രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ ശ്രദ്ധയ്ക്ക്, പഠനം പറയുന്നത് ഇങ്ങനെ

Published : Jun 23, 2025, 11:54 AM ISTUpdated : Jun 23, 2025, 01:08 PM IST
night shift

Synopsis

പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്ന സ്ത്രീകളെ അപേക്ഷിച്ച് സ്ഥിരമായി രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് മിതമായതോ കഠിനമോ ആയ ആസ്ത്മയ്ക്കുള്ള സാധ്യത 50% കൂടുതലാണെന്ന് കണ്ടെത്തി. 

നെെറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്ന നിരവധി സ്ത്രീകൾ ഇന്നുണ്ട്. രാത്രി ഷിഫ്റ്റിലെ ജോലി നിരവധി ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക. രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ആസ്ത്മ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ജൂൺ 16-ന് ERJ ഓപ്പൺ റിസർച്ചിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.

പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്ന സ്ത്രീകളെ അപേക്ഷിച്ച് സ്ഥിരമായി രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് മിതമായതോ കഠിനമോ ആയ ആസ്ത്മയ്ക്കുള്ള സാധ്യത 50% കൂടുതലാണെന്ന് കണ്ടെത്തി. ശരീരത്തിന്റെ സ്വാഭാവിക ഘടികാരത്തിലെ തടസ്സങ്ങൾ മൂലമാകാം ഇത് സംഭവിക്കുന്നത്. ഇത് ഹോർമോൺ നിലയെ ബാധിച്ചേക്കാമെന്ന് യുകെയിലെ മാഞ്ചസ്റ്റർ സർവകലാശാലയിലെ ഗവേഷകർ വ്യക്തമാക്കി.

ഹോർമോൺ റീപ്ലേസ്‌മെന്റ് തെറാപ്പി (HRT) ഉപയോഗിക്കാത്ത, ആർത്തവവിരാമം കഴിഞ്ഞ രാത്രി ഷിഫ്റ്റിലുള്ള സ്ത്രീകൾക്ക് ആസ്ത്മയ്ക്കുള്ള സാധ്യത ഇരട്ടിയാണെന്നും പഠനത്തിൽ പറയുന്നു.

പുരുഷന്മാരേക്കാൾ സ്ത്രീകളെയാണ് ആസ്ത്മ കൂടുതലായി ബാധിക്കുന്നതെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു. ഇത് സ്ത്രീകളുടെ ആശുപത്രിവാസത്തിനും മരണനിരക്കും വർദ്ധിപ്പിക്കുന്നു. മുൻകാല പഠനങ്ങൾ രാത്രി ഷിഫ്റ്റ് ജോലിയും പൊതുവെ കൂടുതൽ ഗുരുതരമായ ആസ്ത്മയും തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ട്.

യു.കെ. ബയോബാങ്കിലെ ഏകദേശം 275,000 ജോലിക്കാരുടെ ആരോഗ്യം ഈ പഠനം നിരീക്ഷിച്ചു. ഈ തൊഴിലാളികളിൽ 5%-ത്തിലധികം പേർക്ക് ആസ്ത്മ ഉണ്ടായിരുന്നു, 2% പേർക്ക് ഒരു റെസ്ക്യൂ ഇൻഹേലർ ആവശ്യമായി വരുന്ന ഗുരുതരമായ ആസ്ത്മ ബാധിച്ചതായി കണ്ടെത്തി.

രാത്രി ഷിഫ്റ്റിൽ മാത്രം ജോലി ചെയ്യുന്ന സ്ത്രീകൾക്ക് മിതമായതോ കഠിനമോ ആയ ആസ്ത്മ വരാനുള്ള സാധ്യത 50% കൂടുതലാണെന്ന് പഠനത്തിൽ കണ്ടെത്തി. ആർത്തവവിരാമം സംഭവിച്ച രാത്രി ഷിഫ്റ്റിലെ സ്ത്രീകൾക്കും ഈ സാധ്യത 89% കൂടുതലായി ഉയർന്നതായും ​ഗവേഷകർ പറയുന്നു.

പുരുഷന്മാരിൽ ഉയർന്ന ടെസ്റ്റോസ്റ്റിറോൺ അളവ് ആസ്ത്മയിൽ നിന്ന് അവരെ സംരക്ഷിക്കും. കാരണം ടെസ്റ്റോസ്റ്റിറോൺ ആസ്ത്മ സംരക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനത്തിൽ പറയുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

Health Tips : വയറിലെ കൊഴുപ്പ് കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്ന പാനീയം
കറപിടിച്ച സ്റ്റെയിൻലെസ് സ്റ്റീൽ പാത്രം വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി