പരമ്പരാഗത കാര്‍ഷികവിള ഉല്‍പ്പാദനത്തിന് ചിന്നാര്‍ തായണ്ണന്‍ കുടി ആദിവാസികള്‍ക്ക് കേന്ദ്ര കാര്‍ഷിക വകുപ്പിന്റെ അംഗീകാരം

By Web TeamFirst Published Oct 21, 2019, 10:28 PM IST
Highlights

പരമ്പരാഗത കാര്‍ഷകവിളകള്‍ ഉല്‍പ്പാദിപ്പിച്ച ചിന്നാര്‍ തായണ്ണാന്‍ കുടി ആദിവാസികള്‍ക്ക് കേന്ദ്ര കാര്‍ഷിക വകുപ്പിന്റെ അംഗീകാരം. വനം-ക്യഷി- പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെയാണ് ആദിവാസികളുടെ പാരമ്പര്യ ക്യഷി ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ വ്യാപിപ്പിച്ചത്.

ഇടുക്കി: പരമ്പരാഗത കാര്‍ഷകവിളകള്‍ ഉല്‍പ്പാദിപ്പിച്ച ചിന്നാര്‍ തായണ്ണാന്‍ കുടി ആദിവാസികള്‍ക്ക് കേന്ദ്ര കാര്‍ഷിക വകുപ്പിന്റെ അംഗീകാരം. വനം-ക്യഷി- പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെയാണ് ആദിവാസികളുടെ പാരമ്പര്യ ക്യഷി ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ വ്യാപിപ്പിച്ചത്. 

ചൊവ്വാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ക്യഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍ അവാര്‍ഡ് കുടിക്കാര്‍ക്ക് കൈമാറും. അന്യംനിന്നുപോയ 28-ഓളം ധാന്യവിളകളാണ് വനം-ക്യഷി- പഞ്ചായത്ത് എന്നീവകുപ്പുകളുടെ സഹകരണത്തോടെ ചിന്നാര്‍  വന്യജീവി സങ്കേതത്തിലെ തായണ്ണാന്‍ കുടിയില്‍ ആദിവാസികള്‍ വ്യാപിപ്പിച്ചത്. 

ആദിവാസികള്‍ സ്ഥിരമായി കഴിച്ചിരുന്ന പാരമ്പര്യ ധാന്യവിളകള്‍ ഉപേക്ഷിച്ചതോടെ ഇവരില്‍ പോഷകാഹാരത്തിന്റെ കുറവുകള്‍ കണ്ടെത്തിയതായി മെഡിക്കല്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. 11 കുടികളിലായി നടത്തിയ മെഡിക്കല്‍ ക്യാമ്പുകളിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. ഇതോടയാണ് വകുപ്പുകള്‍ സംയുക്തമായി കുടികളില്‍ ധാന്യവിളകള്‍ ഉല്‍പാദിപ്പിക്കുന്നതിന് നടപടികള്‍ ആരംഭിച്ചത്. 

മുന്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രസാദും, അസി. വര്‍ഡന്‍ പ്രഭു എന്നിവരാണ് ആദിവാസികളുടെ പാരമ്പര്യ കൃഷികള്‍ വീണ്ടും ആരംഭിക്കുന്നതിന് ആദ്യഘട്ട നടപടികള്‍ സ്വീകരിച്ചത്. ഇതിനായി ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ ഭൂമിയും കണ്ടെത്തി. പഞ്ചായത്ത് ക്യഷി വകുപ്പുകളുടെ സഹകരണത്തോടെ തുടര്‍ന്ന് ആദിവാസികള്‍ ഇവിടങ്ങളില്‍ കൃഷിയിറക്കിയത്. 

സ്റ്റേറ്റ് അഗ്രികള്‍ച്ചര്‍ അവാര്‍ഡും, വേള്‍ഡ് എന്‍വോള്‍മെന്റ് അവാര്‍ഡും ഇതിനോടകം പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്. പുനര്‍ജീവനം എന്ന് പേരിട്ട പദ്ധതിയുടെ മൂന്നാമത്തെ അവാര്‍ഡ് നാളെ ദില്ലി പുസാന്‍ ക്യാംമ്പസില്‍ ഡോ. ബി പാല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ക്യഷി മന്ത്രി നരേന്ദ്രസിങ് തോമര്‍ ആദിവാസികള്‍ക്ക് കൈമാറുന്നത്. 

കുടിയിലെ കാണി ചന്ദ്രന്‍, കാന്തമ്മ, ഇഡിഎസ് പ്രസിഡന്റ് വാസുദേവന്‍, രൂപമ്മ എന്നിവര്‍ക്കൊപ്പം സോഷ്യല്‍ വര്‍ക്കര്‍ ധനുഷ്‌കോടി, മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷമി. ക്യഷി ഓഫീസര്‍ പ്രിയ,  ഐപിആര്‍ ഫെസിലിറ്റേറ്റര്‍ ഡോ. എല്‍സി എന്നിവരും സംഘത്തോടൊപ്പമുണ്ട്.  

10 ലക്ഷംരൂപയാണ് അവാര്‍ഡ് തുക. ട്രെയിന്‍ യാത്ര ടിക്കറ്റാണ് അനുവദിച്ചതെങ്കിലും ആദിവാസികളെ വിമാനത്തില്‍ കയറ്റണമെന്ന മൂന്നാര്‍ വൈല്‍ഡ് ലൈഫ് വര്‍ഡന്‍ ആര്‍. ലക്ഷ്മിയുടെ ആഗ്രഹത്തിന് സര്‍ക്കാര്‍ പച്ചക്കൊടി കാണിക്കുകയായിരുന്നു. ചടങ്ങുകള്‍ക്കുശേഷം ഒരുദിവസം ദില്ലി സന്ദര്‍ശിക്കുന്നതിനും വനംവകുപ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്. 

പ്രതീകാത്മക ചിത്രം

click me!