അന്ന് 78 കിലോ, ഇന്ന് 52; പുത്തന്‍ മേക്കോവറുമായി നടി ജിസ്മ ജിജി

Published : Aug 14, 2020, 03:42 PM ISTUpdated : Aug 14, 2020, 07:01 PM IST
അന്ന് 78 കിലോ, ഇന്ന് 52; പുത്തന്‍ മേക്കോവറുമായി നടി ജിസ്മ ജിജി

Synopsis

വ്യായാമം ചെയ്യുന്നതിന്‍റെ ഗുണങ്ങളെ കുറിച്ചും ഡയറ്റിനെ കുറിച്ചും അതുപോലെ തന്നെ ചില ബ്യൂട്ടി ടിപ്സുകളും താരം തന്‍റെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. 

കിടിലന്‍ മേക്കോവറുമായി യുവനടി ജിസ്മ ജിജി. ആറ് വര്‍ഷം മുന്‍പ് 78 കിലോ ആയിരുന്ന ജിസ്മ ഇപ്പോള്‍ 26 കിലോ കുറച്ച് 52 കിലോ ആയിരിക്കുന്നു. ഇതിന്‍റെ മേക്കോവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ജിസ്മ തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.  ചിട്ടയായ വ്യായാമവും ആഹാരരീതികളുമാണ് ജിസ്മയുടെ ഈ മാറ്റത്തിന് പിന്നില്‍.  

 

വ്യായാമം ചെയ്യുന്നതിന്‍റെ ഗുണങ്ങളെ കുറിച്ചും ഡയറ്റിനെ കുറിച്ചും അതുപോലെ തന്നെ ചില ബ്യൂട്ടി ടിപ്സുകളും താരം തന്‍റെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ദിവസവും ഒരു മണിക്കൂര്‍ വ്യായാമം ചെയ്യാനും വെള്ളം ധാരാളം കുടിക്കാനും വിറ്റാമിന്‍ എ, സി എന്നിവ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്താനും ജിസ്മ പറയുന്നു. 

 

 

അവതാരകയായി എത്തിയ താരം ഹ്രസ്വചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയയായത്. മോഡലിങില്‍ തിളങ്ങുന്ന ജിസ്മ  'തമി' എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. 

 

 

Also Read: വണ്ണം കുറയ്ക്കണോ? വിശപ്പിനെ നിയന്ത്രിക്കുന്ന ഈ ഭക്ഷണങ്ങള്‍ കഴിക്കൂ...

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ