തിരുവനന്തപുരം രണ്ട് മാസത്തെ വേനലവധിക്ക് ശേഷം സ്കൂളുകൾ ഇന്ന് തുറക്കുന്നു. സംസ്ഥാനത്തെ സ്കൂളുകളിൽ കുട്ടികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ഇക്കുറി ആർഭാടങ്ങൾ ഒഴിവാക്കിയാണ് പ്രവേശനോത്സവം. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പട്ടം ഗവൺമെന്‍റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. കനത്ത മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പ് കുട്ടികളെയും രക്ഷിതാക്കളെയും നേരിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
11:46 PM (IST) Jun 01
ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ സ്‌കൂളുകളും അങ്കണവാടികളും തുറക്കുന്നത് നീട്ടിവെച്ചു. ജൂൺ ഒന്ന് മുതൽ 15 പ്രവൃത്തി ദിവസത്തേക്കാണ് നീട്ടിവെച്ചത്.
11:07 PM (IST) Jun 01
കെ ടി ജലീൽ സിപിഎമ്മിൽ അംഗത്വമെടുക്കാൻ ഒരുങ്ങുന്നു. അംഗത്വം എടുക്കാനുള്ള താൽപ്പര്യം ജില്ലാ നേതൃത്വത്തെ അറിയിച്ചു.
10:36 PM (IST) Jun 01
ട്വിഷ ശർമയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ഊർജിതമാക്കി സിബിഐ. അറസ്റ്റിലായ അമ്മായിഅമ്മ ഗിരിബാലയുടെ സാന്നിധ്യത്തിൽ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഇന്ന് വീട്ടിൽ പുനരാവിഷ്കരിച്ചു.
09:59 PM (IST) Jun 01
കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി ജെ ദേവസ്യയുടെ ഭാര്യയുടെ ഭൂമി തരം മാറ്റി നൽകുന്നത് വൈകിയെന്ന് ആരോപിച്ചാണ് കഴിഞ്ഞ സർക്കാർ ഗീതയെ സസ്പെൻഡ് ചെയ്തിരുന്നത്.
09:29 PM (IST) Jun 01
പലപ്പോഴായി നഷ്ടപരിഹാരം ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലമെന്ന് പറയുന്നു കുടുംബം.
09:22 PM (IST) Jun 01
സ്വമേധയാ നടത്തുന്ന ലൈംഗികത്തൊഴില്‍ നിയമവിരുദ്ധമായി കാണാനാവില്ലെന്ന് സുപ്രീംകോടതി. പ്രായപൂര്‍ത്തിയായവര്‍ സ്വന്തം ഇഷ്ടപ്രകാരം ലൈംഗികവൃത്തി നടത്തുന്നത് തടയാന്‍ പൊലീസിന് അധികാരം നല്‍കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
08:51 PM (IST) Jun 01
തുടർന്ന് സ്നേക്ക് റെസ്ക്യൂവറെത്തിയാണ് പാമ്പിനെ കൂടിന് വെളിയിലെത്തിച്ചത്. വനംവകുപ്പിന്റെ സഹായത്തോടെ വനത്തിൽ തുറന്നുവിട്ടു.
08:20 PM (IST) Jun 01
കെ അണ്ണാമലൈ പാർട്ടി വിടുമെന്ന സൂചനകൾ ശക്തമായി. ദില്ലിക്ക് തിരിച്ച അണ്ണാമലൈ നാളെ പാർട്ടി ദേശീയ നേതൃത്വവുമായി ചർച്ച നടത്തും. 2 ദിവസത്തിനുള്ളിൽ പ്രതികരിക്കാമെന്ന് അണ്ണാമലൈ മാധ്യമങ്ങളോട് പറഞ്ഞു.
07:08 PM (IST) Jun 01
അട്ടക്കുളങ്ങര ഗവൺമെന്റ് സ്കൂൾ കെട്ടിടത്തിന്റെ മേല്‍ക്കൂര തകർന്നു വീണു. വൈകിട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. സംഭവത്തിൽ ആളപായമില്ല.
07:05 PM (IST) Jun 01
കഴിഞ്ഞ പത്തുവർഷമായി ഉപയോഗിക്കുന്ന നമ്പറാണിത്. മുൻകൂട്ടി അറിയിക്കാതെ നമ്പർ കട്ട് ചെയ്യുകയായിരുന്നു. പൊതു ഭരണ വകുപ്പിന്റെതാണ് നടപടി.
06:48 PM (IST) Jun 01
മന്ത്രാലയം നടത്തുന്ന ആഭ്യന്തര അന്വേഷണത്തിൽ കുറ്റക്കാരാമെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് മന്ത്രാലയവൃത്തങ്ങൾ വ്യക്തമാക്കുന്നത്.
05:54 PM (IST) Jun 01
അഷ്കറിനെതിര കൂടുതൽ ഗുരുതര പരാതികൾ. ആദ്യ ഭാര്യ ആമിനയുടെ സഹോദരൻ്റെ മുങ്ങി മരണത്തിലും അഷ്കറുമായി വിവാഹം നിശ്ചയിച്ചിരുന്ന മറ്റൊരു യുവതിയുടെ മരണത്തിലും അഷ്കറിന് പങ്കുണ്ടെന്നാണ് സംശയം.
05:14 PM (IST) Jun 01
കൊടുവള്ളിയിലെ അതിരു കടന്ന പെരുന്നാൾ ആഘോഷത്തിൽ മൂന്ന് പേർ പിടിയിൽ. കൊടുവള്ളി ബസ് സ്റ്റാൻ്റിനു സമീപം ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെടുത്തി പടക്കം പൊട്ടിച്ചതിലാണ് നടപടി.
05:03 PM (IST) Jun 01
വിജയ് തമിഴ്നാട്ടിൽ ഓരോരുത്തരുടെയും പ്രതിനിധിയാണ്. നാളെയും അങ്ങനെ തന്നെ ആകും. തന്നെയും ജനത്തെയും അകറ്റാൻ കഴിയില്ലെന്നും വിജയ് പ്രസംഗമധ്യേ പറഞ്ഞു.
04:48 PM (IST) Jun 01
കോംപ്റ്റിന് (COEMPT) കരാർ നൽകിയതിൽ റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രാലയം. ടെൻഡർ നടപടികളുടെ വിശദാംശങ്ങൾ ശേഖരിച്ചു.
03:12 PM (IST) Jun 01
കാഞ്ഞിരപ്പള്ളിയിൽ വിനോദയാത്ര പോകാൻ മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ.