ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ 

കഥ ഇതുവരെ 

വീട്ടിലെ പ്രശ്നങ്ങൾ സഹിക്കവയ്യാതെ തന്റെ അമ്മയെയും അച്ഛനെയും കാണാൻ വന്നിരിക്കുകയാണ് അഷിത . എന്നാൽ തീരെ സ്നേഹത്തോടെയല്ല അവൾ പെരുമാറിയത്. ആ വീട്ടിൽ താൻ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ ദേഷ്യവും സങ്കടവുമെല്ലാം അവളുടെ പെരുമാറ്റത്തിലുണ്ട്. ഇഷിതയോടും സുചിയോടും ഉൾപ്പടെ അഷിത ദേഷ്യത്തോടെയാണ് പെരുമാറിയത്. ആർക്കും ഒന്നുമങ്ങോട്ട് കൃത്യമായി മനസ്സിലായിട്ടില്ല. എന്തായാലും കാര്യങ്ങൾ അറിയാൻ ഈശ്വറിനെ ഒന്ന് വിളിക്കാമെന്ന് മാഷും പ്രിയാമണിയും തീരുമാനിക്കുന്നു. ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ നോക്കാം. 

-------------------------------

 പ്രിയാമണിയാണ് ഈശ്വറിനോട് വിഷയത്തെപ്പറ്റി സംസാരിച്ചത്. എന്നാൽ പഴയപോലെ ആയിരുന്നില്ല ഈശ്വറിന്റെ പെരുമാറ്റം. മനസ്വിനി എന്ത് പറയുന്നോ അതാണ് ഇപ്പോൾ ഈശ്വറിന് വേദവാക്യം. അഷിതയെക്കിറിച്ചും അവളുടെ പെരുമാറ്റത്തെ കുറിച്ചും വളരെ മോശമായാണ് ഈശ്വർ പ്രിയാമണിയോട് സംസാരിച്ചത്. ആ സംസാരത്തിൽ നിന്നും പ്രിയാമണിയ്ക്ക് കാര്യങ്ങൾ ഏതാണ്ട് വ്യക്തമായിരുന്നു. അഷിതയ്ക്ക് ആ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടെന്നും ഈശ്വർ പോലും ഇപ്പോൾ അവളുടെ കൂടെ ഇല്ലെന്നും പ്രിയാമണിക്ക് മനസ്സിലായി. അക്കാര്യം പ്രിയാമണി മാഷോടും ഇഷിതയോടും പറഞ്ഞു. എന്തായാലും അവിടെ വരെ ഒന്ന് പോകണമെന്നും താൻ ആദ്യം പോയ ശേഷം അച്ഛൻ അങ്ങോട്ട് പോയാൽ മതിയെന്നും ഇഷിത അച്ഛനോട് പറഞ്ഞു. അധികം വൈകാതെ ഒരു തീരുമാനം എടുക്കാമെന്ന് അവർ തീരുമാനിച്ചു. 

അതേസമയം ലേലം നഷ്ട്ടപ്പെട്ട വിഷമത്തിലും ദേഷ്യത്തിലുമാണ് മഹേഷ്. സ്വപ്നവല്ലി ആവട്ടെ ലേലം മുടക്കിയത് ഇഷിതയാണെന്ന സങ്കൽപ്പത്തിലുമാണ്. ആകാശിന്റെയും രചനയുടെയും മുന്നിൽ നാണം കേട്ടല്ലോ എന്നോർത്തിരിക്കുമ്പോഴാണ് മഹേഷിന്റെ ഫോണിലേക്ക് കൂട്ടുകാരൻ വിളിക്കുന്നതും ഉടനെ ടി വി വെച്ച് നോക്കാൻ പറയുന്നതും. മഹേഷ് ടി വി വെച്ച് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന വാർത്തയാണ്. ലേലത്തിന് വെച്ച 10 ഏക്കർ സർക്കാർ ഭൂമിയാണ്. 70 കോടി കൊടുത്ത് വാങ്ങിയ ആകാശിനെ റിയൽ എസ്റ്റേറ്റ് മാഫിയ പറ്റിക്കുകയായിരുന്നു. ഇതറിഞ്ഞതും മഹേഷ് ആകെ ഞെട്ടി. വാർത്തയിൽ ലൈവായിത്തന്നെ ആകാശ് ഇക്കാര്യം അറിയുന്നതും ആകെ തളർന്ന് പോകുന്നതും കാണിച്ചിരുന്നു. ഇതെല്ലാം കണ്ടുകൊണ്ട് നിൽക്കുകയായിരുന്നു ഇഷിത. 

YouTube video player

ഇഷിത പറഞ്ഞ പ്രകാരം ചെയ്തതുകൊണ്ടാണ് ഇപ്പോൾ മഹേഷിന് ബിസിനസ്സിൽ നഷ്ട്ടം സംഭവിക്കാതിരുന്നത്. മറിച്ചായിരുന്നെങ്കിൽ ഇപ്പോൾ ആകാശിന്റെ സ്ഥാനത്ത് മഹേഷ് ആണ് വാർത്തയിൽ നിറഞ്ഞിരുന്നത്. എന്തായാലും 70 കോടി ഒറ്റയടിക്ക് നഷ്ട്ടപ്പെട്ട ആകാശിനെ കാണിച്ചുകൊണ്ടാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. ബാക്കി കഥ നമുക്ക് വരും എപ്പിസോഡുകളിൽ കാണാം.