നിങ്ങള്‍ക്ക് വളര്‍ത്തുമൃഗങ്ങള്‍ ഉണ്ടോ? എങ്കില്‍ ഇത് അറിഞ്ഞിരിക്കുക...

By Web TeamFirst Published Apr 6, 2019, 10:49 AM IST
Highlights

സമ്മര്‍ദ്ദങ്ങളേറെ നേരിടുന്ന ജീവിതത്തില്‍ ഉത്കണ്ഠയും വിഷാദവുമെല്ലാം സാധാരണ രോഗമായി മാറിയിട്ടുണ്ട്. 

സമ്മര്‍ദ്ദങ്ങളേറെ നേരിടുന്ന ജീവിതത്തില്‍ ഉത്കണ്ഠയും വിഷാദവുമെല്ലാം സാധാരണ രോഗമായി മാറിയിട്ടുണ്ട്. ചെറുപ്പക്കാര്‍ക്കിടയിലാണ് ഇത്തരം മാനസിക പ്രശ്‌നങ്ങള്‍ കൂടിവരികയാണെന്ന്  ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത്. പ്രായമായവരിലും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ട്.  എന്നാല്‍ പലരും തങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് അതിന്‍റെ തീവ്രതയനുസരിച്ച് കാരണം കണ്ടെത്താനോ ചികിത്സ തേടാനോ ശ്രമിക്കുന്നില്ല എന്നത് മറ്റൊരു കാര്യം.

വീട്ടില്‍ വളര്‍ത്തുമൃഗങ്ങലുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇത്തരം സമ്മര്‍ദ്ദങ്ങളും  വിഷാദവും കുറയുമെന്നാണ് പുതിയ പഠനം പറയുന്നത്.  പ്രായമായവരിലാണ് ഈ പഠനം നടത്തിയത്.  യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് മിക്കിഖാനാണ് പഠനം നടത്തിയത്. വളര്‍ത്തുമൃഗങ്ങളുളള 50നും 80നും ഇടയില്‍ പ്രായമുളളവരിലാണ് പഠനം നടത്തിയത്. അതില്‍ 55 ശതമാനം പേരും പറയുന്നത് വളര്‍ത്തുമൃഗങ്ങള്‍ തങ്ങളുടെ സമ്മര്‍ദ്ദങ്ങളെ കുറയ്ക്കാന്‍ സഹായിക്കുന്നുവെന്നാണ്. 

എന്നാല്‍ 18 ശതമാനം പേര്‍ പറയുന്നത് വളര്‍ത്തുമൃഗങ്ങള്‍ തങ്ങള്‍ക്ക് അമിത ചിലവ് നല്‍കുന്നുവെന്നാണ്. വളര്‍ത്തുനായയുളള 78 ശതമാനം പേരും പറയുന്നത് തങ്ങളുടെ കായികശമതയ്ക്കും ശാരീരികാരോഗ്യത്തിനും വളര്‍ത്തുമൃഗങ്ങള്‍ തങ്ങളെ സഹായിക്കുന്നുവെന്നാണ്. തങ്ങള്‍ക്ക് കൂടെ ഒരാള്‍ ഉണ്ട് എന്ന തോന്നലുണ്ടെന്നും സ്നേഹിക്കാന്‍ ആരെങ്കിലുമുണ്ടെന്ന തോന്നലും ഇവ കാരണമുണ്ടെന്നും പറയുന്നു. 


 

click me!