'ഫിറ്റ്‌നസ്' പരസ്യങ്ങളോട് പോകാന്‍ പറ; ബിക്കിനി ധരിച്ച് കിടിലന്‍ പ്രതിഷേധം

Web Desk   | others
Published : Jan 09, 2020, 06:21 PM IST
'ഫിറ്റ്‌നസ്' പരസ്യങ്ങളോട് പോകാന്‍ പറ; ബിക്കിനി ധരിച്ച് കിടിലന്‍ പ്രതിഷേധം

Synopsis

ശരീരത്തെ ഇത്രമാത്രം പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള ബിക്കിനി താന്‍ ധരിക്കാറില്ലെന്നും എന്നാല്‍ ഇപ്പോള്‍ ഇത് ധരിച്ചത് കൊണ്ട് ആത്മവിശ്വാസക്കുറവൊന്നും അനുഭവപ്പെടുന്നില്ലെന്നും മേഘന്‍ കുറിച്ചു. മറ്റുള്ളവര്‍ എന്ത് ചിന്തിക്കുന്നു എന്നത് തന്നെ സംബന്ധിച്ചിടത്തോളം ഒരു വിഷയമല്ല- ജീവിതം ഇതുപോലെയെല്ലാം ആസ്വദിക്കുകയാണ് വേണ്ടതെന്നും മേഘന്‍ കൂട്ടിച്ചേര്‍ക്കുന്നു

ശരീരം എപ്പോഴും ആരോഗ്യത്തോടെയിരിക്കുന്നത് തന്നെയാണ് നല്ലത്. അക്കാര്യത്തിലൊന്നും തര്‍ക്കമില്ല. എന്നാല്‍ 'ഫിറ്റ്‌നസ്' എന്ന് പറഞ്ഞ് മറ്റെല്ലാം മാറ്റിവച്ച്, അതിനുവേണ്ടി മാത്രം നടക്കുന്ന ഒരു വിഭാഗമുണ്ട്. പ്രത്യേകിച്ച് ചെറുപ്പക്കാരാണ് ഇത്തരത്തില്‍ 'ജിം അഡിക്ഷനു'മായി ഓടിനടക്കാറ്.

അമിതവണ്ണമോ, മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ഒന്നുമില്ലെങ്കിലും കടുത്ത ഡയറ്റും വര്‍ക്കൗട്ടുമെല്ലാം പിന്തുടര്‍ന്ന് 'സീറോ സൈസി'ലേ നടക്കൂ എന്ന് നിര്‍ബന്ധബുദ്ധി കാണിക്കുന്ന പെണ്‍തലമുറയാണ് ഇന്നുള്ളത്. സ്വാഭാവികമായും അല്‍പമെങ്കിലും വണ്ണമുള്ളവര്‍ അപഹാസ്യരാകുന്ന സാഹചര്യവും ഇതോടൊപ്പം ഉണ്ടാവുകയാണ്.

ഇത്തരം പ്രവണതകളെ തന്റേതായ രീതിയില്‍ ചോദ്യം ചെയ്യുകയും പരിഹസിക്കുകയും ചെയ്യുകയാണ് പ്രമുഖ ഫാഷന്‍ റൈറ്ററും ബ്ലോഗറുമായ മേഘന്‍ കേര്‍. ഫാഷന്‍ റൈറ്റര്‍ എന്ന വിലാസത്തേക്കാളും മേഘനെ വിശേഷിപ്പിക്കാന്‍ നല്ലത്, 'പ്ലസ് സൈസ്' മോഡല്‍ എന്നാണ്.

 

 

മുപ്പത്തിയഞ്ചുകാരിയായ മേഘന്‍ ന്യുസീലാന്‍ഡ് സ്വദേശിയാണ്. ഫാഷന്‍ ബ്ലോഗുകളിലൂടെയും ലേഖനങ്ങളിലൂടെയും മോഡലിംഗിലൂടെയെല്ലാം ഇന്റര്‍നെറ്റ് ലോകത്തിനും സോഷ്യല്‍ മീഡിയയ്ക്കുമെല്ലാം സുപരിചിതയാണ് മേഘന്‍. അമിതവണ്ണത്തിന്റെ പേരില്‍ നിരവധി തവണ 'ബോഡിഷെയിമിംഗിന്' വിധേയയായിട്ടുള്ള മേഘന്‍ പിന്നീട് സ്വന്തം ശരീരം വച്ചുകൊണ്ടുതന്നെ ഇതിനെ നേരിടാന്‍ തുടങ്ങുകയായിരുന്നു.

 

 

തനിക്ക് വേണ്ടി മാത്രമല്ല, അമിതവണ്ണത്തിന്റെ പേരില്‍ അപഹാസ്യരാക്കപ്പെടുന്നവര്‍ക്കെല്ലാം പ്രചോദനം നല്‍കാന്‍ മേഘന്‍ മോഡലിംഗിലും സോഷ്യല്‍ മീഡിയയിലുമെല്ലാം സജീവമായി. പൂര്‍ണ്ണ പിന്തുണയുമായി ഭര്‍ത്താവ് ദോഗ് പീറ്റേഴ്‌സും കൂടെയുണ്ട്. പുതിയ കാലത്തെ 'ജിം മാനിയ'യെ പരിഹസിക്കാന്‍ ബിക്കിനി ധരിച്ച ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ച മേഘന്‍ ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.

 

ശരീരത്തെ ഇത്രമാത്രം പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള ബിക്കിനി താന്‍ ധരിക്കാറില്ലെന്നും എന്നാല്‍ ഇപ്പോള്‍ ഇത് ധരിച്ചത് കൊണ്ട് ആത്മവിശ്വാസക്കുറവൊന്നും അനുഭവപ്പെടുന്നില്ലെന്നും മേഘന്‍ കുറിച്ചു. മറ്റുള്ളവര്‍ എന്ത് ചിന്തിക്കുന്നു എന്നത് തന്നെ സംബന്ധിച്ചിടത്തോളം ഒരു വിഷയമല്ല- ജീവിതം ഇതുപോലെയെല്ലാം ആസ്വദിക്കുകയാണ് വേണ്ടതെന്നും മേഘന്‍ കൂട്ടിച്ചേര്‍ക്കുന്നു.

 

PREV
click me!

Recommended Stories

'പക്കാ പെർഫക്റ്റ്' ആകേണ്ട... 'ഫിൽട്ടർ' വേണ്ട; എന്താണ് ഈ 'ഫിൻസ്റ്റാഗ്രാം'?
10 ദിവസം കൊണ്ട് ക്രിസ്മസ് വൈൻ റെഡി: 'ഫാസ്റ്റ് ഹോം ബ്രൂ' ട്രെൻഡ്