Published : Apr 06, 2025, 05:30 AM ISTUpdated : Apr 07, 2025, 12:07 AM IST

കേരളം കൂടുതൽ വർഗീയമാകുന്നു.സ്വാമി വിവേകാനന്ദൻ ഭ്രാന്താലയത്തിന് പകരം ക്രൂരമായ വാക്ക് ഉപയോഗിച്ചേനെ: 'അസ്മ വേദനകൊണ്ട് പുളഞ്ഞിട്ടും അവഗണിച്ചു, രാത്രി ചോരക്കുഞ്ഞുമായി പെരുമ്പാവൂരിലേക്ക്'; സിറാജുദ്ദീന്‍റെ ക്രൂരത

Summary

മധുര:  പുതിയ ജനറൽ സെക്രട്ടറിയെ നിശ്ചയിച്ച് സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് ഇന്ന് സമാപിക്കും. ജനറൽ സെക്രട്ടറിയായി എംഎ ബേബിയുടെ പേരാണ് ഇന്നലെ ചേർന്ന പൊളിറ്റ് ബ്യൂറോ യോഗത്തിൽ പ്രകാശ് കാരാട്ട് നിർദ്ദേശിച്ചത്. കാരാട്ടിന്‍റെ നിര്‍ദേശത്തിന് പിന്നാലെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എംഎ ബേബിയുടെ പേര് കേന്ദ്ര കമ്മിറ്റിയിൽ നിര്‍ദേശിക്കാൻ പിബിയിൽ ഭൂരിപക്ഷ ധാരണയായി. അശോക് ധാവ്‍ലയെ ആണ് സിപിഎം ബംഗാള്‍ ഘടകം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. എന്നാൽ, ഈ നിര്‍ദേശം കേരളം തള്ളി. ധാവ്‍ലയെ അംഗീകരിക്കാനാകില്ലെന്ന് കേരള ഘടകം പിബിയിൽ വ്യക്തമാക്കി. 

കേരളം കൂടുതൽ വർഗീയമാകുന്നു.സ്വാമി വിവേകാനന്ദൻ ഭ്രാന്താലയത്തിന് പകരം ക്രൂരമായ വാക്ക് ഉപയോഗിച്ചേനെ: 'അസ്മ വേദനകൊണ്ട് പുളഞ്ഞിട്ടും അവഗണിച്ചു, രാത്രി ചോരക്കുഞ്ഞുമായി പെരുമ്പാവൂരിലേക്ക്'; സിറാജുദ്ദീന്‍റെ ക്രൂരത

12:07 AM (IST) Apr 07

'അസ്മ വേദനകൊണ്ട് പുളഞ്ഞിട്ടും അവഗണിച്ചു, രാത്രി ചോരക്കുഞ്ഞുമായി പെരുമ്പാവൂരിലേക്ക്'; സിറാജുദ്ദീന്‍റെ ക്രൂരത

അസ്മ ആശുപത്രിയില്‍ പ്രസവിക്കുന്നത് ഭര്‍ത്താവ് സിറാജുദ്ദിന് താൽപ്പര്യമുണ്ടായിരുന്നില്ല. അസ്മയുടെ ആദ്യ രണ്ട് പ്രസവങ്ങൾ ആശുപത്രിയിലായിരുന്നു. മൂന്നാമത്തെയും നാലാമത്തെയും കുഞ്ഞുങ്ങള്‍ ജനിച്ചപ്പോള്‍ അസ്മ പ്രസവവേദന വീടിലുള്ളില്‍ തന്നെ കടിച്ചമര്‍ത്തി.

കൂടുതൽ വായിക്കൂ

11:47 PM (IST) Apr 06

ആറ്റിങ്ങൽ ബസിറങ്ങി കഴക്കൂട്ടത്തേക്ക് പോകാൻ ഒരു യുവതിയും 2 യുവാക്കളും; ഡാന്‍സാഫ് പിടിച്ചത് 52 ഗ്രാം ലഹരിവസ്തു

ആറ്റിങ്ങൽ നഗരമധ്യത്തിൽ എംഡിഎംഎ വേട്ട. ഒരു യുവതി അടക്കം മൂന്നു പേരെ റൂറൽ ഡാൻസാഫ് ടീം പിടികൂടി. ബാം​ഗ്ലൂരിൽ നിന്നും കൊണ്ടുവന്ന 52 ഗ്രാം ലഹരി വസ്തുവുമായാണ് പ്രതികള്‍ പിടിയിലായത്.

കൂടുതൽ വായിക്കൂ

11:25 PM (IST) Apr 06

സുകാന്തിന്റെ പുതിയ പെൺസുഹൃത്തും ഐബി ഓഫീസറെന്ന് കണ്ടെത്തൽ; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്, അന്വേഷണം ഊര്‍ജിതം

വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ലൈംഗികമായി പീഡിപ്പിച്ചതിനും പണം തട്ടിയെടുത്തതിനും സുകാന്തിനെതിരെ പുതിയ വകുപ്പുകൾ കൂടി ചുമത്തി. കേരളം വിട്ടുവെന്ന സൂചനകളെ തുടർന്ന് സുകാന്തിനെ പിടികൂടാൻ പൊലീസ് സംഘം സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു.

കൂടുതൽ വായിക്കൂ

11:15 PM (IST) Apr 06

തീരുവ ഉയര്‍ത്തലിൽ പ്രതിസന്ധിയിലായി ആപ്പിളും; ഐഫോണടക്കം നിര്‍മ്മിക്കുന്നത് ചൈനയിലും ഇന്ത്യയിലും വിയറ്റ്നാമിലും

ചൈനയിലും ഇന്ത്യയിലും പ്രധാന ഉത്പാദന കേന്ദ്രമുള്ള ആപ്പിളിനും ട്രംപിന്‍റെ പ്രഖ്യാപനം വന്‍ തിരച്ചടിയാണ് നല്‍കിയത്. ഇറക്കുമതി തീരുവ ഉയര്‍ന്നതോടെ അമേരിക്കയില്‍ ആപ്പിള്‍ ഉത്പന്നങ്ങള്‍ക്ക് വില ഉയര്‍ത്താതെ പിടിച്ചുനില്‍ക്കാനാകാത്ത സ്ഥിതിയിലാണ് കമ്പനി.

കൂടുതൽ വായിക്കൂ

11:00 PM (IST) Apr 06

മധുരയെ ചെങ്കടലാക്കിയ മഹാറാലി; സിപിഎമ്മിന്റെ 24ാം പാർട്ടി കോൺ​ഗ്രസ് സമാപിച്ചു

മധുരയെ ചെങ്കടലാക്കിയ മഹാറാലിയോടെ സിപിഎമ്മിന്റെ 24ആം പാർട്ടി കോൺഗ്രസിന് പ്രൗഢോജ്വല സമാപനം.

കൂടുതൽ വായിക്കൂ

10:38 PM (IST) Apr 06

'എംഡിഎംഎ എക്സൈസ് കൊണ്ടുവച്ചത്'; ആരോപണവുമായി ലോഡ്ജിൽ മയക്കുമരുന്ന് ഉപയോഗത്തിനിടെ പിടിയിലായ യുവതി

കഴിഞ്ഞ ദിവസമാണ് കണ്ണൂർ പറശ്ശിനിക്കടവിൽ ലോഡ്ജിൽ നിന്ന് രണ്ട് യുവതികളും യുവാക്കളും പിടിയിലായത്. എക്സൈസ് കരുതിക്കൂട്ടി കുടുക്കിയതാണെന്നാണ് റഫീനയുടെ ആരോപണം.

കൂടുതൽ വായിക്കൂ

10:32 PM (IST) Apr 06

'വീര ധീര സൂരൻ' റിലീസ് ദിവസം നേരിട്ട പ്രതിസന്ധി വിവരിച്ച് വിക്രം: ആരാധകര്‍ക്ക് നന്ദിയും

വിക്രം നായകനായ 'വീര ധീര സൂരൻ' റിലീസ് ചെയ്ത ദിവസം നേരിട്ട പ്രതിസന്ധികളെക്കുറിച്ച് വിക്രം തുറന്നുപറയുന്നു. ഹൈക്കോടതിയുടെ വിലക്ക്, ആദ്യ ഷോകൾ റദ്ദാക്കിയത് എന്നിവ സിനിമയെ ബാധിച്ചു.

കൂടുതൽ വായിക്കൂ

10:24 PM (IST) Apr 06

കാട്ടാനാക്രമണം; അലൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി, 'മുണ്ടൂരിൽ പ്രതിരോധ നടപടി സ്വീകരിക്കും'

അലൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്നും മുണ്ടൂരിൽ പ്രതിരോധ നടപടികള്‍ ശക്തമാക്കുമെന്ന് വനംമന്ത്രി അറിയിച്ചു.

കൂടുതൽ വായിക്കൂ

10:22 PM (IST) Apr 06

'ക്രിസ്ത്യാനികൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ ഭയപ്പെടുന്നില്ല, ദൈവം പരിപാലിക്കുമെന്ന വിശ്വാസമാണ് സഭയ്ക്കുള്ളത്'

 രാജ്യത്ത് ന്യൂനപക്ഷങ്ങൾ പല തരത്തിൽ വിവേചനം നേരിടുന്നതായി സിബിസിഐ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്.

കൂടുതൽ വായിക്കൂ

09:37 PM (IST) Apr 06

മുനമ്പത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്, സുഹൃത്ത് അറസ്റ്റിൽ

എറണാകുളം മുനമ്പത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. 

കൂടുതൽ വായിക്കൂ

09:23 PM (IST) Apr 06

വീണ്ടും ജീവനെടുത്ത് കാട്ടാന; പാലക്കാട് യുവാവിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് പരിക്ക്

കയറംക്കോട് സ്വദേശി അലൻ (25) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് പരിക്കേറ്റു. അലൻ്റെ മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

കൂടുതൽ വായിക്കൂ

08:48 PM (IST) Apr 06

പാർട്ടി കോൺഗ്രസിന്‍റെ സമാപനവേദിയിൽ എമ്പുരാൻ പരാമർശിച്ച് മുഖ്യമന്ത്രി; ബിജെപിക്കും ആർഎസ്എസിനുമെതിരെ വിമർശനം

ബിജെപിയുടെയും ആര്‍എസ്എസിന്‍റെയും രാഷ്ട്രീയ ആയുധമാണ് വഖഫ് എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മണിപ്പൂര്‍ വിഷയവും പിണറായി വിജയന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉയര്‍ത്തി.

കൂടുതൽ വായിക്കൂ

08:11 PM (IST) Apr 06

'എല്ലാം ഓക്കെ അല്ലേ അണ്ണാ ?': പൃഥ്വിക്കൊപ്പം '250 കോടി' സന്തോഷ പോസ്റ്റുമായി ആന്‍റണി

മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുന്നു. സിനിമയുടെ കളക്ഷൻ റിപ്പോർട്ടുകളും വിവാദങ്ങളും ഇവിടെ അറിയാം.

കൂടുതൽ വായിക്കൂ

08:08 PM (IST) Apr 06

അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ച് കർഷക നേതാവ് ജഗജിത് സിംഗ് ധല്ലേവാൾ

ഫത്തേഗഡ് സാഹിബിൽ നടന്ന കിസാൻ മഹാപഞ്ചായത്തിലാണ് നിരാഹാരം അവസാനിപ്പിക്കുന്നതായി ധല്ലേവാൾ പ്രഖ്യാപിച്ചത്. 

കൂടുതൽ വായിക്കൂ

08:01 PM (IST) Apr 06

പെരുമാറ്റത്തിൽ സംശയം, യുവാവിനെ തടഞ്ഞ് നിർത്തി പരിശോധിച്ച് ഡാൻസാഫ് സംഘം; അടിവസ്ത്രത്തിൽ നിന്ന് രാസലഹരി പിടികൂടി

ഒറ്റപ്പാലം വരോട് കോലോത്തുപറമ്പിൽ മുഹമ്മദ് ഫവാസാണ് (23) പിടിയിലായത്. 9.072 ഗ്രാം മെത്താഫിറ്റാമിനാണ് ഇയാളില്‍‍ നിന്ന് കണ്ടെടുത്തത്.

കൂടുതൽ വായിക്കൂ

07:11 PM (IST) Apr 06

ജോലി സമ്മർദ്ദം താങ്ങാനാകുന്നില്ലെന്ന് അമ്മയ്ക്ക് വീഡിയോ സന്ദേശം; പിന്നാലെ യുവാവ് ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ചു

കോട്ടയം കഞ്ഞിക്കുഴിയിലെ ഫ്ലാറ്റിൽ താമസിക്കുന്ന ജേക്കബ് തോമസ് (23) ആണ് മരിച്ചത്. പത്തനംതിട്ട റാന്നി സ്വദേശിയാണ് ജേക്കബ് തോമസ്.

കൂടുതൽ വായിക്കൂ

07:00 PM (IST) Apr 06

'മനാഫ് മാനേജരായിരുന്നപ്പോൾ കഴുത്തിൽ ബെൽറ്റിട്ട് പട്ടിയെപ്പോലെ നടത്തിച്ചു'; പരാതിയുമായി ജീവനക്കാരി, കേസ്

സ്ഥാപനത്തിലെ ജീവനക്കാരിയുടെ പരാതിയിലാണ് പെരുമ്പാവൂർ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

കൂടുതൽ വായിക്കൂ

06:22 PM (IST) Apr 06

ജീവനക്കാരെ കഴുത്തിൽ ബെൽറ്റിട്ട് നായകളെ പോലെ നടത്തിച്ച സംഭവം; തൊഴിൽ പീഡനമല്ലെന്ന് കണ്ടെത്തിയതായി റിപ്പോർട്ട്

സ്ഥാപനത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ജീവനക്കാരന്‍ മറ്റൊരു സാഹചര്യത്തില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ദൃശ്യങ്ങളിലുള്ള യുവാക്കള്‍.

കൂടുതൽ വായിക്കൂ

06:17 PM (IST) Apr 06

സിദ്ധ വൈദ്യവും മന്ത്രവാദ ചികിത്സയുമുള്ള സിറാജുദ്ദീൻ യൂട്യൂബിൽ 'മടവൂർ ഖലീഫ'; അസ്മയുടെ പോസ്റ്റ്മോർട്ടം നിർണായകം

അതേസമയം അസ്മയുടെ കുഞ്ഞ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രിയിൽ നിന്നുള്ള വിവരം

കൂടുതൽ വായിക്കൂ

05:56 PM (IST) Apr 06

വിദേശ സർവകലാശാലകളിൽ പഠിക്കുന്നവർ അറിഞ്ഞിരിക്കുക, ഇനി പഴയതുപോലെയാകില്ല! തുല്യത സർട്ടിഫിക്കറ്റ് നൽകുന്നത് യുജിസി

തുല്യത സർട്ടിഫിക്കറ്റ് ഇനി യുജിസി നൽകും. ഇതിനായുള്ള അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. 15 ദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് ലഭിക്കും

കൂടുതൽ വായിക്കൂ

05:44 PM (IST) Apr 06

കൊല്ലത്ത് ക്ഷേത്രോത്സവത്തിലെ ഗാനമേളയിൽ ആർഎസ്എസ് ​ഗണ​ഗീതം; നടപടി ആവശ്യപ്പെട്ട് പൊലീസിൽ പരാതി

കൊല്ലം മഞ്ഞിപ്പുഴ ശ്രീഭ​ഗവതി ഭദ്രകാളി ക്ഷേത്രത്തിലാണ് ​​ഗണ​ഗീതം പാടിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രമാണിത്. 

കൂടുതൽ വായിക്കൂ

05:24 PM (IST) Apr 06

'നിങ്ങളൊക്കെ ആരാ': ടിനി ടോമിന്‍റെ സുരേഷ് ഗോപി വീഡിയോ വൈറല്‍, പിന്നാലെ ഫുള്‍ വീഡിയോയും വിശദീകരണവും !

നടൻ സുരേഷ് ഗോപിയെ അനുകരിക്കുന്ന ടിനി ടോമിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വീഡിയോയുടെ പൂർണ്ണരൂപവും വിശദീകരണവുമായി ടിനി ടോം രംഗത്ത്.

കൂടുതൽ വായിക്കൂ

05:22 PM (IST) Apr 06

ചക്രവാതചുഴി രൂപപ്പെട്ടു, വേനലിലെ ആദ്യ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കുന്നു; 11 ജില്ലകളിൽ ഇടിമിന്നൽ മഴ സാധ്യത

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

കൂടുതൽ വായിക്കൂ

05:05 PM (IST) Apr 06

'പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് സ്വർ​ഗത്തിലത്താമെന്ന് കരുതുന്നില്ല'; പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

'നമ്മൾ ഒന്നിച്ചു നിന്നാൽ രാഷ്ട്രീയക്കാർ നമ്മളെ തേടിയെത്തും. ക്രൈസ്തവർ തമ്മിൽ ഒരുമയുണ്ടാവണം. പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കണമെന്നത് തെറ്റായ സന്ദേശമാണ്.'

കൂടുതൽ വായിക്കൂ

04:48 PM (IST) Apr 06

8-ാം ക്ലാസിൽ മിനിമം മാർക്ക് ഇല്ലാത്തവർക്ക് പ്രത്യേക ക്ലാസ്; കൂടുതൽ കുട്ടികൾ തോറ്റത് ഹിന്ദിയിൽ, കുറവ് ഇംഗ്ലീഷിൽ

ഓരോ വിഷയത്തിലും 30 ശതമാനമാണ് മിനിമം മാർക്ക്. ഹിന്ദിയിലാണ് കൂടുതൽ കുട്ടികൾ തോറ്റത്. ഇംഗ്ലീഷ് വിഷയത്തിലാണ് കുറവ് തോൽവിയെന്ന് വിദ്യാഭ്യാസ മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൂടുതൽ വായിക്കൂ

04:29 PM (IST) Apr 06

വെറും 60 കോടി പടം നേടിയത് 880 കോടി: നായികയെ സംവിധായന്‍ പ്രേതമെന്ന് വിളിച്ചോ? ആരാധകര്‍ കലിപ്പില്‍ !

880 കോടി കളക്ഷന്‍ നേടിയ 'സ്ത്രീ 2'വിലെ നായിക ശ്രദ്ധ കപൂറിനെക്കുറിച്ച് സംവിധായകന്‍ അമര്‍ കൗശിക് നടത്തിയ പരാമര്‍ശമാണ് വിവാദമാകുന്നത്. 

കൂടുതൽ വായിക്കൂ

04:08 PM (IST) Apr 06

അടുത്ത തെരഞ്ഞെടുപ്പിലും പിണറായി നയിക്കുമോ? സംശയമുണ്ടോയെന്ന് ബേബി; 'മുഖ്യമന്തിയെ സമയമാകുമ്പോൾ തീരുമാനിക്കും'

തുടർഭരണം കിട്ടാനുള്ള പ്രവർത്തനങ്ങളുണ്ടാകണമെന്നാണ് പാർട്ടി കോൺഗ്രസ് തീരൂമാനിച്ചിട്ടുള്ളതെന്നും ജനറൽ സെക്രട്ടറി വിവരിച്ചു

കൂടുതൽ വായിക്കൂ

03:41 PM (IST) Apr 06

നടി ജാക്വിലിൻ ഫെർണാണ്ടസിൻ്റെ അമ്മ അന്തരിച്ചു

ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിൻ്റെ അമ്മ കിം ഫെർണാണ്ടസ് മുംബൈയിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ലീലാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കൂടുതൽ വായിക്കൂ

03:39 PM (IST) Apr 06

20 മാസം ജയിലിൽ കിടന്നിട്ടുള്ള അരുൺകുമാർ, 3 മാസം ജയിലിൽ കിടന്നിട്ടുള്ള റിജിൽ; കോഴിക്കോട് എംഡിഎംഎയുമായി പിടിയിൽ

കോഴിക്കോട് ഗോവിന്ദാപുരത്ത് 16.5 ഗ്രാം എംഡിഎംഎയുമായാണ് അരുൺകുമാറും റിജിലും പിടിയിലായത്

കൂടുതൽ വായിക്കൂ

03:37 PM (IST) Apr 06

മലപ്പുറത്ത് വീട്ടിൽ പ്രസവിച്ച യുവതി മരിച്ച സംഭവം; ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി,പോസ്റ്റ്മോർട്ടം നാളെ നടക്കും

വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. വീട്ടിൽ പ്രസവം നടന്നത് ഇന്നലെ വൈകുന്നേരം 6 മണിക്കാണ്. 

കൂടുതൽ വായിക്കൂ

03:29 PM (IST) Apr 06

1200 കേന്ദ്രങ്ങളിൽ 'ഹാൻഡ്സ് ഓഫ്' മുദ്രാവാക്യങ്ങളുമായി ജനങ്ങൾ തെരുവിൽ, അമേരിക്കയിൽ ട്രംപിനെതിരെ വ്യാപക വിമർശനം

ഷിംഗ്ടൺ ഡി സി അടക്കം വിവിധ നഗരങ്ങളിൽ ആയിരങ്ങൾ ട്രംപ് വിരുദ്ധ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി

കൂടുതൽ വായിക്കൂ

03:29 PM (IST) Apr 06

ചെന്നൈക്ക് ജയിക്കണ്ടെ? തലവര മാറ്റാൻ എന്തു ചെയ്യണം?

അവിശ്വസനീയമായ നിമിഷങ്ങള്‍ മാത്രം സമ്മാനിച്ച ഒരു ടീം, അവരുടെ നിഴല്‍ മാത്രമാണ് ഇന്ന് മൈതാനത്ത്

കൂടുതൽ വായിക്കൂ

03:29 PM (IST) Apr 06

എം എ ബേബി ജനറൽ സെക്രട്ടറി; പിബി പാനലിന് അംഗീകാരം, പാനലിനെതിരെ മത്സരിച്ച ഡി എല്‍ കരാഡ് തോറ്റു

ഇഎംഎസ് നമ്പൂതിരിപ്പാടിന് ശേഷം കേരള ഘടകത്തില്‍ നിന്ന് ഈ പദവിയിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളിയാണ് എം എ ബേബി. പിബി പാനലിനും അംഗീകാരമായി.

കൂടുതൽ വായിക്കൂ

03:17 PM (IST) Apr 06

'അരുത്, വീട്ടിലെ പ്രസവം അപകടം, കുഞ്ഞോമന ജനിക്കേണ്ടത് സുരക്ഷിതമായ കരങ്ങളിൽ'; ക്യാമ്പയിനുമായി ആരോഗ്യ വകുപ്പ്

ഏപ്രിൽ 7 ലോകാരോഗ്യ ദിനത്തിൽ 'ആരോഗ്യകരമായ തുടക്കം പ്രതീക്ഷ നിർഭരമായ ഭാവിക്ക്' എന്ന സന്ദേശവുമായി വിവിധ പരിപാടികൾ സംഘടിപ്പിക്കും.

കൂടുതൽ വായിക്കൂ

03:09 PM (IST) Apr 06

ലേലം പിടിച്ച 70 കോടി നഷ്ടത്തിലായി ആകാശ് - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ 

കൂടുതൽ വായിക്കൂ

02:54 PM (IST) Apr 06

നവ്യയെ യാത്രയാക്കി അഭി - പത്തരമാറ്റ് സീരിയൽ റിവ്യൂ

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ 

കൂടുതൽ വായിക്കൂ

02:39 PM (IST) Apr 06

ഇറച്ചി വാങ്ങാനെത്തിയ ആൺകുട്ടിയെ പീഡനത്തിനിരയാക്കി, വണ്ടൂരിൽ 50 കാരൻ അറസ്റ്റിൽ

ചെട്ടിയാറമ്മലിൽ പ്രവർത്തിക്കുന്ന ചിക്കൻ സ്റ്റാൾ നടത്തുന്ന പ്രതി ചിക്കൻ വാങ്ങാനെത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ  ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്. 

കൂടുതൽ വായിക്കൂ

02:39 PM (IST) Apr 06

പാർട്ടി കോൺഗ്രസിനെയും സിപിഎം നേതൃത്വത്തെയും ഒന്നാകെ ഞെട്ടിച്ചത് ഡിഎൽ കരാഡ്, മത്സരത്തിന് ശേഷം പരസ്യ പ്രതികരണവും

സിപിഎം പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റി പട്ടികക്കെതിരെ ഡിഎൽ കരാഡ് മത്സരിച്ചത് അസാധാരണ സംഭവമായി. തൊഴിലാളിവർഗ്ഗത്തെ അവഗണിച്ചതിലുള്ള പ്രതിഷേധമാണ് മത്സരത്തിന് കാരണമെന്ന് അദ്ദേഹം പരസ്യമായി പ്രതികരിച്ചു

കൂടുതൽ വായിക്കൂ

02:24 PM (IST) Apr 06

7 ജില്ലകളിൽ യെല്ലോ അലർട്ട്, ഇന്ന് എല്ലാ ജില്ലകളിലും മഴ പെയ്തേക്കും; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

ഇന്ന് എല്ലാ ജില്ലകളിലും മഴ സാധ്യത. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

കൂടുതൽ വായിക്കൂ

02:22 PM (IST) Apr 06

വഖഫ് ഭേദഗതിക്ക് നന്ദിയുമായി കേരളത്തിലെ എല്ലാ ജില്ലകളിലും എന്‍ഡിഎ ബഹുജനക്കൂട്ടായ്മ, ഹൈബിയേയും ക്ഷണിക്കും

താങ്ക്യൂ മോദി എന്ന പേരിലുള്ള ബഹുജനക്കൂട്ടായ്മ കേന്ദ്ര മന്ത്രി കിരൺ റിജിജു ഉദ്ഘാടനം ചെയ്യും

കൂടുതൽ വായിക്കൂ

More Trending News