തുടർന്ന് സ്നേക്ക് റെസ്ക്യൂവറെത്തിയാണ് പാമ്പിനെ കൂടിന് വെളിയിലെത്തിച്ചത്. വനംവകുപ്പിന്റെ സഹായത്തോടെ വനത്തിൽ തുറന്നുവിട്ടു.

കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ കോഴിക്കൂട്ടിൽ കയറി ആറ് കോഴികളെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി. പെരിങ്ങോത്തെ പി ഷമീറിന്റെ വീട്ടിലാണ് പെരുമ്പാമ്പ് കയറിയത്. ഇന്ന് രാവിലെ ചെറുപുഴ പെരിങ്ങോത്തുള്ള വീട്ടിലാണ് പെരുമ്പാമ്പെത്തിയത്. രാവിലെ കോഴികളെ തുറന്ന് കോഴികളെ കാണാത്തതിനെ തുടർന്നാണ് കോഴിക്കൂടിനകത്ത് പരിശോധന നടത്തിയത്. എട്ട് കോഴികളാണ് ഉണ്ടായിരുന്നത്. ആറ് കോഴികളെ കാണാതെ വന്നതിനെ തുടർന്ന് നോക്കിയപ്പോഴാണ് കൂട്ടിനത്ത് ഈ കോഴികളെ വിഴുങ്ങിയ പെരുമ്പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് സ്നേക്ക് റെസ്ക്യൂവറെത്തിയാണ് പാമ്പിനെ കൂടിന് വെളിയിലെത്തിച്ചത്. വനംവകുപ്പിന്റെ സഹായത്തോടെ വനത്തിൽ തുറന്നുവിട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആറ് കോഴികളെ വിഴുങ്ങി പെരുമ്പാമ്പ്; പാമ്പിനെ പിടികൂടി | Python | Kannur | Snake