്ട് കെ സുരേഷ് കുമാർ, ടിക്കറ്റ് ആൻഡ് ക്യാഷ് വിഭാഗത്തിലെ ജീവനക്കാരായ ടി ടി സുരേഷ് കുമാര്‍, കെ അനിൽ കുമാർ, ജി ഉദയകുമാർ, ജോസ് സൈമൺ എന്നിവർക്കെതിരെയാണ് നടപടി. കണക്കിൽ പൊരുത്തക്കേട് ഉണ്ടെന്നാണ് കണ്ടെത്തൽ. ദിവസവരുമാനത്തിൽ നിന്ന് 1,17,535 രൂപയാണ് കാണാതായത്.

8:51 PM

ഇലന്തൂരിലെ വീട്ടില്‍ പഴയതും പുതിയതുമായ രക്തക്കറ, രണ്ടിടത്ത് ഷാഫിയുടെ വിരലടയാളം

ഇലന്തൂരില്‍ ഇരട്ടനരബലി നടന്ന മുറിയില്‍ നടത്തിയ പരിശോധനയില്‍ രക്തക്കറയും ഷാഫിയുടെ വിരലടയാളവും കണ്ടെത്തി. പഴക്കമുള്ളതും പുതിയതുമായ രക്തക്കറകളാണ് കണ്ടെത്തിയത്. കൊല നടന്ന വീട്ടിലെ രണ്ടിടങ്ങളിലാണ് ഷാഫിയുടെ വിരലടയാളമുള്ളത്. രണ്ട് ചെറിയ കത്തികള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം വെട്ടിമുറിച്ച രക്തമുള്ള കത്തികള്‍ നേരത്തെ കണ്ടെത്തിയിരുന്നു.

8:44 PM

എകെ ജി സെന്റർ ആക്രമണ കേസ് : ഒരാളെ കൂടി പ്രതി ചേർത്തു

തിരുവനന്തപുരത്തെ എകെ ജി സെന്റർ ആക്രമണ കേസിൽ ഒരാളെ കൂടി പ്രതി ചേർത്തു. നേരത്തെ പ്രതി ചേർക്കപ്പെട്ട യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാന്റെ ഡ്രൈവർ സുബീഷിനെയാണ് പ്രതിയാക്കിയത്. സുബീഷിന്റെ സ്കൂട്ടറിലെത്തിയാണ് മുഖ്യപ്രതി ജിതിൻ ആക്രമണം നടത്തിയതെന്നാണ് കണ്ടെത്തൽ.

5:47 PM

പാല്‍ വില വീണ്ടും വര്‍ധിപ്പിച്ച് അമുല്‍

പാല്‍ വില വീണ്ടും വര്‍ധിപ്പിച്ച് അമുല്‍. ഫുള്‍ ക്രീം പാലിന്‍റെ വില രണ്ട് രൂപയായാണ് കൂട്ടിയത്. ഇതൊടെ ഒരു ലിറ്റർ പാലിന്‍റെ വില അറുപത്തിയൊന്നില്‍ നിന്ന് അറുപത്തി മൂന്ന് രൂപയായി. എരുമപ്പാലിന്‍റ വിലയും കമ്പനി രണ്ടു രൂപ വർധിപ്പിച്ചിട്ടുണ്ട്. ഈ വർഷമവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിനെ ഒഴിവാക്കിയാണ് വില വര്‍ധനവ്  പ്രഖ്യാപിച്ചത്. ഉദ്പാദന ചിലവ് കൂടിയെന്ന് ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ ഓഗസ്റ്റിലും മദർ ഡയറിയും അമുലും പാല്‍ വില കൂട്ടിയിരുന്നു.

3:18 PM

തുർക്കി ഖനിയില്‍ സ്ഫോടനം

വടക്കൻ തുർക്കിയിലെ ബാർട്ടിൻ പ്രവിശ്യയിലെ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 40 പേർ മരിച്ചു. ഡസൻ കണക്കിന് ആളുകൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നെന്ന് റിപ്പോര്‍ട്ടുകള്‍.  

3:18 PM

കേസ് അന്വേഷിക്കാന്‍ വിളിച്ച് വരുത്തി പൊലീസ് മര്‍ദ്ദിച്ചെന്ന പരാതി ഒത്തുതീര്‍പ്പാക്കി

ലക്ഷ്മി എസ്റ്റേറ്റില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ അവസാനമായി ഫോണില്‍ ബന്ധപ്പെട്ടത്തിനെ കുറിച്ച് അന്വേഷിക്കാനായി വിളിച്ച് വരുത്തിയ യുവാവിനെ പൊലീസ് മര്‍ദ്ദിച്ചെന്ന പരാതി പൊലീസ് തന്നെ ഒത്തുതീര്‍പ്പാക്കി.  ആക്രമണത്തില്‍ പരിക്കേറ്റ ബത്തേരി വീട്ടില്‍ ഹര്‍ഡില്‍, കഴിഞ്ഞ ദിവസം ചിത്തരപുരം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. 

3:17 PM

ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദ സാധ്യത കേരളത്തിൽ ജാഗ്രതാ നിർദ്ദേശം

കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യത. ഒക്ടോബർ 18 ഓടെ വടക്കൻ ആൻഡമാൻ കടലിന് മുകളിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഇതിന്റെ ഭാഗമായി മഴ ലഭിക്കുമെന്നുമാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. 

3:16 PM

ഇലന്തൂർ ഇരട്ട നരബലി മണം പിടിച്ച് കണ്ടത്താൻ മായയും മർഫിയും എത്തി

ഇലന്തൂർ ഇരട്ട നരബലിയിൽ കൂടുതൽ തെളിവെടുപ്പിനായി അന്വേഷണസംഘം ഇലന്തൂരിലെ വീട്ടിലെത്തി. നായ്ക്കളുടെ സഹായത്തോടെയാണ് തെളിവെടുപ്പ്.  മായയും മർഫിയും 2015 മുതൽ പൊലീസ് സേനയുടെ ഭാ​ഗമാണ്. 

2:53 PM

ബലാത്സംഗ പരാതി കെട്ടിച്ചമച്ചതെന്ന് എൽദോസ് കുന്നപ്പിള്ളി

തനിക്കെതിരായ ബലാത്സംഗ പരാതി കെട്ടിച്ചമച്ചതെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. പരാതിക്കാരിക്കെതിരെ രണ്ട് വാറണ്ടുകൾ ഉണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ എംഎൽഎ കോടതിയിൽ പറഞ്ഞു. നിരവധി കേസുകളിലെ പ്രതിയാണ് അവർ. 

2:52 PM

മൂന്ന് സ്ഥലങ്ങളില്‍ കുഴിച്ച് പരിശോധന

ഇലന്തൂരില്‍ നരബലി നടന്ന വീട്ടുവളപ്പില്‍ പലയിടങ്ങളില്‍ കഴിച്ച് പരിശോധിക്കുന്നു. നായ മണം പിടിച്ചു നിന്ന സ്ഥലങ്ങളിലാണ് കഴിച്ച് പരിശോധിക്കുന്നത്.

1:52 PM

നരബലി: റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ

കേരളത്തിലെ നരബലി ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി.  കേസ് അന്വേഷണം അടക്കം വിവരങ്ങൾ സംബന്ധിച്ച് നാല് ആഴ്ച്ചയ്ക്കം മറുപടി നൽകണം. ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ഇതു സംബന്ധിച്ച നിർദ്ദേശം നൽകി

12:58 PM

കൊവിഡ് ഇടപാട് ലോകായുക്ത നടപടിക്ക് അമിത പ്രധാന്യം നല്‍കേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി

ലോകായുക്തയുടെ മുന്നിലൊരു പരാതി എത്തിയാല്‍ സ്വഭാവികമായിട്ടുള്ള നടപടിയാണ് നോട്ടീസ് അയക്കുക എന്നത്. അതിനപ്പുറത്തേക്ക് അതിനെ വ്യാഖ്യാനിക്കേണ്ടതില്ലെന്നും ലോകായുക്ത നടപടിക്ക് അമിത പ്രാധാന്യം നല്‍കേണ്ടതില്ലെന്ന് മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

12:35 PM

കെഎസ്ആർടിസി യൂണിറ്റിൽ നിന്ന് ഒരുലക്ഷത്തിലധികം രൂപ കാണാതായി

ദിവസ വരുമാനത്തിൽ നിന്ന് ഒരുലക്ഷത്തി പതിനേഴായിരത്തി മുന്നൂറ്റിപതിനെട്ട് രൂപ കാണാനില്ല. നാല് ദിവസം മുമ്പാണ് പ്രതിദിന കളക്ഷൻ മുഴുവനായും ബാങ്കിൽ എത്തിയില്ലെന്ന് കണ്ടെത്തിയത്. 

12:24 PM

കോതമംഗലത്ത് എസ്എഫ്ഐ പ്രവർത്തകന്റെ മുഖത്തടിച്ച് എസ്ഐ

റോഷിൻ എന്ന എന്ന എസ്എഫ്ഐ പ്രവർത്തകനെയാണ് പൊലീസ് സ്റ്റേഷനിൽ വച്ച് എസ്ഐ മാഹിൻ സലീം മർദ്ദിച്ചത്. സ്റ്റേഷനകത്ത് വച്ച് വിദ്യാർത്ഥിയുടെ തലയ്ക്ക് അടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. കോതമംഗലം തങ്കളം ബൈപ്പാസിലെ കടയിൽ നിന്ന് ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിലേക്ക് നയിച്ചത്. 

11:57 AM

'ഇൻസ്റ്റന്‍റ് ആർട്ടിക്കിൾ' രീതി അവസാനിപ്പിക്കാന്‍ ഫേസ്ബുക്ക്

ന്യൂസ് കണ്ടന്‍റുകളില്‍ നിന്നും പൂര്‍ണ്ണമായും വിടവാങ്ങല്‍ നടത്തുന്നതിന്‍റെ ഭാഗമായി മെറ്റാ ഇൻസ്റ്റന്‍റ് ആർട്ടിക്കിളുകള്‍ അവസാനിപ്പിക്കുകയാണ്.  മെറ്റാ വക്താവ് എറിൻ മില്ലർ പറയുന്നതനുസരിച്ച്,  ഏപ്രിൽ 2023 ഫേസ്ബുക്ക് ഇൻസ്റ്റന്‍റ് ആർട്ടിക്കിൾ സപ്പോര്‍ട്ട് അവസാനിപ്പിക്കുമെന്നാണ് അവരുടെ മീഡിയ പാര്‍ട്ണര്‍മാരെ അറിയിച്ചു കഴിഞ്ഞു.

11:56 AM

എകെജി സെന്റർ ആക്രമണ കേസ് രണ്ട് പേരെ കൂടി പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്

 യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ, ആറ്റിപ്രയിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തക നവ്യ ടി എന്നിവരെയാണ് കേസില്‍ പ്രതി ചേർത്തത്. ഗൂഢാലോചന കുറ്റം ചുമത്തിയാണ് ക്രൈംബ്രാഞ്ച് ഇരുവരെയും പ്രതി ചേർത്തിരിക്കുന്നത്. രണ്ട് പേരും ഒളിവിലാണ്.

11:55 AM

കോഴിക്കോടും കണ്ണൂരും കൊച്ചിയിലും ലഹരിമരുന്ന് വേട്ട

 7 കിലോ കഞ്ചാവുമായി പാലയോട് സ്വദേശി താഴെ വീട്ടിൽ അഷ്റഫ് പിടിയിലായി. ചാലോട്, മട്ടന്നൂർ ഭാഗങ്ങളിൽ വിൽപ്പനക്കാർക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുന്ന ആളാണ് അഷ്റഫ് എന്ന് എക്സൈസ് പറഞ്ഞു. കോഴിക്കോട് പാലാഴിയിലെ അപ്പാർട്ട്മെന്റിൽ നിന്നാണ് ലഹരി മരുന്ന് പിടികൂടിയത്. 30ഗ്രാം എംഡിഎംഎയും 35 എൽഎസ് ഡി സ്റ്റാമ്പുകളുമാണ് പിടികൂടിയത്.

11:22 AM

കൊവിഡ് പർച്ചേസില്‍ ഒരു അഴിമതിയും നടന്നിട്ടില്ലെന്ന് കെ കെ ശൈലജ

മുഖ്യമന്ത്രിയുമായി ആലോചിച്ചെടുത്ത തീരുമാനമാണെന്നാണ് കെ കെ ശൈലജയുടെ വിശദീകരണം. കാര്യങ്ങൾ ലോകയുക്തയെ ബോധ്യപ്പെടുത്തുമെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.

11:22 AM

ചേര്‍ത്തലയില്‍ ഡിവൈഎഫ്ഐ നേതാവിന് കുത്തേറ്റു

ഡിവൈഎഫ്ഐ ടൗൺ ഈസ്റ്റ് മേഖലാ കമ്മിറ്റിയംഗം ടി.എസ്. അരുണിനാണ് കുത്തേറ്റത്. അരുണിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ നാലുപേരെ വണ്ടാനം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. 

11:21 AM

പരസ്യം വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ മന്ത്രി

കെഎസ്ആർടിസി ബസുകളിൽ പരസ്യം പതിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് കോർപ്പറേഷന് വൻ ബാധ്യത ഉണ്ടാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസുകളിൽ പരസ്യം പതിക്കാൻ അനുവദിക്കുന്നതിലൂടെ വർഷം, 1 കോടി 80 ലക്ഷം രൂപ കെഎസ്ആർടിസിക്ക് ലഭിക്കുന്നുണ്ട്. ഉത്തരവ് നടപ്പാക്കുന്നത് നഷ്ടമുണ്ടാക്കുമെന്നും ഗതാഗത മന്ത്രി 

10:59 AM

മധ്യപ്രദേശിൽ തരൂരിന് സ്വീകരണമൊരുക്കിയത് കമൽനാഥ്

എഐസിസി തലപ്പത്ത് നിന്നുള്ള നിർദ്ദേശം മറികടന്ന് സ്വീകരണ വിവരം  സോണിയ ഗാന്ധിയെ നേരിട്ടറിയിച്ച് അനുമതി നേടി
 
10:55 AM

കുടിവെള്ള പൈപ്പിലൂടെ മലിനജലം കടത്തി വിട്ടു

പുതുതായി സ്ഥാപിച്ച കുടിവെള്ള പൈപ്പിന്റെ കാര്യക്ഷമത പരിശോധിക്കാനെന്ന പേരിൽ ആലപ്പുഴയിൽ മലിനജലം വിതരണം ചെയ്തതായി പരാതി. നഗരത്തിലെ കൊട്ടാരം പാലത്തിന് സമീപമാണ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് അലംഭാവം ഉണ്ടായത്.

10:54 AM

തമിഴ്നാട്ടിൽ നരബലിക്ക് ശ്രമമെന്ന് സംശയം: പൂജ നടത്തിയ കുടുംബം പിടിയിൽ

ദസറാപ്പേട്ടിലുള്ള വീട്ടിൽ മൂന്ന് ദിവസമായി വാതിലടച്ച് മന്ത്രവാദം നടത്തുന്നുവെന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ആഭിചാര പൂജ തടയുകയായിരുന്നു. വീട്ടുകാർ വാതിൽ തുറക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ജെസിബി ഉപയോഗിച്ച് വീടിന്‍റെ വാതിൽ തകർത്താണ് പൊലീസ് ഉള്ളിൽ കടന്നത്.

10:51 AM

പ്രതികളുമായി ഇലന്തൂരിലേക്ക്

ഇരട്ട നരമ്പലിക്കേസിലെ പ്രതികളുമായി പൊലീസ് സംഘം ഇലന്തൂരിലേക്ക് പുറപ്പെട്ടു. ഭഗവല്‍ സിംഗ്, ഷാഫി, ലൈല എന്നിവരുമായി കൊച്ചിയില്‍ നിന്ന് അന്വേഷണ സംഘം ഇലന്തൂരിലേക്ക് പുറപ്പെട്ടു.  

10:45 AM

വിസ തട്ടിപ്പ് കേസില്‍ മലയാളി അറസ്റ്റില്‍

യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വിദ്യാഭ്യാസ വിസ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ മലയാളി അറസ്റ്റില്‍. കേസിലെ മുഖ്യപ്രതി റോജറിനെ ദില്ലി ഗൂഡ്ഗാവിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നെയ്യാറ്റിൻകര സ്വദേശിയായ എലിസ തങ്കരാജൻ പേര് മാറ്റി മാർക്ക് റോജർ ആയതാണെന്ന് പൊലീസ് പറയുന്നു. 

6:44 AM

ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളിലിന് ഇന്ന് നിർണായകം. മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ

ജാമ്യാപേക്ഷ തള്ളിയിൽ അറസ്റ്റ് ചെയ്യാനൊരുങ്ങി പൊലീസ്

6:44 AM

വിദേശ പര്യടനത്തിന് ശേഷം മുഖ്യമന്ത്രി മടങ്ങിയെത്തി

കുടുംബങ്ങൾക്കൊപ്പം തിരുവനന്തപുരത്ത് തിരിച്ചെത്തിയത് പുലർച്ചെയോടെ

6:43 AM

ഇരട്ടനരബലി നടന്ന ഇലന്തൂരിൽ ഇന്ന് വീണ്ടും പരിശോധന

ഭഗവൽ സിങ്ങിന്റെ പുരയിടത്തിൽ ജെസിബി ഉപയോഗിച്ച് കുഴിക്കും. നടപടി കൂടുതൽ സ്ത്രീകൾ ഇരകളായെന്ന  സംശയത്തിൽ. തെരച്ചിലിന് പരിശീലനം ലഭിച്ച നായ്ക്കളും.

2:40 PM IST:

കോട്ടയം കാണക്കാരിയിൽ ഭാര്യയുടെ കൈവെട്ടിയ കേസിലെ പ്രതിയായ ഭ‍ര്‍ത്താവ് തൂങ്ങിമരിച്ച നിലയിൽ. കാണക്കാരി സ്വദേശി പ്രദീപിനെയാണ് രാമപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അരീക്കരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രദീപ്, ഭാര്യ മഞ്ജുവിന്റെ ഇരു കൈകളും വെട്ടിയ ശേഷം ഒളിവിൽ പോയത്. 

11:37 AM IST:

ദയാബായിയുടെ നിരാഹാരത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. പ്രധാനമന്ത്രിക്കും, കേന്ദ്ര ആരോഗ്യമന്ത്രിക്കും കത്തയച്ചു. 
 
11:24 AM IST:

ശശി തരൂരിനായി പാലക്കാട് വീണ്ടും ഫ്ളക്സ് ബോർഡുകൾ. പാലക്കാട് നഗരത്തിൽ മിഷൻ സ്കൂളിന് സമീപമാണ് ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. തരൂരിനെ വിജയിപ്പിക്കു കോൺഗ്രസിനെ രക്ഷിക്കൂ എന്ന ഫ്ളക്സ് ബോർഡ്, മഹാത്മാ സ്റ്റഡി സെന്റർ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പേരിലാണുള്ളത്. 

11:22 AM IST:

കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയ്ക്കിടെ ക‍‍ര്‍ണാടകയിലെ ബെല്ലാരിയിൽ വെച്ച് അപകടം. നാല് പ്രവർത്തകർക്ക് വൈദ്യുതാഘാതമേറ്റു. പരിക്കേറ്റ നാല് പേരെയും ബെള്ളാരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

8:52 PM IST:

കെഎസ്ആര്‍ടിസി തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ പണം കാണാതായ സംഭവത്തില്‍ സൂപ്രണ്ട് ഉൾപ്പെടെ അഞ്ചുപേരെ സസ്പെൻഡ് ചെയ്തു. സൂപ്രണ്ട് കെ സുരേഷ് കുമാർ, ടിക്കറ്റ് ആൻഡ് ക്യാഷ് വിഭാഗത്തിലെ ജീവനക്കാരായ ടി ടി സുരേഷ് കുമാര്‍, കെ അനിൽ കുമാർ, ജി ഉദയകുമാർ, ജോസ് സൈമൺ എന്നിവർക്കെതിരെയാണ് നടപടി. കണക്കിൽ പൊരുത്തക്കേട് ഉണ്ടെന്നാണ് കണ്ടെത്തൽ. ദിവസവരുമാനത്തിൽ നിന്ന് 1,17,535 രൂപയാണ് കാണാതായത്.

8:51 PM IST:

ഇലന്തൂരില്‍ ഇരട്ടനരബലി നടന്ന മുറിയില്‍ നടത്തിയ പരിശോധനയില്‍ രക്തക്കറയും ഷാഫിയുടെ വിരലടയാളവും കണ്ടെത്തി. പഴക്കമുള്ളതും പുതിയതുമായ രക്തക്കറകളാണ് കണ്ടെത്തിയത്. കൊല നടന്ന വീട്ടിലെ രണ്ടിടങ്ങളിലാണ് ഷാഫിയുടെ വിരലടയാളമുള്ളത്. രണ്ട് ചെറിയ കത്തികള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം വെട്ടിമുറിച്ച രക്തമുള്ള കത്തികള്‍ നേരത്തെ കണ്ടെത്തിയിരുന്നു.

8:44 PM IST:

തിരുവനന്തപുരത്തെ എകെ ജി സെന്റർ ആക്രമണ കേസിൽ ഒരാളെ കൂടി പ്രതി ചേർത്തു. നേരത്തെ പ്രതി ചേർക്കപ്പെട്ട യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാന്റെ ഡ്രൈവർ സുബീഷിനെയാണ് പ്രതിയാക്കിയത്. സുബീഷിന്റെ സ്കൂട്ടറിലെത്തിയാണ് മുഖ്യപ്രതി ജിതിൻ ആക്രമണം നടത്തിയതെന്നാണ് കണ്ടെത്തൽ.

5:47 PM IST:

പാല്‍ വില വീണ്ടും വര്‍ധിപ്പിച്ച് അമുല്‍. ഫുള്‍ ക്രീം പാലിന്‍റെ വില രണ്ട് രൂപയായാണ് കൂട്ടിയത്. ഇതൊടെ ഒരു ലിറ്റർ പാലിന്‍റെ വില അറുപത്തിയൊന്നില്‍ നിന്ന് അറുപത്തി മൂന്ന് രൂപയായി. എരുമപ്പാലിന്‍റ വിലയും കമ്പനി രണ്ടു രൂപ വർധിപ്പിച്ചിട്ടുണ്ട്. ഈ വർഷമവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിനെ ഒഴിവാക്കിയാണ് വില വര്‍ധനവ്  പ്രഖ്യാപിച്ചത്. ഉദ്പാദന ചിലവ് കൂടിയെന്ന് ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ ഓഗസ്റ്റിലും മദർ ഡയറിയും അമുലും പാല്‍ വില കൂട്ടിയിരുന്നു.

3:18 PM IST:

വടക്കൻ തുർക്കിയിലെ ബാർട്ടിൻ പ്രവിശ്യയിലെ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 40 പേർ മരിച്ചു. ഡസൻ കണക്കിന് ആളുകൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നെന്ന് റിപ്പോര്‍ട്ടുകള്‍.  

3:18 PM IST:

ലക്ഷ്മി എസ്റ്റേറ്റില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ അവസാനമായി ഫോണില്‍ ബന്ധപ്പെട്ടത്തിനെ കുറിച്ച് അന്വേഷിക്കാനായി വിളിച്ച് വരുത്തിയ യുവാവിനെ പൊലീസ് മര്‍ദ്ദിച്ചെന്ന പരാതി പൊലീസ് തന്നെ ഒത്തുതീര്‍പ്പാക്കി.  ആക്രമണത്തില്‍ പരിക്കേറ്റ ബത്തേരി വീട്ടില്‍ ഹര്‍ഡില്‍, കഴിഞ്ഞ ദിവസം ചിത്തരപുരം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. 

3:17 PM IST:

കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യത. ഒക്ടോബർ 18 ഓടെ വടക്കൻ ആൻഡമാൻ കടലിന് മുകളിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഇതിന്റെ ഭാഗമായി മഴ ലഭിക്കുമെന്നുമാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. 

3:16 PM IST:

ഇലന്തൂർ ഇരട്ട നരബലിയിൽ കൂടുതൽ തെളിവെടുപ്പിനായി അന്വേഷണസംഘം ഇലന്തൂരിലെ വീട്ടിലെത്തി. നായ്ക്കളുടെ സഹായത്തോടെയാണ് തെളിവെടുപ്പ്.  മായയും മർഫിയും 2015 മുതൽ പൊലീസ് സേനയുടെ ഭാ​ഗമാണ്. 

2:53 PM IST:

തനിക്കെതിരായ ബലാത്സംഗ പരാതി കെട്ടിച്ചമച്ചതെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. പരാതിക്കാരിക്കെതിരെ രണ്ട് വാറണ്ടുകൾ ഉണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ എംഎൽഎ കോടതിയിൽ പറഞ്ഞു. നിരവധി കേസുകളിലെ പ്രതിയാണ് അവർ. 

2:52 PM IST:

ഇലന്തൂരില്‍ നരബലി നടന്ന വീട്ടുവളപ്പില്‍ പലയിടങ്ങളില്‍ കഴിച്ച് പരിശോധിക്കുന്നു. നായ മണം പിടിച്ചു നിന്ന സ്ഥലങ്ങളിലാണ് കഴിച്ച് പരിശോധിക്കുന്നത്.

2:53 PM IST:

കേരളത്തിലെ നരബലി ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി.  കേസ് അന്വേഷണം അടക്കം വിവരങ്ങൾ സംബന്ധിച്ച് നാല് ആഴ്ച്ചയ്ക്കം മറുപടി നൽകണം. ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ഇതു സംബന്ധിച്ച നിർദ്ദേശം നൽകി

12:58 PM IST:

ലോകായുക്തയുടെ മുന്നിലൊരു പരാതി എത്തിയാല്‍ സ്വഭാവികമായിട്ടുള്ള നടപടിയാണ് നോട്ടീസ് അയക്കുക എന്നത്. അതിനപ്പുറത്തേക്ക് അതിനെ വ്യാഖ്യാനിക്കേണ്ടതില്ലെന്നും ലോകായുക്ത നടപടിക്ക് അമിത പ്രാധാന്യം നല്‍കേണ്ടതില്ലെന്ന് മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

12:35 PM IST:

ദിവസ വരുമാനത്തിൽ നിന്ന് ഒരുലക്ഷത്തി പതിനേഴായിരത്തി മുന്നൂറ്റിപതിനെട്ട് രൂപ കാണാനില്ല. നാല് ദിവസം മുമ്പാണ് പ്രതിദിന കളക്ഷൻ മുഴുവനായും ബാങ്കിൽ എത്തിയില്ലെന്ന് കണ്ടെത്തിയത്. 

12:24 PM IST:

റോഷിൻ എന്ന എന്ന എസ്എഫ്ഐ പ്രവർത്തകനെയാണ് പൊലീസ് സ്റ്റേഷനിൽ വച്ച് എസ്ഐ മാഹിൻ സലീം മർദ്ദിച്ചത്. സ്റ്റേഷനകത്ത് വച്ച് വിദ്യാർത്ഥിയുടെ തലയ്ക്ക് അടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. കോതമംഗലം തങ്കളം ബൈപ്പാസിലെ കടയിൽ നിന്ന് ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിലേക്ക് നയിച്ചത്. 

11:57 AM IST:

ന്യൂസ് കണ്ടന്‍റുകളില്‍ നിന്നും പൂര്‍ണ്ണമായും വിടവാങ്ങല്‍ നടത്തുന്നതിന്‍റെ ഭാഗമായി മെറ്റാ ഇൻസ്റ്റന്‍റ് ആർട്ടിക്കിളുകള്‍ അവസാനിപ്പിക്കുകയാണ്.  മെറ്റാ വക്താവ് എറിൻ മില്ലർ പറയുന്നതനുസരിച്ച്,  ഏപ്രിൽ 2023 ഫേസ്ബുക്ക് ഇൻസ്റ്റന്‍റ് ആർട്ടിക്കിൾ സപ്പോര്‍ട്ട് അവസാനിപ്പിക്കുമെന്നാണ് അവരുടെ മീഡിയ പാര്‍ട്ണര്‍മാരെ അറിയിച്ചു കഴിഞ്ഞു.

11:56 AM IST:

 യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ, ആറ്റിപ്രയിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തക നവ്യ ടി എന്നിവരെയാണ് കേസില്‍ പ്രതി ചേർത്തത്. ഗൂഢാലോചന കുറ്റം ചുമത്തിയാണ് ക്രൈംബ്രാഞ്ച് ഇരുവരെയും പ്രതി ചേർത്തിരിക്കുന്നത്. രണ്ട് പേരും ഒളിവിലാണ്.

11:55 AM IST:

 7 കിലോ കഞ്ചാവുമായി പാലയോട് സ്വദേശി താഴെ വീട്ടിൽ അഷ്റഫ് പിടിയിലായി. ചാലോട്, മട്ടന്നൂർ ഭാഗങ്ങളിൽ വിൽപ്പനക്കാർക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുന്ന ആളാണ് അഷ്റഫ് എന്ന് എക്സൈസ് പറഞ്ഞു. കോഴിക്കോട് പാലാഴിയിലെ അപ്പാർട്ട്മെന്റിൽ നിന്നാണ് ലഹരി മരുന്ന് പിടികൂടിയത്. 30ഗ്രാം എംഡിഎംഎയും 35 എൽഎസ് ഡി സ്റ്റാമ്പുകളുമാണ് പിടികൂടിയത്.

11:22 AM IST:

മുഖ്യമന്ത്രിയുമായി ആലോചിച്ചെടുത്ത തീരുമാനമാണെന്നാണ് കെ കെ ശൈലജയുടെ വിശദീകരണം. കാര്യങ്ങൾ ലോകയുക്തയെ ബോധ്യപ്പെടുത്തുമെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.

11:22 AM IST:

ഡിവൈഎഫ്ഐ ടൗൺ ഈസ്റ്റ് മേഖലാ കമ്മിറ്റിയംഗം ടി.എസ്. അരുണിനാണ് കുത്തേറ്റത്. അരുണിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ നാലുപേരെ വണ്ടാനം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. 

11:21 AM IST:

കെഎസ്ആർടിസി ബസുകളിൽ പരസ്യം പതിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് കോർപ്പറേഷന് വൻ ബാധ്യത ഉണ്ടാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസുകളിൽ പരസ്യം പതിക്കാൻ അനുവദിക്കുന്നതിലൂടെ വർഷം, 1 കോടി 80 ലക്ഷം രൂപ കെഎസ്ആർടിസിക്ക് ലഭിക്കുന്നുണ്ട്. ഉത്തരവ് നടപ്പാക്കുന്നത് നഷ്ടമുണ്ടാക്കുമെന്നും ഗതാഗത മന്ത്രി 

10:59 AM IST:

എഐസിസി തലപ്പത്ത് നിന്നുള്ള നിർദ്ദേശം മറികടന്ന് സ്വീകരണ വിവരം  സോണിയ ഗാന്ധിയെ നേരിട്ടറിയിച്ച് അനുമതി നേടി
 
10:56 AM IST:

പുതുതായി സ്ഥാപിച്ച കുടിവെള്ള പൈപ്പിന്റെ കാര്യക്ഷമത പരിശോധിക്കാനെന്ന പേരിൽ ആലപ്പുഴയിൽ മലിനജലം വിതരണം ചെയ്തതായി പരാതി. നഗരത്തിലെ കൊട്ടാരം പാലത്തിന് സമീപമാണ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് അലംഭാവം ഉണ്ടായത്.

10:54 AM IST:

ദസറാപ്പേട്ടിലുള്ള വീട്ടിൽ മൂന്ന് ദിവസമായി വാതിലടച്ച് മന്ത്രവാദം നടത്തുന്നുവെന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ആഭിചാര പൂജ തടയുകയായിരുന്നു. വീട്ടുകാർ വാതിൽ തുറക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ജെസിബി ഉപയോഗിച്ച് വീടിന്‍റെ വാതിൽ തകർത്താണ് പൊലീസ് ഉള്ളിൽ കടന്നത്.

10:51 AM IST:

ഇരട്ട നരമ്പലിക്കേസിലെ പ്രതികളുമായി പൊലീസ് സംഘം ഇലന്തൂരിലേക്ക് പുറപ്പെട്ടു. ഭഗവല്‍ സിംഗ്, ഷാഫി, ലൈല എന്നിവരുമായി കൊച്ചിയില്‍ നിന്ന് അന്വേഷണ സംഘം ഇലന്തൂരിലേക്ക് പുറപ്പെട്ടു.  

10:45 AM IST:

യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വിദ്യാഭ്യാസ വിസ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ മലയാളി അറസ്റ്റില്‍. കേസിലെ മുഖ്യപ്രതി റോജറിനെ ദില്ലി ഗൂഡ്ഗാവിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നെയ്യാറ്റിൻകര സ്വദേശിയായ എലിസ തങ്കരാജൻ പേര് മാറ്റി മാർക്ക് റോജർ ആയതാണെന്ന് പൊലീസ് പറയുന്നു. 

6:44 AM IST:

ജാമ്യാപേക്ഷ തള്ളിയിൽ അറസ്റ്റ് ചെയ്യാനൊരുങ്ങി പൊലീസ്

6:44 AM IST:

കുടുംബങ്ങൾക്കൊപ്പം തിരുവനന്തപുരത്ത് തിരിച്ചെത്തിയത് പുലർച്ചെയോടെ

6:43 AM IST: