പാലക്കാട് വീണ്ടും നിപ സ്ഥിരീകരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച കുമരംപുത്തൂർ സ്വദേശിക്കാണ് നിപ സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചതിന് പിന്നാലെ സാന്പിൾ വിശദ പരിശോധനയ്ക്ക് പുണെയിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള പാലക്കാട് തച്ചനാട്ടുകര സ്വദേശിനിയുടെ നില ഗുരുതരമായി തുടരുകയാണ്.

10:46 PM (IST) Jul 13
വീട്ടിൽ അതിക്രമിച്ചു കയറിയതിനും കേസെടുത്തിട്ടുണ്ട്.
10:27 PM (IST) Jul 13
ചാണ്ടിയും ഉമ്മൻ എംഎൽഎ വിഷയത്തിൽ കാന്തപുരത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ടിരുന്നു.
10:13 PM (IST) Jul 13
പാലക്കാട് , മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലെ ആശുപത്രികള്‍ക്കാണ് പ്രത്യേക ജാഗ്രത നിർദേശം നൽകിയത്.
08:27 PM (IST) Jul 13
സെക്രട്ടറിയേറ്റിൽ സർപ്പ ടീം നടത്തിയ പരിശോധനയിലാണ് പാമ്പിനെ പിടികൂടിയത്. നേരത്തെയും സെക്രട്ടറിയേറ്റിൽ നിന്ന് പാമ്പിനെ പിടികൂടിയിരുന്നു.
08:13 PM (IST) Jul 13
താനൂര്‍ എടക്കടപ്പുറം സ്വദേശി ജുറൈജിൻ്റെ മൃതദേഹം തൃശ്ശൂര്‍ അഴീക്കോട് കടപ്പുറത്ത് നിന്നാണ് കണ്ടെത്തിയത്.
08:08 PM (IST) Jul 13
ഇത്ര വലിയ പ്രശ്നമാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അഷ്റഫ് പറഞ്ഞു.
07:42 PM (IST) Jul 13
46 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. സിസിടിവി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ചു. വയോധികൻ്റെ റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്.
05:59 PM (IST) Jul 13
രാവിലെ പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്.
05:27 PM (IST) Jul 13
ബഹുമാനപൂർവ്വം കുര്യൻ സാർ എന്നാണ് വിളിച്ചിരുന്നത് ഇനി അങ്ങിനെ വിളിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി ജിതിൻ ജി നൈനാൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
05:15 PM (IST) Jul 13
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആരെന്നറിയാതെയാണ് റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷ നടത്തിയത്.
05:02 PM (IST) Jul 13
പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്വേഷിക്കും.
04:41 PM (IST) Jul 13
റാങ്ക് പട്ടിക പുതുക്കിയത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. റാങ്ക് പട്ടിക അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.
03:50 PM (IST) Jul 13
ജില്ലാ കൗൺസിലിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ആയിരുന്നു ഇറങ്ങിപ്പോക്ക്. കമ്മ്യൂണിസ്റ്റ് പാർട്ടി വിട്ട് പോകില്ലെന്നും പാർട്ടിയിൽ സാധാരണ പ്രവർത്തകനായി തുടരുമെന്നും സി സി മുകുന്ദൻ.
03:42 PM (IST) Jul 13
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ ഉൾപ്പെടെ തടങ്കലിൽ
03:36 PM (IST) Jul 13
ശശി തരൂരിന്‍റെ മോദി സ്തുതിയും അടിയന്തരാവസ്ഥ വിമർശനവും പരിഹസിച്ച് പി ജെ കുര്യൻ. കോൺഗ്രസ് മന്ത്രിയായിരിക്കെ എന്തുകൊണ്ട് ഈ നിലപാട് പറഞ്ഞില്ലെന്ന് കുര്യന്‍റെ ചോദ്യം
03:15 PM (IST) Jul 13
ഇന്ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്
01:54 PM (IST) Jul 13
'ഡൽഹിയിലെ കുളിരിൽ ഉല്ലസിക്കുന്ന സമയം നാട്ടിലെ പാർട്ടി പ്രവർത്തകരെ സംരക്ഷിച്ചിരുന്നുവെങ്കിൽ ഒരു പഞ്ചായത്തിൽ 25 അല്ല അതിൽ അധികം യൂത്ത് കോൺഗ്രസ് കാരെ ഉണ്ടാക്കാമായിരുന്നു'
01:34 PM (IST) Jul 13
40 വർഷം മുമ്പ് രണ്ട് പേരെ കൊലപ്പെടുത്തിയെന്ന് ഏറ്റുപറഞ്ഞ് പോലീസിൽ കീഴടങ്ങിയ വേങ്ങര സ്വദേശി മുഹമ്മദലി എന്ന ആന്റണിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പോലീസ് രേഖാചിത്രം തയ്യാറാക്കി.
12:36 PM (IST) Jul 13
തിരുവള്ളൂരിൽ ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് ഗുഡ്സ് ട്രെയിനിന് തീപിടിച്ച് അപകടമുണ്ടായത്.
12:31 PM (IST) Jul 13
കൊടുങ്ങല്ലൂരിന് സമീപം കടലിൽ കണ്ടെത്തിയ തിരിച്ചറിയാൻ സാധിക്കാത്ത നിലയിലുള്ള മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി
12:17 PM (IST) Jul 13
വിദേശത്ത് നിന്ന് എംഡിഎംഎ കടത്തിയ കേസിൽ പിടിയിലായ ഡോൺ സഞ്ചുവിൻ്റെ സിനിമാ ബന്ധങ്ങളിൽ പ്രതികരിച്ച് പൊലീസ്
11:55 AM (IST) Jul 13
അനർടിലെ ജീവനക്കാരൻ അനർട്ടിൻ്റെ ചുമതല വഹിക്കുന്ന ഏണസ്റ്റ് ആൻ്റ് യങ് കമ്പനി ജീവനക്കാരനായതിൽ ആരോപണവുമായി ചെന്നിത്തല
11:42 AM (IST) Jul 13
വർഷകാല സമ്മേളനത്തിൽ വിവിധ വിഷയങ്ങളിൽ സർക്കാരിനെതിരെ ഉന്നയിക്കേണ്ട നിലപാടുകളും ചോദ്യങ്ങളും സംബന്ധിച്ച് യോഗം അന്തിമ തീരുമാനമെടുക്കും.
11:37 AM (IST) Jul 13
1994 ജനുവരിയിലുണ്ടായ സി പി എം-ആര്‍ എസ് എസ് സംഘര്‍ഷത്തിലാണ് സദാനന്ദന്‍റെ ഇരുകാലുകളും നഷ്ടമായത്
11:18 AM (IST) Jul 13
തിരുവനന്തപുരം നേമം സ്വദേശികളുടെ മകൻ അയാൻ എസ് നാഥ് ആണ് ഇന്നലെ നടന്ന അപകടത്തിൽ മരിച്ചത്.
10:41 AM (IST) Jul 13
വർക്കലയിൽ മൂന്നു റിസോർട്ടുകൾ പാട്ടത്തിനെടുത്തതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
10:23 AM (IST) Jul 13
സിപിഎം ഓഫീസ് ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകൻ അറസ്റ്റിൽ
10:10 AM (IST) Jul 13
ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്കൂളുകളിലാണ് ഇത്തരം "അപരിഷ്കൃത നടപടികൾ" നടക്കുന്നതെന്ന് കെഎസ്‌യു കത്തിൽ ചൂണ്ടിക്കാട്ടി
10:02 AM (IST) Jul 13
തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് മരക്കൊമ്പ് ഒടിഞ്ഞു വീണ് പരിക്കേറ്റയാൾ മരിച്ചു
09:24 AM (IST) Jul 13
08:50 AM (IST) Jul 13
കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ അബോധാവസ്ഥയിൽ കണ്ട നഴ്‌സ് മരിച്ചു
08:47 AM (IST) Jul 13
ഇന്നലെ രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയെയാണ് പാമ്പ് കടിച്ചത്.
08:26 AM (IST) Jul 13
പാലക്കാട് കാർ പൊട്ടിത്തെറിച്ച് അമ്മയും മക്കളും അപകടത്തിൽപെട്ട സംഭവത്തിൽ എംവിഡി അന്വേഷണം
07:59 AM (IST) Jul 13
വയനാട് പുനരധിവാസ ഫണ്ട് വിവാദത്തിൽ അഞ്ച് ജില്ലകളിലെ 11 നിയോജക മണ്ഡലം പ്രസിഡൻ്റുമാരെ യൂത്ത് കോൺഗ്രസ് സസ്പെൻഡ് ചെയ്തു.
07:44 AM (IST) Jul 13
പത്തനംതിട്ടയിൽ നടന്ന പാർട്ടി പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ വേദിയിലിരുത്തി എസ്എഫ്ഐയെ പ്രശംസിച്ച് പിജെ കുര്യൻ
07:27 AM (IST) Jul 13
പാലക്കാട് നിപ ബാധിച്ച് മരിച്ച 58കാരൻ്റെ വീടിന് മൂന്ന് കിമീ ചുറ്റളവിൽ പ്രവേശന നിയന്ത്രണം
06:52 AM (IST) Jul 13
എറണാകുളത്ത് തൈക്കൂടത്തെ ലോഡ്ജിൽ നിന്ന് പ്രധാന എംഡിഎംഎ ഇടപാടുകാരി ലിജിയയെ എക്സൈസ് അറസ്റ്റ് ചെയ്തു
06:30 AM (IST) Jul 13
മകൾ ഓട്ടോറിക്ഷയിൽ നിന്ന് വീണതാണെന്നും പീഡിപ്പിക്കപ്പെട്ടതാണെന്നും ഐഐഎം കൊൽക്കത്ത പീഡന പരാതിക്കാരിയുടെ അച്ഛൻ
06:11 AM (IST) Jul 13
സംസ്ഥാനത്ത് തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
06:06 AM (IST) Jul 13
ഒരു കൂട്ടം കേരള സിലബസ് വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിക്കും