മനുഷ്യനോളം വലിപ്പമുളള കാബേജ് വിളവെടുത്ത് ദമ്പതികൾ

By Web TeamFirst Published Feb 17, 2019, 5:41 PM IST
Highlights

റോസ്മേരി നോർവു‍ഡും ഭർത്താവ് സീൻ കാഡ്മാനും ചേർന്നാണ് ഈ കൂറ്റൻ കാബേജ് വിളയിച്ചത്. ഓസ്ട്രേലിയയിലെ ടാസ്മാനിയയിലെ ദമ്പതികളുടെ ഗസ്റ്റ് ഹൗസിലാണ് കാബേജ് കൃഷി ചെയ്തത്. 

മെൽബേൺ: ഓസ്ട്രേലിയയിൽ വിളവെടുത്ത മനുഷ്യനോളം വലിപ്പമുളള കാബേജാണ് കാർഷിക മേഖലയിലെ ഇപ്പോഴത്തെ താരം. റോസ്മേരി നോർവു‍ഡും ഭർത്താവ് സീൻ കാഡ്മാനും ചേർന്നാണ് ഈ കൂറ്റൻ കാബേജ് വിളയിച്ചത്. ഓസ്ട്രേലിയയിലെ ടാസ്മാനിയയിലെ ദമ്പതികളുടെ ഗസ്റ്റ് ഹൗസിലാണ് കാബേജ് കൃഷി ചെയ്തത്. 

കഴിഞ്ഞ ഏപ്രിലിലായിരുന്നു ദമ്പതികൾ കാബേജ് കൃഷി ചെയ്തത്. ഒൻപത് മാസത്തിനുശേഷമാണ് കാബേജ് വിളവെടുത്തത്. എല്ലാ വർഷവും കാബേജ് കൃഷി ചെയ്യാറുണ്ടെന്നും എന്നാൽ ആദ്യമായാണ് ഇത്തരത്തിൽ കൂറ്റൻ കാബേജ് വിളവെടുത്തതെന്നും നോർവു‍ഡ് പറഞ്ഞു.  കാലാവസ്ഥ അനുകൂലമായതാണ് ഇതിനു കാരണം. രണ്ടാഴ്ചയോളം ഭക്ഷണത്തിന് ഈ കാബേജ് മതിയാകുമെന്നും ദമ്പതികൾ പറഞ്ഞു.
 

click me!