വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാൻ അടിയന്തരമായി കെപിസിസി ഭാരവാഹി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്‍റിന് കത്ത്. കെപിസിസി ജനറൽ സെക്രട്ടറി എം ആര്‍ അഭിലാഷാണ് കത്ത് നൽകിയത്.
തിരുവനന്തപുരം: അദാനി എം എസ് സി ഡീലിൽ ഉള്‍പ്പടെ കോണ്‍ഗ്രസിൽ അതൃപ്തി പുകയുന്നതിനിടെ വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാൻ അടിയന്തരമായി കെപിസിസി ഭാരവാഹി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്‍റിന് കത്ത്. കെപിസിസി ജനറൽ സെക്രട്ടറി എം ആര്‍ അഭിലാഷാണ് കത്ത് നൽകിയത്. കെസി പക്ഷക്കാരാനായ നേതാവാണ് അഭിലാഷ്. നിര്‍ണായക വിഷയങ്ങളിൽ പാര്‍ട്ടിയിൽ ചര്‍ച്ച വേണമെന്നാണ് ആവശ്യം. പ്ലീഡര്‍ നിയമനം മുതൽ അദാനി വരെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കത്തെന്നാണ് വിവരം. കഴിഞ്ഞ മാസം ആറിനാണ് ഒടുവിൽ പാര്‍ട്ടി യോഗം ചേര്‍ന്നത്.



