
1.12 ലക്ഷം രൂപ പ്രതിമാസ ശമ്പളത്തില്‍ കൊറിയയിലെ(South Korea) ജോലിക്കായി എത്തിയവരില്‍ പലരേയും അമ്പരപ്പിച്ച് തൊഴില്‍ രീതിയും കാലാവസ്ഥയും(Climate) മാസത്തിലെ അവധിയും (Working hours and Leave). വന്‍ ശമ്പളത്തില്‍ ദക്ഷിണ കൊറിയയില്‍ ഉള്ളി കൃഷി (Onion Farming) ചെയ്യാനാണ് കേരളത്തില്‍ നിന്ന് ആളുകളെ ക്ഷണിച്ചത്. സർക്കാരിന്റെ വിദേശ റിക്രൂട്ടിങ് ഏജൻസിയായ ഒഡെപെക് മുഖേന നൂറ് ഒഴിവുകളിലേക്കാണ് ആളുകളെ ക്ഷണിച്ചത്.
പത്താം ക്ലാസ് പാസായോ? കൃഷി ചെയ്യുമോ? ഒരു ലക്ഷം വരെ ശമ്പളത്തില്‍ വന്‍ തൊഴിലവസരം
ദക്ഷിണ കൊറിയയെ സ്തംഭിപ്പിച്ച് തൊഴിലാളികളുടെ പ്രതിഷേധം, വേഷം സ്ക്വിഡ് ഗെയിമിലേത്
പത്താംക്ലാസ് യോഗ്യതയും കാർഷികവൃത്തിയിൽ പരിചയമുള്ളവർക്ക് മുൻഗണന. 25–40 പ്രായപരിധി, അറുപത് ശതമാനം സ്ത്രീകള്‍ക്കായി സംവരണം മാസം 1.12 ലക്ഷം രൂപ ശമ്പളം എന്നിങ്ങനെയായിരുന്നു ഉള്ളി കൃഷിക്ക് വേണ്ട യോഗ്യതകള്‍. അപേക്ഷാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ സെമിനാറില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ അടക്കം നിരവധിപ്പേരാണ് തിരുവനന്തപുരത്ത് എത്തിയത്. നൂറ് സ്ത്രീകള്‍ അടക്കം എഴനൂറ് പേരാണ് സെമിനാറിന് എത്തിയത്.
ജനിക്കുന്ന കുട്ടികളെക്കാള്‍ കൂടുതല്‍പ്പേര്‍ ഒരു വര്‍ഷം മരിക്കുന്നു; അപകട മുനമ്പില്‍ ഒരു രാജ്യം
ജൈവ കൃഷി നയം പാളി, രാസവള വിലക്ക് നീക്കി ശ്രീലങ്ക
എന്നാല്‍ ദക്ഷിണ കൊറിയയിലെ അതിശൈത്യം നിറഞ്ഞ കാലാവസ്ഥ, കൃഷിരീതി, ജീവിതസാഹചര്യം, ഭക്ഷണം, ജോലി സമയം, അവധി എന്നിവയേക്കുറിച്ച് അറിഞ്ഞതോടെ നിരവധിപ്പേരാണ് ജോലി താല്‍പര്യം ഉപേക്ഷിച്ച് മടങ്ങിയത്. മാസത്തില്‍ 28 ദിവസവും ജോലി ചെയ്യണമെന്നും രണ്ട് അവധി ദിവസം മാത്രമാണ് ലഭിക്കുക എന്നും ദിവസവും ഒന്‍പത് മണിക്കൂര്‍ ജോലി ചെയ്യണമെന്നും അറിഞ്ഞതാണ് ഉദ്യോഗാര്‍ത്ഥികളെ നിരാശയിലാക്കിയത്. കൊടുംതണുപ്പിലെ കൃഷിപ്പണി എല്ലുവെള്ളമാക്കുമെന്ന് വ്യക്തമായതോടെ മുപ്പതോളം പേര്‍ മടങ്ങിപ്പോയതാണ് റിപ്പോര്‍ട്ട്.
100 പേർക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് തുടക്കത്തിൽ നിയമനമെന്നാണ് ഒഡെപെക് എംഡി കെ.എ.അനൂപ് വിശദമാക്കിയത്. ഇന്നലെ മൂന്ന് ബാച്ചുകളിലായാണ് സെമിനാര്‍ നടത്തിയത്. നിയമനം നൽകുന്നതു തൊഴിൽദാതാവായ കൊറിയൻ ചേംബർ ഓഫ് കൊമേഴ്സ് ആണെന്നും അധികൃതർ പറഞ്ഞു. അടുത്ത സെമിനാർ നാളെഎറണാകുളം ടൗൺഹാളിൽ നടക്കും. കൊവിഡ് വ്യാപനവും ലോക്ക്ഡൌണും മൂലം ജോലി നഷ്ടമായ നിരവധിപ്പേരാണ് ജോലി സാധ്യതയേക്കുറിച്ച് അറിയാന്‍ ഇവിടെത്തിയത്.
'പൂര്‍ണ്ണമായും ജെവ കൃഷി മാത്രം' സര്‍ക്കാര്‍ നയത്തിനാല്‍ വന്‍ ദുരന്തത്തിന്‍റെ വക്കില്‍ ശ്രീലങ്ക
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam