രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരള പൊലീസിന് സ്തുത്യർഹ സേവനത്തിനുള്ള 10 മെഡലുകൾ

By Web TeamFirst Published Jan 25, 2020, 3:00 PM IST
Highlights

കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിലെ സിന്ധ്യ പണിക്കര്‍, സിബിഐ കൊച്ചി യൂണിറ്റിലെ അഡിഷണൽ എസ്പി ടി വി ജോയ് എന്നിവർ വിശിഷ്ട സേവനത്തിനുള്ള പുരസ്കാരത്തിനും അർഹരായി. 

തിരുവനന്തപുരം: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് പത്തുപേർക്ക് സ്തുത്യർഹ സേവനത്തിനുള്ള പുരസ്‌കാരം ലഭിച്ചു. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിലെ സിന്ധ്യ പണിക്കര്‍, സിബിഐ കൊച്ചി യൂണിറ്റിലെ അഡിഷണൽ എസ്പി ടി വി ജോയ് എന്നിവർ വിശിഷ്ട സേവനത്തിനുള്ള പുരസ്കാരത്തിനും അർഹരായി. ടി വി ജോയിക്ക് 2011ലും രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചിരുന്നു. സത്യം കമ്പ്യൂട്ടർ കേസ്, തെൽഗി വ്യാജ മുദ്രപ്പത്ര കേസ്, റെയിൽവേ റിക്രൂട്ട്മെന്റ് അഴിമതി, ബെല്ലാരിയിലെ അനധിക്യത ഖനനം, വ്യാപം അഴിമതി എന്നിവ അന്വേഷിച്ചിട്ടുണ്ട്.

തൃശൂര്‍ പൊലീസ് അക്കാദമി അസിസ്റ്റന്‍റ് ഡയറക്ടര്‍ കെ മനോജ്കുമാര്‍, ഇന്ത്യാ റിസര്‍വ്വ് ബറ്റാലിയന്‍ ഡപ്യൂട്ടി കമാന്‍റന്‍റ് സി വി പാപ്പച്ചന്‍, പത്തനംതിട്ട സിബിസിഐഡി ഡിവൈഎസ്പി എസ് മധുസൂതനന്‍, ചങ്ങനാശേരി ഡിവൈഎസ്പി എസ് സുരേഷ് കുമാര്‍, കോട്ടയം വിജിലന്‍സ് ഡിവൈഎസ്പി എന്‍ രാജന്‍, കണ്ണൂര്‍ ട്രാഫിക് എഎസ്ഐ കെ മനോജ് കുമാര്‍, തൃശൂര്‍ റിസര്‍വ് ബറ്റാലിയന്‍ അസിസ്റ്റന്‍റ് കമാന്‍റന്‍റ് എല്‍ സോളമന്‍, ക്രൈംബ്രാഞ്ച് അസിസ്റ്റന്‍റ് സബ് ഇന്‍സ്പക്ടര്‍ പി രാഗേഷ്, തൃശൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്‍റ് സബ് ഇന്‍സ്പക്ടര്‍ കെ സന്തോഷ് കുമാര്‍ എന്നിവരാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്കാരത്തിന് അര്‍ഹരായത്.

click me!