ലോകത്തിലെ തന്നെ നിരാശനും വിഷാദിയുമായ പൂച്ചയ്ക്ക് വീടായി

By Web TeamFirst Published Nov 29, 2022, 1:37 PM IST
Highlights

കടയിലെ മറ്റ് മൃഗങ്ങളെ തേടി ആളുകള്‍ വന്നിട്ടും ഫിഷ്റ്റോഫറിനെ ആവശ്യക്കാരുണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് നിരാശാ ഭാവത്തിലിരിക്കുന്ന പൂച്ചയുടെ ചിത്രം ദത്തെടുപ്പ് കേന്ദ്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും നിരാശനും വിഷാദിയുമായ പൂച്ചയെന്ന നിലയില്‍ വൈറലായ ഫിഷ്റ്റോഫര്‍ പൂച്ചയ്ക്ക് ഒടുവില്‍ വീട്ടുകാരായി. ന്യൂ ജഴ്സിയിലെ വളര്‍ത്തു മൃഗങ്ങളെ വില്‍ക്കുന്ന കടയിലാണ് ഫിഷ്റ്റോഫറെന്ന അഞ്ചുവയസുള്ള പൂച്ചയുണ്ടായിരുന്നത്. കടയിലെ മറ്റ് മൃഗങ്ങളെ തേടി ആളുകള്‍ വന്നിട്ടും ഫിഷ്റ്റോഫറിനെ ആവശ്യക്കാരുണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് നിരാശാ ഭാവത്തിലിരിക്കുന്ന പൂച്ചയുടെ ചിത്രം ദത്തെടുപ്പ് കേന്ദ്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്.

അടുത്ത് ആളുളപ്പോള്‍ മാത്രമാണ് പൂച്ച ഭക്ഷണം കഴിച്ചിരുന്നതെന്നും ഒരു ചിത്രമെടുക്കന്നതിലേക്ക് നോക്കാന്‍ പോലും താല്‍പര്യം കാണിക്കാത്ത അവസ്ഥയിലാണ് പൂച്ചയെന്നും വ്യക്തമാക്കുന്നതായിരുന്നു പരസ്യം. താങ്ക്സ് ഗിവിംഗ് സമയത്ത് നല്‍കിയ പരസ്യമാണ് ഫിഷ്റ്റോഫറിന് സഹായമായത്. ശനിയാഴ്ചയാണ് ഫിഷ്റ്റോഫറിനെ ലോറ ഫോള്‍ട്ട്സ് എന്ന 22കാരിയും പങ്കാളി ടാനര്‍ എന്ന 24കാരനുമാണ് പൂച്ചയെ ദത്തെടുത്ത്. ബാല്‍ട്ടിമോറില്‍ നിന്ന് മണിക്കൂറുകള്‍ സഞ്ചരിച്ചാണ് ഫിഷ്റ്റോഫറിനെ തേടി ഇവരെത്തിയത്.

ഫിഷ്റ്റോഫറിനെ കുറിച്ചുള്ള ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് പൂച്ചയ്ക്കായി എത്തിയതെന്ന് ഇവര്‍ പറയുന്നത്. തങ്ങള്‍ക്കും പൂച്ചയ്ക്കും ഒരേ സ്വഭാവമാണെന്നാണ് ഇവര്‍ പറയുന്നത്. കൂട്ടുകാരില്ലെങ്കില്‍ തികച്ചും നിരാശരാണ് തങ്ങളെന്നും ഇവര്‍ പറയുന്നത്. ഫിഷ്റ്റോഫറിനായി എത്തിയ എട്ടിലധികം അപേക്ഷകരെ തള്ളിയാണ് ഇവര്‍ പൂച്ചയെ സ്വന്തമാക്കിയത്. 

കഴിഞ്ഞ ദിവസം വിമാനത്താവളത്തിലെ പരിശോധനയില്‍ ബാഗിലൊളിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സ്യൂട്ട് കേസിനുള്ളില്‍ പൂച്ചയെ കണ്ടെത്തിയത്. യാത്രക്കാരന്‍റെ ലഗേജ് എക്സ് റേ പരിശോധനയ്ക്ക് വിധേയമാക്കുമ്പോഴാണ് അപ്രതീക്ഷിത സംഭവം സുരക്ഷാ വിഭാഗത്തിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്. ഓറഞ്ച് നിറത്തിലുള്ള പൂച്ചയെയാണ് എക്സ് റേ പരിശോധനയില്‍ കണ്ടെത്തിയത്. ഫ്ലോറിഡയിലെ ഓര്‍ലാന്‍ഡോയിലേക്ക് പുറപ്പെട്ടതായിരുന്നു ഈ യാത്രക്കാരന്‍. എന്നാല്‍ അയല്‍വാസിയുടെ പൂച്ച എങ്ങനെ ബാഗിനുള്ളില്‍ കയറിയെന്നതിനേക്കുറിച്ച് ഇയാള്‍ക്കും ധാരണയില്ല

click me!