ട്വിഷ ശർമയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ഊർജിതമാക്കി സിബിഐ. അറസ്റ്റിലായ അമ്മായിഅമ്മ ​ഗിരിബാലയുടെ സാന്നിധ്യത്തിൽ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഇന്ന് വീട്ടിൽ പുനരാവിഷ്കരിച്ചു.

ദില്ലി: നടിയും മോഡലുമായ ട്വിഷ ശർമയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ഊർജിതമാക്കി സിബിഐ. അറസ്റ്റിലായ അമ്മായിഅമ്മ ​ഗിരിബാലയുടെ സാന്നിധ്യത്തിൽ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഇന്ന് വീട്ടിൽ പുനരാവിഷ്കരിച്ചു. കേസിൽ കഴിഞ്ഞ ദിവസമാണ് ​ഗിരിബാല അറസ്റ്റിലായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാജ്യവ്യാപകമായി ചർച്ചയായ കേസിൽ അന്വേഷണസംഘം നടപടികൾ ഊർജിതമാക്കുകയാണ്. ട്വിഷയുടെ ഭർതൃവീട്ടിൽ ഗിരിബാലയുമായി എത്തിയ സിബിഐ സംഘം സംഭവങ്ങൾ പുനരാവിഷ്കരിച്ചു. ഡമ്മി പ്രതിമയടക്കം ഉപയോ​ഗിച്ചായിരുന്നു നടപടികൾ. പ്രതികളുടെയും ദൃക്സാക്ഷികളുടെയും മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്തുന്നതാനായാണ് നടപടികൾ. കഴിഞ്ഞമാസം പന്ത്രണ്ടിനാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ട്വിഷ ശർമയെ കണ്ടെത്തിയത്. ഭർത്താവ് സമർത്ഥ് തൂങ്ങിയ ട്വിഷയെ താഴയിറക്കിയെന്നും അമ്മ ​ഗിരിബാല സിം​ഗ് കെട്ടഴിച്ചുവെന്നുമാണ് മൊഴി.

ജില്ലാ ജഡ്ജിയായി വിരമിച്ച ​ഗിരിബാല സിം​ഗിനും സമർത്ഥിനുമെതിരെയാണ് ട്വിഷയുടെ കുടുംബം മൊഴി നൽകിയത്. സമർത്ഥ് ഇപ്പോഴും കസ്റ്റഡിയിലാണ്. ​ഗിരിബാലയുടെ മുൻകൂർ ജാമ്യം മധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് വ്യാഴാഴ്ച സിബിഐ അറസ്റ്റ് ചെയ്തത്. സമർത്ഥുമായി ഡേറ്റിം​ഗ് ആപ്പിൽ പരിചയപ്പെട്ട ട്വിഷയെ കല്യാണം കഴിഞ്ഞ് അഞ്ച് മാസം പിന്നിട്ടപ്പോഴാണ് ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഭർത്താവും ​ഗിരിബാലയും സ്ത്രീധനവുമായി ബന്ധപ്പെട്ട് ട്വിഷയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും ഇതാണ് മരണ കാരണവുമെന്നാണ് കുടുംബത്തിന്റെ പരാതി. ട്വിഷയുമായുള്ള മകന്റെ വിവാഹം തങ്ങൾക്ക് ചേർന്നതല്ലെന്ന് ​ഗിരിബാല നിരന്തരം പറഞ്ഞ് അധിക്ഷേപിച്ചിരുന്നുവെന്നും പരാതിയുണ്ട്. ഭർതൃവീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ​ട്വിഷ ​ഗർഭം അലസിപ്പിച്ചെന്നും ആരോപണമുണ്ട്. ഇന്നത്തെ സിബിഐ നടപടികൾ കേസിൽ നിർണായകമാകുമെന്നാണ് അന്വേഷണ സംഘം പറയുന്നത്.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News