ഏകാന്തത വാർധക്യത്തിൽ മാത്രമല്ല; പഠനം പറയുന്നത് ഇങ്ങനെ...

By Web TeamFirst Published Apr 5, 2020, 6:53 PM IST
Highlights

പ്രായമായവരുടെ ജീവിതമാണ് ഏകാന്തത നിറഞ്ഞത് എന്നാണ് എല്ലാവരുടെയും ധാരണ. എന്നാല്‍ ഏകാന്തതയ്ക്ക് അങ്ങനെ പ്രായമൊന്നുമില്ല എന്നുമാത്രമല്ല മറ്റ് പല കാരണങ്ങള്‍ കൊണ്ടാമിത് എന്നാണ് പുതിയൊരു പഠനം പറയുന്നത്. 

പ്രായമായവരുടെ ജീവിതമാണ് ഏകാന്തത നിറഞ്ഞത് എന്നാണ് എല്ലാവരുടെയും ധാരണ. എന്നാല്‍ ഏകാന്തതയ്ക്ക് അങ്ങനെ പ്രായമൊന്നുമില്ല എന്നുമാത്രമല്ല മറ്റ് പല കാരണങ്ങള്‍ കൊണ്ടാമിത് എന്നാണ് പുതിയൊരു പഠനം പറയുന്നത്. സമ്മർദ സാഹചര്യങ്ങളോട് പെട്ടെന്ന് ഇഴുകി ചേരുന്നവരും വൈകാരികമായി മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവരുമായ വ്യക്തികള്‍ക്ക് വാർധക്യത്തില്‍ ഏകാന്തത അനുഭവപ്പെടാനുള്ള സാധ്യത കുറവാണ് എന്നാണ് സൈക്കോളജിക്കല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. 

വാർധക്യത്തിൽ ഒറ്റയ്ക്കു താമസിക്കുന്നത് കൊണ്ടാണ്  ചിലരില്‍ ഏകാന്തതയ്ക്കു കാരണമാകുന്നത്. എന്നാല്‍ മധ്യവയസ്കരിൽ അത് വ്യക്തിത്വ സവിശേഷതകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഈ പഠനം പറയുന്നത്. 

വൈകാരികമായ സന്തുലിതാവസ്ഥ പുലര്‍ത്തുന്നവര്‍ക്ക് ഏത് പ്രായത്തിലായാലും ഏകാന്തത അനുഭവപ്പെടാനുള്ള സാധ്യത 60 ശതമാനം കുറവാണ്. 45 വയസ്സിനു മുകളില്‍ പ്രായമുള്ള 4000 പേരിലാണ് പഠനം നടത്തിയത്. 

click me!