ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം, ടിക്ക് ടോക്കിലൂടെ പ്രണയം, സ്‌കൈപ്പിലൂടെ ഡേറ്റിംഗ്; ഇങ്ങനെയും ഒരു പ്രണയകഥ

Web Desk   | Asianet News
Published : Apr 16, 2020, 12:36 PM ISTUpdated : Apr 16, 2020, 12:57 PM IST
ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം, ടിക്ക് ടോക്കിലൂടെ പ്രണയം, സ്‌കൈപ്പിലൂടെ ഡേറ്റിംഗ്; ഇങ്ങനെയും ഒരു പ്രണയകഥ

Synopsis

അനിരുദ്ധ് കാനഡയിലും മൃണാള്‍ ഇന്ത്യയിലുമാണെങ്കിലും രണ്ട്് കണ്ടന്റ് ക്രിയേറ്റേഴ്‌സിനും പറയാന്‍ നിറയെ വിശേഷങ്ങള്‍ ഉണ്ടായിരുന്നു. സമയത്തിന്റെ വ്യത്യാസം മാത്രമായിരുന്നു പ്രശ്‌നം...

മൃണാള്‍ പഞ്ചലിന്റെയും അനിരുദ്ധിന്റെയും പ്രണയ കഥ ടെക്‌നോളജിയുടേതുകൂടിയാണ്. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെടുന്നു.വീഡിയോ കോളിലൂടെ ഡേറ്റ് ചെയ്യുന്നു. ടിക്ക് ടോക്കിലൂടെ ആ ബന്ധം വളരുന്നു. ഇതില്‍ കൂടുതല്‍ എന്താണ് ടെക്‌നോളജിക്ക് പ്രണയിതാക്കള്‍ക്ക് വേണ്ടി ചെയ്യാനാകുക. 

ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തങ്ങള്‍ കണ്ടുമുട്ടിയതിനെക്കുറിച്ച് ഇരുവരും മനസ്സ് തുറന്നത്. അനിരുദ്ധിന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ കാണുമ്‌പോഴെല്ലാം ആദ്യം മെസേജ ചെയ്തിരുന്നത് മൃണാള്‍ ആണ്. ''എനിക്ക് അവന്റെ ഇന്‍സ്റ്റഗ്രാം ഫീഡ് ഇഷ്ടമായിരുന്നു. അത് വളരെ മനോഹരമായിരുന്നു. ഞാന്‍ മെസ്സേജ് അയച്ചു, അവന്‍ ഉടന്‍ തന്നെ ഹായ് പറഞ്ഞു. പിന്നെ ഞങ്ങള്‍ ചാറ്റിംഗ് തുടങ്ങി...'' - മൃണാള്‍ പറഞ്ഞു. 

അനിരുദ്ധ് കാനഡയിലും മൃണാള്‍ ഇന്ത്യയിലുമാണെങ്കിലും രണ്ട് കണ്ടന്റ് ക്രിയേറ്റേഴ്‌സിനും പറയാന്‍ നിറയെ വിശേഷങ്ങള്‍ ഉണ്ടായിരുന്നു. സമയത്തിന്റെ വ്യത്യാസം മാത്രമായിരുന്നു പ്രശ്‌നം. ''അനിരുദ്ധിന്‍രെ ഐഡിയയില്‍ ഞങ്ങള്‍ ടിക്ക് ടോക്ക് ഡുയറ്റ് വീഡിയോ ചെയ്തു. രണ്ട് ഭൂഖണ്ഡങ്ങളിലിരുന്ന് ടിക്ക് ടോക്ക് ചെയ്യുന്നത് നല്ല ത്രില്ലിംഗ് ആണ്''. പരസ്പം ഇഷ്ടമായതോടെ ഇവരുടെ ടെക്സ്റ്റ് മെസ്സേജുകള്‍ വീഡിയോ കോളിംഗിലേക്ക് വഴി മാറി. രണ്ട് രാജ്യത്തിലിരുന്ന് അവര്‍ ഡേറ്റ് ചെയ്തു. 

''ആ രാത്രിയില്‍ എന്റെ പ്രണയം ഞാന്‍ അവനോട് തുറന്നുപറഞ്ഞു. അവനും എന്നോട് പറഞ്ഞു. പിന്നെ ഞങ്ങള്‍ പുറത്തുപോകുന്നതുപോലെ വസ്ത്രം ധരിച്ച്, ഒരേ ഫുഡ് ഓര്‍ഡര്‍ ചെയ്ത് ര്‍ വീഡിയോ കോളിലൂടെ ഡേറ്റ് ചെയ്തു. മൂന്ന് മാസത്തിന് ശേഷം ഞങ്ങള്‍ ഇരുവരും കണ്ടുമുട്ടി. അനിരുദ്ധ് കാനഡയില്‍ നിന്ന് പൂനെയിലെത്തി. '' ഒരുമാസം അവര്‍ ഒരുമിച്ച് ജീവിച്ചു. തുടര്‍ന്ന് ഞങ്ങള്‍ ബന്ധുക്കളോടും സുഹൃത്തുക്കളോടും പ്രണയത്തെക്കുറിച്ച് പറഞ്ഞു. ഒരുമാസത്തിന് ശേഷം അനിരുദ്ധ് കാനഡയിലേക്ക് മടങ്ങി. കാനഡയില്‍ നിന്ന് തിരിച്ചെത്തിയ അനിരുദ്ധ് മുംബൈയിലെത്തി. ഒരേ കെട്ടിടത്തില്‍ ര്ണ്ട് ഫഌറ്റുകളിലായി അവര്‍ താമസം ആരംഭിച്ചു. ഇവരുടെ സ്‌കൈപ്പ് വീഡിയോ കോളിംഗ് നെറ്റ്ഫഌക്‌സിലേക്ക് വഴിമാറി. ഇവര്‍ തങ്ങളുടെ പ്രണയകഥ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചതോടെ ലക്ഷക്കണക്കിന് പേരാണ് ഇതിനോട് പ്രതികരിച്ചത്.&nbsp;</p><div type="dfp" position=2>Ad2</div>
PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ