കോണ്ടം ഉപയോഗിക്കുമ്പോള്‍ പുരുഷന്മാര്‍ ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?

By Web TeamFirst Published Sep 24, 2019, 5:10 PM IST
Highlights

ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ പലതുമുണ്ടെങ്കിലും ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്ന ഒന്നാണ് ഗര്‍ഭനിരോധന ഉറകള്‍ (കോണ്ടം). ഗര്‍ഭനിരോധനത്തിനായി മാത്രമല്ല, സുരക്ഷിത ലൈംഗികതയ്ക്ക് വേണ്ടിയും കോണ്ടം ഉപയോഗിക്കപ്പെടുന്നു. 

ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ പലതുമുണ്ടെങ്കിലും ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്ന ഒന്നാണ് ഗര്‍ഭനിരോധന ഉറകള്‍ (കോണ്ടം). ഗര്‍ഭനിരോധനത്തിനായി മാത്രമല്ല, സുരക്ഷിത ലൈംഗികതയ്ക്ക് വേണ്ടിയും കോണ്ടം ഉപയോഗിക്കപ്പെടുന്നു. എച്ച്‌ഐവി, ഗൊണേറിയ തുടങ്ങിയ ലൈംഗികരോഗങ്ങളില്‍ നിന്ന് സുരക്ഷിതരാവുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.

കോണ്ടം നിലവില്‍ വന്നത് എങ്ങനെ എന്നതിനെ കുറിച്ച് പല കഥകളും കേള്‍ക്കുന്നുണ്ട്. ഈജിപ്ഷ്യന്‍മാരാണ് കോണ്ടം ആദ്യമായി ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് നാം ഉപയോഗിക്കുന്ന കോണ്ടം  കിങ് ചാല്‍സ് IIന് വേണ്ടി അദ്ദേഹത്തിന്റെ ഫിസിഷ്യനായ ഡോ. കോണ്ടം നിര്‍മ്മിച്ചതാണ് എന്നാണ് പറയപ്പെടുന്നത്. കോണ്ടത്തെ കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത ഇതുപോലെ ചില കാര്യങ്ങളും ഉണ്ട്. 

1. കോണ്ടം ഉപയോഗിക്കുമ്പോള്‍  ഈ തെറ്റ് നിങ്ങള്‍ വരുത്താറുണ്ടോ?

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് തന്നെ കോണ്ടം ധരിക്കണം. ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് കുറച്ച് സമയമെടുത്ത്  കോണ്ടം കൃത്യ സ്ഥാനത്ത് തന്നെയാണോ ധരിച്ചിരിക്കുന്നത് എന്ന് പരിശോധിക്കണം.  

2. കോണ്ടത്തിന്‍റെ അളവ് ശ്രദ്ധിക്കേണ്ടതുണ്ടോ? 

സാധാരണ അളവിലുളള കോണ്ടം ആണ് എല്ലാ പുരുഷന്മാരും ഉപയോഗിക്കുന്നത്. എന്നാല്‍ കൃത്യ അളവിലുളള കോണ്ടം തെരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. കോണ്ടം തീരെ ചെറുതാകാനോ വലുതാകാനോ പാടില്ല. സാധാരണ ഒരു കോണ്ടത്തിന്‍റെ അളവ് 7.25 to 7.8 inch ആണ്. ഇതില്‍ ചെറിയ വ്യത്യസങ്ങളോട് കൂടിയുളള കോണ്ടവും ലഭ്യമാണ്. 

3. കോണ്ടത്തിന്  കാലാവധി ഉണ്ടോ? 

തീര്‍ച്ചയായും കോണ്ടത്തിനും കാലാവധിയുണ്ട്. കാലാവധി കഴിഞ്ഞിട്ടില്ല എന്ന് ഉറപ്പുവരുത്തണം. തൊട്ടുനോക്കുമ്പോള്‍ 'സ്റ്റിഫ്‌നസ്' (ദൃഢത) തോന്നുന്നുവെങ്കില്‍ ഇത് കാലാവധി കഴിഞ്ഞത് കൊണ്ടായിരിക്കണം. അതുപോലെ ഒട്ടുന്നതായി തോന്നുന്നതും കാലാവധി കഴിഞ്ഞത് കൊണ്ടാകാം. നിറത്തിലും മണത്തിലും വ്യത്യാസമുണ്ടാകുന്നതും കാലാവധി കഴിഞ്ഞത് കൊണ്ടാകാം. ചിലതിലാണെങ്കില്‍ അതിന്റെ 'ഇലാസ്റ്റിസിറ്റി'യും നഷ്ടപ്പെട്ടതായി കാണാറുണ്ട്.

4. എല്ലാ കോണ്ടവും ഒരുപോലെ സുരക്ഷിതം നല്‍കുമോ? 

ഒരിക്കലുമില്ല. എല്ലാ കോണ്ടവും ഒരുപോലെ സുരക്ഷിതം നല്‍കില്ല. നല്ല കമ്പനികളുടെ കോണ്ടം മാത്രം ഉപയോഗിക്കുക എന്നാണ് അമേരിക്കന്‍ സെക്ഷ്വല്‍ ഹെല്‍ത്ത് അസോസിയേഷന്‍ പറയുന്നത്. ലാറ്റക്സ് കോണ്ടം ആണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നത്. 

5. രണ്ട് കോണ്ടം ഒരേ സമയം ഉപയോഗിക്കുന്നത് കൂടുതല്‍ സുരക്ഷിതം നല്‍കുമോ? 

അങ്ങനെ ഒരിക്കലും പറയാനാകില്ല. ഒരു കോണ്ടം കൃത്യമായി ധരിച്ചാല്‍ മാത്രം മതി. കൂടാതെ രണ്ട് കോണ്ടം ഉപയോഗിക്കുന്നത് മൂലം രണ്ടും തെന്നി പോകാനുളള സാധ്യതയുമുണ്ട്. 

 


 

click me!