കോയമ്പത്തൂര്‍ : ഭക്ഷണം തേടി വീട്ടിലെത്തിയ അതിഥികളെ കണ്ട് ഞെട്ടിയിരിക്കുകയാണ് കോയമ്പത്തൂരിലെ പെരിയനായ്ക്ക പാളയത്തിലെ ഈ കുടുംബം. വീട്ടില്‍ സ്ഥാപിച്ച സിസിടിവിയിലാണ് അതിഥികളെ കണ്ടത്. ആനക്കുഞ്ഞിനൊപ്പം ഒരു പിടിയാനയാണ് വീട്ടിലെത്തിയത്. വീടിന്റെ ചായ്പില്‍ കയറിയ ആന ചുറ്റും എന്തോ തിരയുന്നതും അല്‍പ സമയത്തിന് ശേഷം മടങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. 

ആനയും കുഞ്ഞും ഭക്ഷണം തേടിയെത്തിയതാകാമെന്ന നിഗമനത്തിലാണ് വീട്ടുകാരും പൊലീസുമുള്ളത്. എന്തായാലും മറ്റ് നാശ നഷ്ടങ്ങളൊന്നും ഉണ്ടാക്കിയില്ലല്ലോയെന്ന ആശ്വാസത്തിലാണ് വീട്ടുകാര്‍. വന്യമൃഗ ശല്യം രൂക്ഷമാണ് ഗൂഡല്ലൂരിലെ പെരിയ നായ്ക്കപാളയത്ത്. വന്യമൃഗങ്ങളും മനുഷ്യനുമായുള്ള ഏറ്റുമുട്ടലുകളും ഈ ഭാഗത്ത് വര്‍ദ്ധിച്ച് വരികയാണ്.