Asianet News MalayalamAsianet News Malayalam

കർഷകനെ ആന ചവിട്ടിക്കൊന്നു; വന്യമൃഗ ശല്യം രൂക്ഷം, പരാതി നല്‍കിയിട്ടും ഫലമില്ലെന്ന് നാട്ടുകാര്‍

അരീക്കോട് സ്റ്റേഷനിൽ നിന്നും പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. 

farmer died in elephant attack at malappuram kozhikode border
Author
Areekode, First Published May 1, 2021, 7:54 PM IST

കോഴിക്കോട്:  കോഴിക്കോട് മലപ്പുറം ജില്ലാ അതിർത്തിയിൽ കർഷകനെ ആന ചവിട്ടിക്കൊന്നു. ഊർങ്ങാട്ടിരി പഞ്ചായത്തിലെ കോണ്ണൂർകണ്ടിയിലെ മലമുകളിൽ താമസിക്കുന്ന  60 വയസ്സ് പ്രായമുള്ള വടക്കേതടത്തിൽ സെബാസ്റ്റ്യനെയാണ്  ആന ചവിട്ടി കൊന്നത്. സെബാസ്റ്റ്യൻ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

സെബാസ്റ്റ്യൻ ഇന്നലെ വൈകിട്ട്  ബന്ധുവീട്ടിൽ നിന്നും  ഭക്ഷണം കഴിച്ചതിനുശേഷം മലമുകളിലുള്ള തൻറെ വീട്ടിലേക്ക് പോയതാണ്.  ഇന്ന് രാവിലെ മലമുകളിലുള്ള മറ്റൊരു കർഷകനാണ് സെബാസ്റ്റ്യൻ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയത് തുടർന്ന് നടത്തിയ പരിശോധനയിലാണ് ആന ചവിട്ടിക്കൊന്നതായി തിരിച്ചറിഞ്ഞത്.

അരീക്കോട് സ്റ്റേഷനിൽ നിന്നും പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്രദേശത്ത് നേരത്തെയും വന്യമൃഗശല്യംരൂക്ഷമാണെന്നും നിരവധി തവണ അധികാരികൾക്ക്  പരാതി നൽകുകയും പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ല എന്ന് പ്രദേശവാസികളായ കർഷകർ   പറയുന്നു.

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഏറ്റവും  കൃത്യതയോടെ തത്സമയം അറിയാൻ ഏഷ്യാനെറ്റ് ന്യൂസിന്റെ ലൈവ് ടിവി കാണൂ

Follow Us:
Download App:
  • android
  • ios