ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്ന ചിമ്പാന്‍സി; വീഡിയോ വൈറല്‍

By Web TeamFirst Published Apr 27, 2019, 11:47 AM IST
Highlights

മൃഗങ്ങള്‍ ചിലപ്പോഴൊക്കെ മനുഷ്യരെ പോലെയാണ്. മനുഷ്യര്‍ ചെയ്യുന്ന കാര്യങ്ങള്‍ അവരും ചെയ്യും, അനുകരിക്കും. അത്തരമൊരു വീഡിയോയെ കുറിച്ചാണ് പറയുന്നത്. 

മൃഗങ്ങള്‍ ചിലപ്പോഴൊക്കെ മനുഷ്യരെ പോലെയാണ്. മനുഷ്യര്‍ ചെയ്യുന്ന കാര്യങ്ങള്‍ അവരും ചെയ്യും, അനുകരിക്കും. അത്തരമൊരു വീഡിയോയെ കുറിച്ചാണ് പറയുന്നത്.  ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്ന ഒരു ചിമ്പാന്‍സിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ന്യൂയോര്‍ക്കിലാണ് സംഭവം. 

ചിമ്പാന്‍സി മനുഷ്യരെ പോലെ ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റുകള്‍ ക്ലിക് ചെയ്ത്, വീഡിയോകളൊക്കെ നോക്കി സ്ക്രോള്‍ ചെയ്യുന്നതാണ് ദൃശ്യങ്ങള്‍. മൃഗസ്നേഹിയും മൃഗസംരക്ഷകനുമായ മൈക്ക് ഹോല്‍സ്റ്റന്‍റെ ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ ആദ്യമായി പോസ്റ്റ് ചെയ്തത്. 

അഞ്ച് ദിവസം മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ 60 ലക്ഷം ആളുകളാണ് കണ്ടത്. റെഡിറ്റിലും ട്വിറ്ററിലും കൂടി പ്രചരിച്ചതോടെയാണ് കാണികളുടെ എണ്ണം കൂടിയത്.

 

 
 
 
 
 
 
 
 
 
 
 
 
 

Vali and Sugriva surfing around @chimpbrothers #chimpanzee

A post shared by Kody Antle (@kodyantle) on Nov 2, 2018 at 6:16am PDT

click me!