കൃഷ്ണാ, ഞാന്‍ നിന്നെയറിയുന്നു!

By Nee EvideyaanuFirst Published Jul 28, 2017, 5:01 PM IST
Highlights

ഉച്ചക്ക് കുഞ്ഞുങ്ങളോടൊപ്പം അലസമായിരുന്ന് 'താരേ സമീന്‍ പര്‍' കാണുകയായിരുന്നു. പ്രധാന കഥാപാത്രം ഇഷാന്‍ ആവസ്തിയുടെ തൊട്ടടുത്തിരുന്ന രാജന്‍ ദാമോദരന്റെ പോളിയോബാധിതമായ കാലുകള്‍ എന്നെ പിന്നിലേക്ക് വലിച്ചുകൊണ്ട് ചെന്നൈ ഹോസ്റ്റലിന്റെ അഞ്ചാംനമ്പര്‍ മുറിയുടെ വാതില്‍ക്കല്‍ കൊണ്ടുനിര്‍ത്തി. അവിടെ വലതുവശത്ത് കട്ടിലില്‍  കൃഷ്ണ, നീയിരിപ്പുണ്ടായിരുന്നു. ബെല്‍റ്റുകളില്‍ നിന്നും മോചിപ്പിച്ച നിന്റെ ശോഷിച്ച കാലിനെ  കട്ടിലിലേക്ക് എടുത്തുവെച്ച് മരുന്നുപുരട്ടുകയായിരുന്നു.

വിടര്‍ന്ന പുഞ്ചിരി സമ്മാനിച്ചുകൊണ്ട് സ്വയം പരിചയപ്പെടുത്തുകയും എന്നോടെന്തൊക്കെയോ ചോദിക്കുകയും ചെയ്യുമ്പോഴൊക്കെ ബെല്‍റ്റുരഞ്ഞു തൊലിപോയ നിന്റെ ശോഷിച്ച കാലിലേക്ക് നോട്ടം ചെല്ലാതിരിക്കാനുള്ള ശ്രമത്തിലായിരുന്നു ഞാനപ്പോള്‍.

'കഴിഞ്ഞദിവസം  ഞങ്ങളുടെ മാനേജര്‍ സാര്‍ വാങ്ങിത്തന്നതാണ്.. പുതിയതായതുകൊണ്ട് ഉരഞ്ഞു തൊലി പോവുന്നു.'. നിന്റെ നിരപ്പല്ലാത്ത പല്ലുകാട്ടിയുള്ള ചിരിയില്‍ നിറയെ നിഷ്‌കളങ്കതയായിരുന്നു, കൃഷ്ണാ..

അതിരാവിലെ ചോറും പൊതിഞ്ഞെടുത്ത് തനിയെ ബസും ട്രെയിനും കയറി നീ ജോലിക്കുപോയിരുന്നത് ഞങ്ങളെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു. വീട്ടുകാരുടെ നെടുവീര്‍പ്പുകള്‍ കാണാന്‍ വയ്യാതെ, സ്വന്തം കുറവുകളെ മാറ്റിവെച്ച്, ഹയര്‍ സെക്കന്‍ഡറി ക്ലാസില്‍ പഠിച്ച സ്‌ക്രീന്‍ പ്രിന്റിങ് ടെക്‌നോളജി മാത്രം കൈമുതലാക്കി ചെന്നൈയിലേക്ക് വണ്ടി കയറിയവളാണ് നീയെന്ന അറിവ് കുറച്ചൊന്നുമല്ല എന്നില്‍ നിന്നോടുള്ള ബഹുമാനം നിറച്ചത്.

ഒരേ മുറിയിലായിരുന്നെങ്കില്‍ പോലും നിന്നെ ഞങ്ങളുടെ വാരാന്ത്യകറക്കങ്ങളില്‍ ഞങ്ങള്‍ ഉള്‍പ്പെടുത്താതിരുന്നത് നിന്റെ ശാരീരികബുദ്ധിമുട്ടുകള്‍ കൊണ്ടായിരുന്നു. എന്നാല്‍ നീ അതൊന്നും കാര്യമാക്കാതെ ഓരോരുത്തരെയും സഹായിക്കുക മാത്രമേ ചെയ്തുള്ളൂ. ചില തിരക്കുപിടിച്ച ദിവസങ്ങളില്‍ അത്താഴത്തിന്റെ സമയവും കഴിഞ്ഞ് ഓടിയെത്തുമ്പോള്‍ നീ വാങ്ങിവെച്ച ഭക്ഷണവും നിന്റെ കാത്തിരിപ്പും മതിയായിരുന്നു വയറുനിറയാന്‍.

ഒരു ദീപാവലിക്കായിരുന്നു നമ്മള്‍ മാത്രമായത് മുറിയില്‍. എന്തേ നാട്ടില്‍ പോയില്ല എന്ന ചോദ്യത്തിന് നീ പതിവ് ചിരിയില്‍ തന്നെയാണ് മറുപടി തുടങ്ങിയത്. 'തങ്കച്ചിയെ പൊണ്ണ് പാക്ക വരാങ്ക. അപ്പാ ലെറ്റര്‍ പോട്ടാര്‍'.  തലയിണയുടെ വശത്തിരുന്ന നീലനിറമുള്ള ഇന്‍ലാന്‍ഡും കട്ടിലിനടിയിലെ സിപ് പോയ ബാഗിനുള്ളില്‍ നിന്നും തലനീട്ടിയ പുതുവസ്ത്രവും നിന്റെ വാടിയ മുഖവും എന്നോട് ബാക്കി കഥകള്‍ പറഞ്ഞുതന്നു.

നീ പറഞ്ഞു, 'ഒരു പത്തു വര്‍ഷം കഴിച്ചു വന്താലും നാന്‍ ഇങ്കെ താന്‍ ഇരുപ്പേന്‍'

അന്ന് നമ്മള്‍ ഉഡുപ്പി ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു. ടീവിയില്‍ വന്ന സ്‌പെഷ്യല്‍ സിനിമകളും പരിപാടികളും ഒരുമിച്ചിരുന്നുകണ്ടു. മധുരപലഹാരങ്ങള്‍ വാങ്ങി പങ്കുവെച്ചു.  അന്ന് നീയെന്നോട് ആദ്യമായി 'ഇന്നിസൈ പാടിവരും' അറിയാമോ എന്ന് ചോദിച്ചത് ഓര്‍മ്മയുണ്ടോ?

എന്റെ ജോലി അനിശ്ചിതാവസ്ഥയിലായ നാളുകളില്‍ ആലോചനകളില്‍ മുഴുകി മുറിയില്‍ വന്നു കയറിയത് ഇന്നും ഓര്‍ക്കുന്നു കൃഷ്ണാ. കട്ടിലില്‍ അരികിലിരുന്ന മാസികയെടുത്ത് താളുകള്‍ മറിച്ച് അതില്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന തമിഴ് നടന്‍ അജിത്തിന്റെ ചിത്രം കാട്ടി നീ മലര്‍ക്കെ ചിരിച്ചു. ഈ പേരുകണ്ടാലെങ്കിലും നീയൊന്ന് ചിരിക്കുമല്ലോ എന്ന് കരുതി  എന്ന് നീ പറഞ്ഞപ്പോള്‍ എങ്ങനെയാണ് നിന്റെ നിഷ്‌കളങ്കതക്ക് മുന്നില്‍ എല്ലാം മറന്ന് ചിരിക്കാതിരിക്കാന്‍ കഴിയുക!

ചെന്നൈ നഗരത്തോട് യാത്ര പറയുമ്പോള്‍ ഇനിയെന്ന് കാണുമെന്ന ചോദ്യത്തിന് നനവ് പടരുന്ന കണ്ണുകള്‍ ചുരുക്കി വലിയ ചിരിയോടെ  എന്റെ കയ്യില്‍ പിടിച്ചു നീ പറഞ്ഞു, 'ഒരു പത്തു വര്‍ഷം കഴിച്ചു വന്താലും നാന്‍ ഇങ്കെ താന്‍ ഇരുപ്പേന്‍'

ഒരിക്കലും അങ്ങനെയാവില്ലെന്ന് ഞാന്‍ തര്‍ക്കിച്ചപ്പോഴും കുനിഞ്ഞു കാലുകളിലേക്ക് നോക്കിയാണ് അത്തരം കനവുകളൊന്നും എനിക്കില്ലെന്ന് പറഞ്ഞ് നീയെന്നെ ഉത്തരം മുട്ടിച്ചത്.

കൃഷ്ണാ... സ്വാര്‍ത്ഥയായ ഞാന്‍ ഇക്കാലമത്രയും നീ ചെയ്ത സഹായങ്ങളോ നിന്റെ കൃശഗാത്രമോ മുടന്തന്‍ കാലുകളോ ചിരിയോ മൂക്കുത്തിയോ പോലും ഓര്‍ത്തതേയില്ല.. പണ്ട് സ്‌പെന്‍സര്‍ പ്ലാസയിലെ എസ്‌കലേറ്ററില്‍ കയറുമ്പോള്‍ നിന്നെ കൈപിടിച്ച് കയറ്റിയ ഞാന്‍ ചെന്നൈ വിട്ടതിനുശേഷം ഒരിക്കല്‍പോലും നിന്നിലേക്കെത്താന്‍ ശ്രമിച്ചില്ല. ഇനിയും ഈ ഇരുപതോളം വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ എന്തായാലും നിന്നെ ആ ഹോസ്റ്റലില്‍ ഒരിക്കലും അന്വേഷിക്കാനും പോകുന്നില്ല. നീ അവിടെത്തന്നെയുണ്ടെന്ന് എനിക്ക് വിശ്വസിക്കുകയും വേണ്ട.

എന്റെ ആശകളില്‍ നീ എസ്‌കലേറ്ററില്‍ നിന്നെ എടുത്തുകൊണ്ട് കയറുന്ന അരോഗദൃഢഗാത്രന്റെ ഭാര്യയാണ്! ഉപഗ്രഹങ്ങളെ പോലെ നിന്നെ ചുറ്റുന്ന  കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട അമ്മയാണ്. തിരക്കുള്ള ഓഫീസില്‍ ജോലിക്കാര്‍ക്ക് നിര്‍ദേശങ്ങള്‍ കൊടുക്കുന്ന മാഡമാണ്! അതങ്ങനെ തന്നെയാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. 

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍   അംജുദ ചേച്ചിയുണ്ടാവും!

അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം  നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!​

റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും  കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...​

ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!​

ബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ? 

Impact Story: അബൂദാബിയിലെ ആയിശ സന കൊല്ലത്തെ ഹന്ന ടീച്ചറെ കണ്ടുമുട്ടിയത് ഇങ്ങനെ!

ശ്രീനി പുളിയനം: പ്രിയപ്പെട്ട അപരിചിതാ, ആ കത്തുകള്‍ എന്റെ കൈയിലുണ്ട്!

click me!