ആദ്യരാത്രിയിലെ അതിഥി!

By രേഷ്മ മകേഷ്First Published Nov 22, 2017, 8:25 PM IST
Highlights

രാത്രികളില്‍ ഒറ്റയ്ക്ക് ഇറങ്ങിനടക്കാന്‍ കഴിയാത്ത ഒരു ദേശത്ത്, ഓണ്‍ലൈന്‍ ഇടത്തിലെ സ്ത്രീയുടെ അനുഭവങ്ങള്‍ എന്തൊക്കെയാണ്? നിങ്ങള്‍ക്ക് പറയാനുള്ളത് ഞങ്ങള്‍ക്കെഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ പച്ച ലൈറ്റ് എന്ന് എഴുതാന്‍ മറക്കരുത്

 എഴുത്തിന്റെ ലോകത്തേക്ക് കടന്നു വന്നിട്ടിപ്പൊള്‍ വര്‍ഷങ്ങളായി. ഓണ്‍ ലൈന്‍ സാധ്യതകള്‍ മനസ്സിലായപ്പൊഴാണ് സമൂഹമാധ്യമത്തില്‍ എഴുത്ത് തുടങ്ങിയത്. കുറച്ചു വൈകി പച്ച ലൈറ്റ് കത്തിച്ചിരുന്നാലപ്പോള്‍ വരും ചോദ്യം, ഉറങ്ങാറായില്ലേ? രാത്രി ഉറങ്ങാതെ കിടക്കുന്നവരെ ഉറക്കാനുള്ള ക്വട്ടേഷന്‍ ഏറ്റെടുത്ത മഹാന്മാര്‍.  ചോദ്യകര്‍ത്താവിനിതു ബാധകമല്ലെന്നുള്ള മറു ചോദ്യത്തിനു മറുപടികള്‍ പിന്നെ വരാറില്ല. നയം വ്യക്തമാക്കുന്നിടത്തു നിന്ന് ഒരിക്കലും തോറ്റു മടങ്ങേണ്ടി വന്നിട്ടില്ല. അതു കൊണ്ട് തന്നെ അധികം പരിക്കുകളില്ലാതെ ഞാന്‍ ഓണ്‍ലൈന്‍ എഴുത്തു തുടരുകയും  ഒരു മതില്‍ കെട്ടി അതിനുള്ളില്‍ തള്ളക്കോഴി കോഴി കുഞ്ഞുങ്ങളെ കാത്തു സൂക്ഷിക്കുമ്പോലെ ഒരു പരുന്തിനും കൊടുക്കാതെ ഞാന്‍ എന്റെ ഇന്‍ബോക്‌സിനെ സൂക്ഷിക്കുകയും സമാധാന പൂര്‍ണമായ അന്തരീക്ഷം ഇന്‍ബോക്‌സ് പരിസരത്ത് കാത്തു വെക്കുകയും ചെയ്തു.

എല്ലാ വേലിക്കെട്ടുകളും തകര്‍ത്തെറിഞ്ഞ് കൊണ്ടാണു  ഇന്‍ബോക്‌സിലേക്ക് ആ ഭീകരന്‍ നുഴഞ്ഞു കയറ്റം നടത്തിയത്.

മാംഗല്ല്യം തന്തു നാനേനാ മമ ജീവന ഹേതു നാം

ജീവനും ജീവിതത്തിനും ഹേതുവായേനെ ഇപ്പൊ എന്നേ പറയാനുള്ളൂ.

കല്ല്യാണത്തിനു ശേഷമുള്ള കുറച്ചു നാളുകള്‍ തിരക്ക് കാരണം ഇന്‍ബോക്‌സ് ചെക്ക് ചെയ്യാന്‍ കഴിഞ്ഞില്ല. രണ്ടാഴ്ച കഴിഞ്ഞുള്ള ഒരിടവേളയിലാണു അതൊന്നു തുറന്നത്. ഒരുപാട് മംഗളാശംസകളും ആശീര്‍വാദങ്ങളും കുമിഞ്ഞു കൂടിയിരുന്നു. ഭര്‍ത്താവിനൊപ്പമിരുന്ന് എല്ലാത്തിനും നന്ദി അയച്ചുകൊണ്ടിരുന്ന ആ വേളയിലാണു ദേ ഇന്‍ബോക്‌സും തുറന്നു വന്നിരിക്കുന്നു ഭീകരന്‍. അതും ഒരു സുഹൃത്തു പോലും അല്ലാത്ത വ്യക്തി. 'ഫസ്റ്റ് നൈറ്റ് പൊളിച്ചോ? എന്തേലും സജഷന്‍ വേണമെങ്കില്‍ പറഞ്ഞോളൂട്ടാ...'

എല്ലാ വേലിക്കെട്ടുകളും തകര്‍ത്തെറിഞ്ഞ് കൊണ്ടാണു  ഇന്‍ബോക്‌സിലേക്ക് ആ ഭീകരന്‍ നുഴഞ്ഞു കയറ്റം നടത്തിയത്.

കുട്ടി മാമാ, ഞാന്‍ ഞെട്ടിയത് ഇതും കണ്ടല്ല. പരീക്ഷിച്ച് നോക്കാനായി ആ ഭീകര ജന്മം അയച്ച പൊസിഷനുകള്‍ എന്റെ ഇന്‍ ബോക്‌സില്‍ നിരന്ന് പരന്ന് വിരിഞ്ഞു കിടന്നു. കണ്ണു നിറച്ച് ഫോണ്‍ ഭര്‍ത്താവിനു നീട്ടി. ഞാന്‍ ഞെട്ടിയതിന്റെ പോയിന്റഞ്ചു പോലും ആളു ഞെട്ടിയില്ല. മൊയ്ദീനേ നീ നിന്റെ ആ കണ്ണൊന്നടച്ചേന്നും പറഞ്ഞ്. അദ്ദേഹം മീട്ടിയ വരികള്‍ ഇന്‍ബോക്‌സ് ഭീകരന്‍ ഇനി ഒരിക്കലും എഫ് ബിയില്‍ കാലു കുത്തില്ല എന്നു തോന്നും വിധമാണ്. ഇനിയും ഇവിടെയല്ലെങ്കില്‍ മറ്റെവിടെയെങ്കിലും അവന്‍ വീണ്ടും അവതരിക്കും. വേറൊരു പേരില്‍, വേറൊരു പിക്ച്ചറില്‍.

വേറൊരു വിഭാഗവും സോഷ്യല്‍ മീഡിയയില്‍ കറങ്ങി നടപ്പുണ്ട്. മലയാളത്തില്‍ അവരെ നമുക്ക് പോക്കര്‍ എന്നു വിളിക്കാം. സീക്രട്ട് മെസേജ് നമ്മള്‍ വായിക്കുന്ന നാള്‍ വരെ ഇവര്‍ നമ്മെ പോക്ക് ചെയ്‌തോണ്ടിരിക്കും. വല്ല ബസ്സിലോ ട്രെയിനിലോ വച്ചാണ് ഇവര്‍  പോക്ക് ചെയ്യുന്നതെങ്കില്‍ ചെരിപ്പൂരി അടിക്കാന്‍ എനിക്കൊട്ടു മടിയുമില്ല. പക്ഷേ ഇവിടുത്തെ പോക്കേര്‍സിനെ ബ്ലോക്കുക എന്നല്ലാതെ മറ്റെന്തു ചെയ്യാനാണ്?

പച്ചലൈറ്റ്: ഇതുവരെ

സ്വാതി ശശിധരന്‍: ബ്ലോക്ക് ചെയ്യാം, പക്ഷേ, ഈ  സീക്രട്ട് മെസഞ്ചറിനെ എന്തുചെയ്യും?

രഞ്ജിനി സുനിത സുകുമാരന്‍: ആണുങ്ങള്‍ മാത്രമല്ല ശല്യക്കാര്‍, 'ഓണ്‍ലൈന്‍ പിടക്കോഴിക'ളുമുണ്ട്

ജില്‍ന ജന്നത്ത് കെ.വി: ഓരോ പച്ച വെളിച്ചത്തിനും  ഓരോ കഥയുണ്ട്

ഫസ്‌ന റാഷിദ്: ഒടുവില്‍, വേദനയോടെ അവനെ ഞാന്‍ ബ്ലോക്ക് ചെയ്തു!

സൂര്യ സതീഷ്: ഈ പച്ചവെളിച്ചം എനിക്ക് അനുഗ്രഹമാണ്

സൂസന്‍ വര്‍ഗീസ് : പച്ചലൈറ്റിനെ എനിക്കിപ്പോള്‍ ഭയമില്ല!

ജസ്‌ന ഹാരിസ്: രാത്രിയിലെ ഒറ്റ സ്റ്റാറ്റസ് മതിയായിരുന്നു, അയാള്‍ക്ക് തനിനിറം കാണിക്കാന്‍!

അഖില എം: 'ബ്ലോക്ക്' ആണെന്‍ സമരായുധം!​

അമ്മു സന്തോഷ്:  ഇന്‍ബോക്‌സില്‍ ഒരു രാത്രി!

പവിത്ര ജെ ദ്രൗപതി: മെസഞ്ചറില്‍ വരുന്നവരെല്ലാം ചീത്തയല്ല!

വിനീത അനില്‍: ആ അര്‍ദ്ധനഗ്‌ന ചിത്രങ്ങള്‍ അയച്ചത് ഒരു സ്ത്രീ ആയിരുന്നു!

അനു കാലിക്കറ്റ്: 'സോറി ചേച്ചീ, ഞാന്‍ പെണ്ണല്ല, ആണാണ്'

മഞ്ജു അഭിനേഷ്: പ്രണയചിത്രവും തന്ത്രയും;  ഒരു മെസഞ്ചര്‍ ആത്മീയ ക്ലാസ്​

അജിത ടി.എ: മാടിവിളിക്കാനായി പച്ചവെളിച്ചം ഉപയോഗിക്കുന്ന സ്ത്രീകളുമുണ്ട്!

പത്മിനി നാരായണന്‍: ആ മെസേജ് കണ്ടതും, ലോകത്തെ  മൊത്തം വെറുത്തുപോയി!

രഞ്ചുഷ മണി: അപ്പോള്‍ അവള്‍ പറഞ്ഞു, ചേച്ചീ ഞാന്‍ ഫേക്കാണ്!

ഷംസീറ ഷമീര്‍: 'ചാറ്റ് ഇഷ്ടമല്ലേ, ചേച്ചീ?​

ആസിയ അല്‍അമീന്‍: 'നിന്റെ കെട്ടിയോള്‍ പാതിരാത്രിയിലും  ഓണ്‍ലൈനില്‍ ആണല്ലോടാ'​

രമ്യ കൃഷ്ണ: ആ പടം അയച്ചത് ഒരു പെണ്ണായിരുന്നു!
 

 

click me!