Asianet News MalayalamAsianet News Malayalam

ഭർത്താവിന് ആഹാരമുണ്ടാക്കിവച്ചിട്ടുവേണം പ്രസവിക്കാൻ പോകാനെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം, ഒടുവില്‍ പിന്‍വലിക്കലും

ഗർഭാവസ്ഥയുടെ അവസാനസമയത്ത്, പഴകിയ ഭക്ഷണം കളയാനും, മൂന്നോ നാലോ വിഭവങ്ങൾ തയ്യാറാക്കി റഫ്രിജറേറ്ററിൽ സൂക്ഷിക്കാനും സ്ത്രീകളോട് നിർദ്ദേശിക്കുന്നു.

Prepare food for husband before go to hospital, advice by Seoul government to pregnant women
Author
Seoul, First Published Jan 13, 2021, 3:36 PM IST

ദക്ഷിണ കൊറിയയിലെ അധികൃതർ ഗർഭിണികൾക്കായി അടുത്തിടെ പ്രസിദ്ധീകരിച്ച മാർ​ഗനിർദ്ദേശങ്ങൾ വലിയ ഒച്ചപ്പാടുണ്ടാക്കിയതിനെ തുടർന്ന് പിൻവലിച്ചു. സിയോൾ നഗര സർക്കാർ പുറപ്പെടുവിച്ച ഗർഭിണികളായ സ്ത്രീകൾക്കായുള്ള ഒരു അറിയിപ്പിൽ, ഗർഭിണികളോട് ഭാരം നിയന്ത്രിക്കാനും, പ്രസവത്തിന് പോകുന്നതിന് മുൻപ് ഭർത്താവിനുള്ള ഭക്ഷണം തയ്യാറാക്കിയിട്ട് പോകാനും പറയുന്നു. ഭാര്യമാർ അകലെയായിരിക്കുമ്പോൾ ഭർത്താക്കന്മാർക്ക് അസൗകര്യമുണ്ടാകാതിരിക്കാനാണ് ഇതെന്നതാണ് അവരുടെ  വിചിത്രമായ ന്യായം. 

സിയോൾ നഗര സർക്കാരിന്റെ പ്ര​ഗ്നൻസി ആൻഡ് ചൈൽഡ്ബർത്ത് ഇൻഫർമേഷൻ സെന്റർ (Pregnancy and Childbirth Information Center) ആണ് ജനുവരി അഞ്ചിന് അവരുടെ വെബ്‌സൈറ്റിൽ ഇതുൾപ്പെടുന്നു മാർഗ്ഗനിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചത്. എന്നാൽ, ഇത് പ്രസിദ്ധികരീച്ചതിന് പിന്നാലെ ഉയർന്ന വൻപ്രതിഷേധത്തിനെ തുടർന്ന് അവ എടുത്തുമാറ്റുകയായിരുന്നു. ഇതിൽ പറയുന്ന മാർ​ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഗർഭാവസ്ഥയുടെ ആദ്യഘട്ടത്തിലെ സ്ത്രീകൾ വീട് വൃത്തിയാക്കൽ, പത്രം കഴുകൽ തുടങ്ങിയ ജോലികൾ ചെയ്യാതിരിക്കരുത്. കാരണം ഇത് “അധിക വ്യായാമമില്ലാതെ ഗർഭാവസ്ഥയിൽ അവരുടെ ഭാരം നിയന്ത്രിക്കാൻ” സഹായിക്കുമെന്ന് പരാമർശിക്കുന്നു. ഗർഭധാരണത്തിനുമുമ്പ് സ്ത്രീകൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ കാണുന്ന സ്ഥലത്ത് തൂക്കിയിടാനും അതിൽ പറയുന്നു. ഇത് കൂടുതൽ ഭാരം വയ്ക്കാതിരിക്കാൻ സ്ത്രീകളെ ഓർമ്മപ്പെടുത്തുമെന്നും വെബ്‌സൈറ്റിൽ പറയുന്നു. “അമിതമായി ഭക്ഷണം കഴിക്കാനോ, വ്യായാമം ഒഴിവാക്കാനോ നിങ്ങൾക്ക് തോന്നുമ്പൊഴെല്ലാം ആ വസ്ത്രങ്ങളിലേയ്ക്ക് നോക്കുക” അതിൽ പറയുന്നു.     

ഗർഭാവസ്ഥയുടെ അവസാനസമയത്ത്, പഴകിയ ഭക്ഷണം കളയാനും, മൂന്നോ നാലോ വിഭവങ്ങൾ തയ്യാറാക്കി റഫ്രിജറേറ്ററിൽ സൂക്ഷിക്കാനും സ്ത്രീകളോട് നിർദ്ദേശിക്കുന്നു. “കറി, ജജാംഗ് (ബ്ലാക്ക് ബീൻ സോസ്), സൂപ്പ് തുടങ്ങി നിരവധി തരം തൽക്ഷണ ഭക്ഷണങ്ങൾ നിങ്ങൾ തയ്യാറാക്കുകയാണെങ്കിൽ, ഒരു മോശം പാചകക്കാരനായ നിങ്ങളുടെ ഭർത്താവിന് അവ സൗകര്യപ്രദമായിരിക്കും” വെബ്‌സൈറ്റ് പറഞ്ഞു. കൂടാതെ "നിങ്ങൾ ആശുപത്രിയിൽ പ്രവേശിക്കുന്നതിന് മുൻപ് നിങ്ങളുടെ ഭർത്താവിനും കുട്ടികൾക്കും ആവശ്യമുള്ള അടിവസ്ത്രം, സോക്സ്, ഷർട്ടുകൾ, തൂവാലകൾ, ഔട്ട്‌വെയർ എന്നിവ ഒരു ഡ്രോയറിൽ വൃത്തിയായി എടുക്കാൻ പാകത്തിന് അടുക്കി വയ്ക്കുക" എന്നും അതിൽ പറയുന്നു.  

ഏതായാലും ഈ വിചിത്രമായ നിർദ്ദേശങ്ങൾ വലിയ തരത്തിലുള്ള പ്രതിഷേധങ്ങളാണ് ജനങ്ങൾക്കിടയിലുണ്ടാക്കിയതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സ്ത്രീവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ ഈ നിർദ്ദേശങ്ങൾക്കെതിരെ കടുത്ത വിമർശനം തന്നെയുണ്ടായത്രെ. ഇതോടെ, ​ഗർഭിണികൾക്കായുള്ള നിർദ്ദേശങ്ങൾ വെബ്‌സൈറ്റിൽ പോസ്റ്റുചെയ്യുന്നതിന് മുമ്പ് ഉള്ളടക്കം പരിശോധിക്കുന്നതിൽ പാളിച്ച സംഭവിച്ചുവെന്ന് സിയോൾ സിറ്റി സർക്കാർ പിന്നീട് സമ്മതിക്കുകയുണ്ടായി. ഈ പിഴവ് ആവർത്തിക്കാതിരിക്കാൻ ഇനി മുതൽ എല്ലാം വിശദമായി പരിശോധിക്കുന്നതിനുള്ള ഒരു സംവിധാനം സ്ഥാപിക്കുമെന്നും അവർ പറഞ്ഞു.


 

Follow Us:
Download App:
  • android
  • ios