ബിയര്‍ കാനിനുള്ളില്‍ തലകുടുങ്ങിയ പാമ്പ്; വീഡിയോ

By Web TeamFirst Published Apr 3, 2019, 12:09 PM IST
Highlights

ബിയര്‍ കാനിനുള്ളില്‍ തലകുടുങ്ങിയ പാമ്പിനെ രക്ഷിക്കുന്ന ഒരു യുവതിയുടെ വീഡിയോയാണ് വൈറല്‍.

പാമ്പിനെ ഭയമുള്ളവരാണ് മനുഷ്യരില്‍ ഭൂരിഭാഗം പേരും. എന്നാല്‍ എത്ര ഭയം ഉണ്ടെങ്കിലും ഇതേ പാമ്പിനെ ഒരു ആപത്ഘട്ടത്തില്‍ സഹായിക്കുന്നവരും മനുഷ്യര്‍ തന്നെയാണ്. ഇവിടെയിതാ ബിയര്‍ കാനിനുള്ളില്‍ തലകുടുങ്ങിയ പാമ്പിനെ രക്ഷിക്കുന്ന ഒരു യുവതിയുടെ വീഡിയോയാണ് വൈറല്‍.

റോസ് ഫോഡ് എന്ന ഫ്ലോറിഡാകാരിയാണ് ബിയര്‍ കാനിനുള്ളില്‍ തലകുടുങ്ങിയ പാമ്പിനെ രക്ഷിച്ചത്.  റോഡിലൂടെ വാഹനം ഓടിക്കുന്നതിനിടെയാണ് ഫോഡ് പാമ്പിനെ കണ്ടത്. കൊ​ടും​വി​ഷ​മു​ള്ള പാ​മ്പിന്‍റെ ത​ല​യാ​ണ് ബി​യ​ർ കു​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ കു​ടു​ങ്ങി​യ​ത്. ത​ല​കു​ടു​ങ്ങി വേ​ദ​ന​യി​ൽ പു​ള​യു​ന്ന പാ​മ്പിനെ ക​ണ്ട ഫോഡ് ഉടനെ അതിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുകായായിരുന്നു. ഏ​ക​ദേ​ശം അഞ്ച് ​മി​നി​ട്ട് നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നു ശേ​ഷ​മാ​ണ് പ​രി​ക്കു​ക​ളേ​ൽ​പ്പി​ക്കാ​തെ പാ​മ്പിനെ ര​ക്ഷി​ക്കാ​നാ​യ​ത്. 

തന്‍റെ പട്ടികളോടൊപ്പമെത്തിയ ഫോഡ് തന്നെയാണ് വീഡിയോ തന്‍റെ ഫോണില്‍ പകര്‍ത്തിയത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തയുണ്ടന്‍ നിരവധി പേര്‍ വീഡിയോ ഷെയര്‍ ചെയ്തു. ധൈര്യശാലിയെന്ന വിശേഷണം നല്‍കി സോഷ്യല്‍ മീഡിയ അവരെ പ്രശംസിക്കുകയും ചെയ്തു. 

വീഡിയോ 

click me!