Published : Jul 03, 2026, 12:48 PM ISTUpdated : Jul 06, 2026, 10:40 AM IST

സൂറത്ത്കല്ലിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണക്കവർച്ച - മലയാളി ഉൾപ്പെടെ 3 പേർ പിടിയിൽ, കേസിലാകെ 15 പ്രതികൾ

Summary

മദ്യ നയത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വേദിയിൽ ഇരുത്തി വിമർശനമുന്നയിച്ച് മാർത്തോമ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രോപ്പൊലീത്ത. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചത് അംഗീകരിക്കാൻ കഴിയില്ലെന്നും മദ്യം പൂർണമായി വർജിക്കുകയാണ് സഭയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മറുപടിയുമായി രമേശ് ചെന്നിത്തലയും രം​ഗത്തെത്തി. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. യുഡിഎഫ് കൂടി അക്കാര്യത്തിൽ തീരുമാനമെടുക്കും. മാർത്തോമാ സഭയുടെ അധ്യക്ഷൻ പറഞ്ഞ കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ വരും. അത് അടക്കമുള്ള കാര്യങ്ങൾ യുഡിഎഫ് കൂടി തീരുമാനിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

gold robbery

11:49 PM (IST) Jul 03

സൂറത്ത്കല്ലിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണക്കവർച്ച - മലയാളി ഉൾപ്പെടെ 3 പേർ പിടിയിൽ, കേസിലാകെ 15 പ്രതികൾ

പയ്യന്നൂരിൽ സ്വർണക്കട നടത്തുന്ന മഹാരാഷ്ട്ര സ്വദേശി വികാസിനെയാണ് പ്രതികൾ കൊള്ളയടിച്ചത്. വികാസിന്റെ പക്കൽ നിന്ന് 180 ഗ്രാം സ്വർണം പ്രതികൾക്ക് കവർന്നിരുന്നു.

Read Full Story

11:12 PM (IST) Jul 03

കേരള സിൻഡിക്കേറ്റിലേക്ക് 6 പേരെ നാമനിർദേശം ചെയ്ത് സർക്കാർ; ഇ‌ടതുസർക്കാരിന്റെ 6 പേരെ ഒഴിവാക്കി

ഡിവൈഎഫ്ഐ നേതാവ് ഷിജു ഖാൻ അടക്കം ഇടതു സർക്കാരിന്റെ കാലത്ത് നിയമിച്ച ആറുപേരെയാണ് മാറ്റിയത്. കേരള മാതൃകയിൽ കാലിക്കറ്റ് അടക്കമുള്ള സർവ്വകലാശാല സിൻഡിക്കേറ്റിലും ഉടൻ സർക്കാർ നോമിനികളെ വയ്ക്കും.

Read Full Story

11:02 PM (IST) Jul 03

തൃശ്ശൂർ നെടുപുഴയിൽ കോൾപാടത്ത് ബോട്ട് മുങ്ങി 2 പേരെ കാണാതായി, തെരച്ചിൽ തുടർന്ന് ഫയർഫോഴ്സ്

പാടത്തിന് നടുവിൽ വെച്ച് ബോട്ട് മുങ്ങിയാണ് അപകടമുണ്ടായത്. കാണാതായവർക്കായി ഫയർഫോഴ്സ് തെരച്ചിൽ നടത്തുകയാണ്.

Read Full Story

10:28 PM (IST) Jul 03

'കടിച്ചുതൂങ്ങാനില്ല, പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമിച്ചത്' - അഡ്ഹോക് കമ്മിറ്റി കൺവീനർ സ്ഥാനമൊഴിഞ്ഞ് രമേഷ് പിഷാരടി

ഓഡിയോ ക്ലാരിറ്റി കേട്ടാൽ അത് മനസ്സിലാകുമല്ലോ എന്ന് ചൂണ്ടിക്കാട്ടിയ രമേഷ് പിഷാരടി അത് വേദനിപ്പിച്ചുവെന്നും കൂട്ടിച്ചേർത്തു

Read Full Story

09:25 PM (IST) Jul 03

പൊതുപരീക്ഷകളും അഭിമുഖങ്ങളും നിശ്ചയിച്ചത് പോലെ നടക്കും; തൃശ്ശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ

എല്ലാവരും ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. ദുരന്തനിവാരണ വകുപ്പും ജില്ലാ ഭരണകൂടവും നൽകുന്ന ഔദ്യോഗിക മുന്നറിയിപ്പുകളും നിർദേശങ്ങളും കർശനമായി പാലിക്കുക.

Read Full Story

09:06 PM (IST) Jul 03

കശുവണ്ടി കോർപറേഷൻ അഴിമതി കേസ് - കോടതി ഉത്തരവനുസരിച്ച്‌ പ്രോസിക്യൂഷൻ അനുമതി തിരുത്തിയിറക്കണം; കത്ത് നല്‍കി എജി

നിലവിലുള്ള വിവാദ ഭാ​ഗങ്ങൾ നീക്കണമെന്നും അഡ്യക്കേറ്റ് ജനറൽ ചൂണ്ടിക്കാട്ടുന്നു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ആണ് ഇമെയിൽ അയച്ചത്.

 

Read Full Story

08:40 PM (IST) Jul 03

ജോലി കഴിഞ്ഞ് തിരികെ വരുന്ന വഴി യുവതിയുടെ സ്കൂട്ടർ തടഞ്ഞ് രണ്ടം​ഗസംഘം, പട്ടാപ്പകൽ 3 പവന്റെ താലിമാല കവർന്നു

ഇവർ സ്കൂട്ടറിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ ഒരു വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.

Read Full Story

07:38 PM (IST) Jul 03

ലോഡ്ജിൽ ലഹരി ചോദിച്ചെത്തി പണവും മൊബൈൽ ഫോണും കവർന്നു; അഞ്ചം​ഗ സംഘം റിമാൻഡിൽ

മലപ്പുറം തേഞ്ഞിപ്പാലം കാക്കഞ്ചേരിയിൽ ലോഡ്ജിൽ ലഹരി ചോദിച്ചെത്തിയ സംഘം പണവും മൊബൈൽ ഫോണും കവർന്നു. പിടിയിലായ അഞ്ചു പ്രതികളും റിമാൻഡിൽ. ഇക്കഴിഞ്ഞ 30നാണ് സംഭവം.

Read Full Story

06:50 PM (IST) Jul 03

ഇന്തോനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി; വിദ്യാർത്ഥി വിസ മുതൽ വ്യാപാരം വരെ വിഷയങ്ങൾ ചർച്ചയാകും

ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച യാത്രതിരിക്കും. ആദ്യം ഇന്തോനേഷ്യയിലേക്കാണ് പ്രധാനമന്ത്രി പോകുന്നത്.

Read Full Story

06:28 PM (IST) Jul 03

കൊല്ലത്ത് പീഡന കേസിൽ പുരോ​ഹിതൻ അറസ്റ്റിൽ, ധ്യാനത്തിനെത്തിയപ്പോൾ പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ പരാതിയിൽ കേസ്

2022 മുതൽ 2024 വരെ പല തവണ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. പ്രതി പരിമണം കാർമൽ ഭവൻ ആശ്രമത്തിൽ അച്ചനായി പ്രവർത്തിച്ചിരുന്നു.

Read Full Story

05:59 PM (IST) Jul 03

ബെം​ഗളൂരു ഐഎസ്ആർഓ ആസ്ഥാനത്ത് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചയാൾ പിടിയിൽ; പ്രതി മാനസികാസ്വാസ്ഥ്യമുള്ളയാളെന്ന് പൊലീസ്

ബെം​ഗളൂരു ഐഎസ്ആർഓ ആസ്ഥാനത്ത് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചയാൾ പിടിയിൽ. ഗാസിയാബാദിൽ നിന്നാണ് സഞ്ജയ് നഗർ പൊലീസ് പ്രതിയെ പിടികൂടിയത്.

Read Full Story

05:30 PM (IST) Jul 03

കാഫിര്‍ സ്ക്രീൻ ഷോട്ട് കേസ് - പ്രതി ജിതിൻ ഭാസ്കറിന് ജാമ്യം അനുവദിച്ച് കോഴിക്കോട് ജില്ല കോടതി

കാഫിർ സ്ക്രീൻ ഷോട്ട് കേസില്‍ പ്രതി ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന് ജാമ്യം.

Read Full Story

05:18 PM (IST) Jul 03

ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

കോഴിക്കോട് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. പയ്യാനക്കൽ സ്വദേശി മുനീറ ആണ് മരിച്ചത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

Read Full Story

05:17 PM (IST) Jul 03

'മലയാളികള്‍ക്കും ലഹരി വ്യാപനത്തിൽ പങ്കുണ്ട്, പെരുമ്പാവൂര്‍ ലഹരിയുടെ തലസ്ഥാനമെന്ന കുപ്രസിദ്ധി മാറണം'; തൂഫാൻ ജാ​ഗരൺ റാലിയുമായി ആഭ്യന്തര മന്ത്രി

ലഹരിവിൽപന നിർത്തിയില്ലെങ്കിൽ കൈകളിൽ വിലങ്ങുവീഴുമെന്ന് ആഭ്യന്തര മന്ത്രി ലഹരിമാഫിയകൾക്ക് മുന്നറിയിപ്പ് നൽകി. മരണത്തിന്റെ വ്യാപാരികളെ നിലക്ക് നിർത്തും.

 

Read Full Story

04:31 PM (IST) Jul 03

ബെംഗളൂരു ഡേ കെയർ സെന്റർ ക്രൂരത - ഒരു ജീവനക്കാരി അറസ്റ്റിൽ; നാലുപേർക്കായി തെരച്ചിൽ തുടരുന്നു

ബെംഗളൂരു ഡേ കെയർ സെന്ററിൽ ആയമാ‍ർ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ ഒരു ജീവനക്കാരി അറസ്റ്റിൽ. വിജയലക്ഷ്മി എന്ന ആയയാണ് അറസ്റ്റിലായത്.

Read Full Story

03:14 PM (IST) Jul 03

വിവാദങ്ങൾ പുകയുന്നു, കെപിസിസി യോഗം ഉടൻ വിളിക്കണം; പ്രസിഡൻ്റിന് കെ സി പക്ഷത്തെ ജനറൽ സെക്രട്ടറിയുടെ കത്ത്

വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാൻ അടിയന്തരമായി കെപിസിസി ഭാരവാഹി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്‍റിന് കത്ത്. കെപിസിസി ജനറൽ സെക്രട്ടറി എം ആര്‍ അഭിലാഷാണ് കത്ത് നൽകിയത്.

Read Full Story

02:52 PM (IST) Jul 03

സർക്കാർ ഇടപെട്ടു; കോറോ ഹെൽത്തിലെ കൂട്ട പിരിച്ചുവിടൽ മരവിപ്പിച്ചു, ഈ മാസം ആറിന് തൊഴിൽ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ചർച്ച

സർക്കാർ ഇടപെടലിനെ തുടർന്നd കൊച്ചിയിലെ കോറോ ഹെൽത്ത് സ്ഥാപനത്തിലെ കൂട്ട പിരിച്ചുവിടൽ മരവിപ്പിച്ചു. ഈ മാസം ആറിന് തൊഴിൽ സെക്രട്ടറിയുടെ സാന്നിധ്യത്തിലെ ചർച്ചക്ക് ശേഷം തുടർ തീരുമാനമുണ്ടാകും.

Read Full Story

02:48 PM (IST) Jul 03

വീടിന് പിന്നിലെ കാടുവെട്ടി വൃത്തിയാക്കുന്നതിനിടെ റിട്ടയേർഡ് ബിഎസ്എഫ് ജവാന് കടന്നൽ കുത്തേറ്റു, ചികിത്സയിലിരിക്കെ മരണം

കൊല്ലം കടയ്ക്കലിൽ കടന്നൽ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞു വന്ന റിട്ടയേർഡ് ബിഎസ്എഫ് ജവാൻ മരിച്ചു

Read Full Story

02:41 PM (IST) Jul 03

കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നതുൾപ്പെടെ ലിസ്റ്റിൽ, എങ്ങനെ വിശ്വസിച്ച് വാങ്ങും? രഹസ്യ കേന്ദ്രത്തിലെത്തിച്ച് എക്സപയറി ഡേറ്റ് മാറ്റി വിൽക്കുന്ന സംഘം പിടിയിൽ

കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങൾ വീണ്ടും വിൽക്കാൻ ശ്രമിച്ച സംഘത്തെ പിടികൂടി. ദില്ലി ഒഖ്ലയിലാണ് സംഭവം

Read Full Story

02:02 PM (IST) Jul 03

കുഴി കണ്ട് കാർ ബ്രേക്കിട്ടു, പാഞ്ഞു വന്ന മീൻ ലോറി പിന്നിലിടിച്ചു; ദമ്പതികൾക്ക് പരിക്ക്

വടക്കഞ്ചേരി ഭാഗത്തേക്ക് കാറിൽ സഞ്ചരിക്കുകയായിരുന്ന ഇവർ വള്ളിയോട് കൺവെൻഷൻ സെന്ററിന് സമീപത്ത് എത്തിയപ്പോൾ റോഡിൽ ഉണ്ടായ കുഴി കണ്ട് ഡ്രൈവർ ബ്രേക്ക് ചവിട്ടുകയായിരുന്നു. എന്നാൽ ഇതേ ദിശയിൽ വരികയായിരുന്ന മീൻ കയറ്റിയ മിനിലോറി ഇവരുടെ കാറിന്റെ പിൻഭാഗത്ത് ഇടിച്ചു.

Read Full Story

01:53 PM (IST) Jul 03

കൊച്ചിയിൽ കോറോ ഹെൽത്ത് സ്ഥാപനത്തിൽ കൂട്ടപിരിച്ചുവിടൽ; 900ത്തോളം ജീവനക്കാർ പെരുവഴിയിൽ, മൂന്നു മാസത്തിനുള്ളിൽ കോമ്പൻസേഷൻ നൽകുമെന്ന് കമ്പനി

കൊച്ചിയിൽ  കോറോ ഹെൽത്ത് സ്ഥാപനത്തിൽ കൂട്ടപിരിച്ചുവിടൽ. 900ത്തോളം ജീവനക്കാർ പെരുവഴിയിലായി. കേരളത്തിലെ കൊച്ചി, കോഴിക്കോട് ഓഫീസുകൾ അടക്കുകയും ചെയ്തു

Read Full Story

01:48 PM (IST) Jul 03

'ആർക്കും സംശയം ഒന്നും ഇല്ലല്ലോ അല്ലേ.....?' മാസം ലക്ഷങ്ങളുടെ വരുമാനം, വാട്സാപ് വഴി ഓർഡർ എടുക്കും, സ്പീഡ് പോസ്റ്റ് വഴി സാധനം കയ്യിലെത്തിക്കും

വാട്‌സാപ്പ് വഴി ഓർഡറുകൾ സ്വീകരിച്ച്, യുപിഐ വഴി പണം വാങ്ങി, സ്പീഡ് പോസ്റ്റിലൂടെയും കൊറിയർ സർവീസുകളിലൂടെയും രാജ്യവ്യാപകമായി കഞ്ചാവ് വിതരണം ചെയ്തിരുന്ന വൻ അന്തർസംസ്ഥാന സംഘത്തെ ഹൈദരാബാദ് നാർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് വിംഗ് പിടികൂടി

Read Full Story

01:04 PM (IST) Jul 03

അയോധ്യ ക്ഷേത്രക്കൊളള - ചമ്പത് റായി ജയിലിലായേക്കുമെന്ന് ബിജെപി നേതാവ് വിനയ് കത്യാർ; പ്രതികള്‍ സംഭാവന കടത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ വഴിത്തിരിവാകും

അയോധ്യ ക്ഷേത്രക്കൊളളയില്‍ ചമ്പത് റായിയും മറ്റ് ട്രസ്റ്റ് ഭാരവാഹികളും ജയിലിലായേക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് വിനയ് കത്യാര്‍.  പ്രതികള്‍ സംഭാവന കടത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയത് അന്വേഷണത്തില്‍ വഴിത്തിരിവാകും.

Read Full Story

More Trending News