കൊടുങ്ങല്ലൂരിന് സമീപം കടലിൽ കണ്ടെത്തിയ തിരിച്ചറിയാൻ സാധിക്കാത്ത നിലയിലുള്ള മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

തൃശൂർ: കൊടുങ്ങല്ലൂരിന് സമീപം കടലിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂരിലാണ് സംഭവം. കരയിൽ നിന്നും പതിനെട്ട് കിലോമീറ്റർ അകലെയാണ് ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. അഴീക്കോട് തീരദേശ പൊലീസ് മൃതദേഹം കരയിലെത്തിച്ച് മോർച്ചറിയിലേക്ക് മാറ്റി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മലപ്പുറം ജില്ലയിലെ താനൂരിൽ നിന്ന് ദിവസങ്ങൾക്ക് മുൻപ് ഒരാളെ കടലിൽ കാണാതായിരുന്നു. കൊടുങ്ങല്ലൂരിലെ കോട്ടപ്പുറം കോട്ടപുഴയിൽ വഞ്ചി മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയെയും കണ്ടെത്താനായിട്ടില്ല.

YouTube video player