തടവുകാരന്‍റെ കുഞ്ഞിന്‍റെ അമ്മയായി പ്രിസണ്‍ ഓഫീസര്‍; കേസ്

By Web TeamFirst Published Oct 19, 2020, 10:19 PM IST
Highlights

കേരിയാന്‍ സ്റ്റീഫന്‍സണ്‍ എന്ന ഇരുപത്തിയാറുകാരി പ്രിസണ്‍ ഓഫീസറാണ് കഴിഞ്ഞ ദിവസം പ്രസവിച്ചത്. തടവുകാരനുമായി അഞ്ച് മാസത്തെ പ്രണയത്തിന് ശേഷമാണ് പ്രിസണ്‍ ഓഫീസര്‍ ഗര്‍ഭിണിയായത്. അനധികൃതമായി തടവുകാരന്‍ കയ്യില്‍വച്ച ഫോണിലെ സന്ദേശങ്ങളിലൂടെയായിരുന്നു ഇരുവരും പ്രണയത്തിലായത്. 

കെന്‍റ്:  ഇരുപത്തിയാറുകാരിയായ പ്രിസണ്‍ ഓഫീസര്‍ തടവുകാരന്‍റെ കുഞ്ഞിന്‍റെ അമ്മയായി. സ്വഭാവ ദൂഷ്യത്തിന് നടപടി നേരിടുന്നതിനിടയിലാണ് കുഞ്ഞിന്‍റെ പിതാവ് തടവുകാരനാണെന്ന് പ്രിസണ്‍ ഓഫീസര്‍ വ്യക്തമാക്കുന്നത്. ജീവപരന്ത്യം തടവ് ശിക്ഷ അനുഭവിക്കുന്ന തടവുകാരനില്‍ നിന്നാണ് പ്രിസണ്‍ ഓഫീസര്‍ ഗര്‍ഭിണിയായത്. ലണ്ടനിലെ കെന്‍റിലാണ് സംഭവം. 

കേരിയാന്‍ സ്റ്റീഫന്‍സണ്‍ എന്ന ഇരുപത്തിയാറുകാരി പ്രിസണ്‍ ഓഫീസറാണ് കഴിഞ്ഞ ദിവസം പ്രസവിച്ചത്. തടവുകാരനുമായി അഞ്ച് മാസത്തെ പ്രണയത്തിന് ശേഷമാണ് പ്രിസണ്‍ ഓഫീസര്‍ ഗര്‍ഭിണിയായത്. അനധികൃതമായി തടവുകാരന്‍ കയ്യില്‍വച്ച ഫോണിലെ സന്ദേശങ്ങളിലൂടെയായിരുന്നു ഇരുവരും പ്രണയത്തിലായത്. അശ്രദ്ധമായി കാര്‍ ഓടിച്ച് അപകടമുണ്ടാക്കി ആളുകളെ കൊലപ്പെടുത്തിയതിനായിരുന്നു ഇയാള്‍ ജയിലിലായത്. 2018 സെപ്തംബറിലാരംഭിച്ച ബന്ധം 2019 ജനുവരിയിലാണ് പുറത്തായത്. 

ഇതോടെ കേരിയാന്‍ സ്റ്റീഫന്‍സണിനെ ഔദ്യോഗിക ജീവിതത്തിലെ സ്വഭാവദൂഷ്യത്തിന് ജയിലില്‍ ആക്കിയിരുന്നു. സ്വഭാവദൂഷ്യത്തിന് പ്രിസണ്‍ ഓഫീസര്‍ക്കെതിരായ കേസ് പുരോഗമിക്കുന്നതിനിടയിലാണ് മുപ്പത്തിനാലുകാരനായ തടവുകാരന്‍ ടേറ്റാണ് തന്‍റെ കുഞ്ഞിന്‍റെ പിതാവാണെന്ന് ഇവര്‍ വിശദമാക്കിയത്. 18 വര്‍ഷത്തെ തടവ് ശിക്ഷയാണ് ടേറ്റിന് കൊലപാതകക്കേസില്‍ വിധിച്ചത്. ഇതില്‍ എട്ട് വര്‍ഷം പൂര്‍ത്തിയാവുന്നതിനിടെയായിരുന്നു പ്രിസണ്‍ ഓഫീസറുമായുള്ള പ്രണയം. 

അനുവദനീയമല്ലാത്ത ഇലക്ട്രോണിക് വസ്തു കൈവശം സൂക്ഷിച്ചതിനും സ്വഭാവ ദൂഷ്യത്തിനും ഇവര്‍ക്ക് നവംബര്‍ 12 ന് ശിക്ഷ വിധിക്കുമെന്നാണ് മെയ്ഡ്സ്റ്റോണ്‍ ക്രൌണ്‍ കോടതി ഇന്ന് വിശദമാക്കിയത്. കുഞ്ഞിന്‍റെ ഭാവിയെ മുന്‍നിര്‍ത്തിയുള്ളതാകും കേസിലെ വിധിയെന്നാണ് ജഡ്ജ് ഫിലിപ്പ് സ്റ്റാറ്റ്മാന്‍ വിശദമാക്കിയതെന്നാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേസില്‍ പ്രിസണ്‍ ഓഫീസര്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നാല്‍ കുഞ്ഞിനെ മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം അയക്കുമെന്നാണ് സൂചന. 

click me!