ഒറ്റപ്പാലം വരോട് കോലോത്തുപറമ്പിൽ മുഹമ്മദ് ഫവാസാണ് (23) പിടിയിലായത്. 9.072 ഗ്രാം മെത്താഫിറ്റാമിനാണ് ഇയാളില്‍‍ നിന്ന് കണ്ടെടുത്തത്.

പാലക്കാട്: അടിവസ്ത്രത്തിൽ രാസലഹരി കടത്തിയ യുവാവ് പിടിയിൽ. പാലക്കാട് ഒറ്റപ്പാലത്താണ് മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായി യുവാവ് പിടിയിലായത്. ഒറ്റപ്പാലം വരോട് കോലോത്തുപറമ്പിൽ മുഹമ്മദ് ഫവാസാണ് (23) പിടിയിലായത്. 9.072 ഗ്രാം മെത്താഫിറ്റാമിനാണ് ഇയാളില്‍‍ നിന്ന് കണ്ടെടുത്തത്.

പുലർച്ചെ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് യുവാവ് ഡാൻസാഫ് സംഘത്തിൻ്റെ പിടിയിലായത്. സംശയം തോന്നിയ ഡാൻസാഫ് സംഘം യുവാവിനെ തടഞ്ഞ് നിർത്തി ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടെയാണ് അടിവസ്ത്രത്തിൽ നിന്ന് മെത്തഫിറ്റാമിൻ കണ്ടെത്തിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും എടിഎം കാർഡും പൊലീസ് കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവിൽ നിന്നാണ് മെത്താഫിറ്റമിൻ എത്തിച്ചതാണെന്നാണ് യുവാവിന്റെ മൊഴി.

Alos Read: ലഹരിക്കേസ് പ്രതികളായ 3 മാലിക്കാരെ കണ്ടെത്താൻ റെഡ് കോർണർ നോട്ടീസ്; പ്രതികൾ രാജ്യം വിട്ടത് പൊലീസ് സഹായത്തോടെ

YouTube video player