കാഞ്ഞിരപ്പള്ളിയിൽ വിനോദയാത്ര പോകാൻ മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ.
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ വിനോദയാത്ര പോകാൻ മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. 75000 രൂപയും മൂന്ന് പവൻ സ്വർണ്ണവും ആണ് മോഷ്ടിച്ചത്. 19 വയസുള്ള കൊടുവന്താനം സ്വദേശി അജിത് അനിൽ എന്നയാളും 17 വയസുള്ള രണ്ട് പേരുമാണ് പിടിയിലായത്. മെയ് 24 ന് ആനക്കല്ല് സ്വദേശിയുടെ വീട്ടിലാണ് മൂവരും മോഷണം നടത്തിയത്. വീടും പരിസരവും അറിയാവുന്ന ആളുകളാണ് പ്രതികള്‍. വീട്ടിൽ ആരുമില്ല എന്നുറപ്പാക്കിയതിന് ശേഷം 24ാം തീയതി മോഷണം നടത്തിയത്. സിസിടിവി നശിപ്പിക്കാനുള്ള ശ്രമം നടത്തിയിരുന്നു.
എന്നാൽ പൊലീസ് പരിസരത്തുള്ള മറ്റ് സിസിടിവി ദൃശ്യങ്ങള്‍ കൂടി പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളിലേക്ക് എത്തിയത്. ഈ പണം ഉപയോഗിച്ച് ഇവര്‍ മൂന്നാറിലടക്കം വിനോദയാത്ര പോയിരുന്നു. മോഷണവുമായി ബന്ധപ്പെട്ട് പൊലീസി് ചില സൂചനകള്‍ ലഭിച്ചിരുന്നു. പക്ഷേ കൃത്യമായ തെളിവുകള്‍ ശേഖരിച്ചതിന് ശേഷം പ്രതികളിലേക്ക് എത്താനായിരുന്നു പൊലീസിന്‍റെ ശ്രമം. തുടര്‍ന്നാണ് ഇപ്പോള്‍ പ്രതികളെ പിടികൂടിയിരിക്കുന്നത്.
