Latest Videos

ശ്വസിക്കാന്‍ ഓക്സിജന്‍ വേണ്ടാത്ത ജീവിവര്‍ഗം, ശാസ്ത്രലോകത്തെ അദ്ഭുതപ്പെടുത്തിയ എച്ച് സാല്‍മിനിക്കോള

By Web TeamFirst Published Mar 3, 2020, 10:44 AM IST
Highlights

ഊർജ്ജം ഉല്പാദിപ്പിക്കാൻ ഓക്സിജൻ ശ്വസിക്കുന്നത് ബഹുകോശ ജീവികളിൽ സർവ്വസാധാരണമായ ഒരു സ്വഭാവമാണ്. സാൽമിനിക്കോള എന്ന ഈ പരാന്നഭോജികളിൽ ഓക്സിജനെ ഊർജ്ജമാക്കി മാറ്റാൻ സഹായിക്കുന്ന കോശങ്ങൾ ഇല്ലാത്തത്തിനാലാണ് അവയ്ക്ക് ഈ കഴിവ് ലഭിച്ചതെന്നാണ് ഗവേഷകർ വിശ്വസിക്കുന്നത്.

ഓക്സിജന്‍ ഇല്ലാതെ സസ്‍തനികള്‍ക്ക് ഭൂമിയിൽ ജീവിക്കാൻ കഴിയില്ല എന്ന് നമുക്കറിയാം. അത് ശ്വസിക്കാത്ത ഒരു ജീവിവർഗ്ഗത്തെ കുറിച്ച് ചിന്തിക്കാൻ പോലും പ്രയാസമാണ്. എന്നാൽ, ഇതുവരെയുള്ള നമ്മുടെ അറിവുകൾക്ക് വിപരീതമായി, ഓക്സിജന്‍ ശ്വസിക്കാത്ത ഒരു ജന്തുജാലം ഭൂമിയിലുണ്ടെന്ന് ശാസ്ത്രജ്ഞർ അടുത്തകാലത്തായി കണ്ടെത്തുകയുണ്ടായി. 

ഹെന്നെഗുയ സാൽമിനിക്കോള എന്നറിയപ്പെടുന്ന ഒരു പരാന്നഭോജിയെയാണ് ഭൂമിയിലെ ശ്വസിക്കാന്‍ ഓക്സിജന്‍ വേണ്ടാത്ത ഒരേയൊരു ജീവിവർഗ്ഗമായി ഇസ്രായേലിലെ ഗവേഷകർ കണ്ടെത്തിയത്. ഈ പരാന്നഭോജികൾ കാലക്രമത്തിൽ ഊർജ്ജം ഉൽപാദിപ്പിക്കുന്നതിന് ഓക്സിജനെ ആശ്രയിക്കാത്തതായി ഗവേഷകർ കണ്ടെത്തി. ഈ കണ്ടെത്തൽ ശ്വസിക്കാനുള്ള ആവശ്യകത എല്ലാ ജന്തുജാലങ്ങളിലും ഒരുപോലെയല്ല എന്ന് തെളിയിക്കുന്നു.  

ഊർജ്ജം ഉല്പാദിപ്പിക്കാൻ ഓക്സിജൻ ശ്വസിക്കുന്നത് ബഹുകോശ ജീവികളിൽ സർവ്വസാധാരണമായ ഒരു സ്വഭാവമാണ്. സാൽമിനിക്കോള എന്ന ഈ പരാന്നഭോജികളിൽ ഓക്സിജനെ ഊർജ്ജമാക്കി മാറ്റാൻ സഹായിക്കുന്ന കോശങ്ങൾ ഇല്ലാത്തത്തിനാലാണ് അവയ്ക്ക് ഈ കഴിവ് ലഭിച്ചതെന്നാണ് ഗവേഷകർ വിശ്വസിക്കുന്നത്. സാധാരണമായി ഈ കോശങ്ങൾ ശ്വസന ജീനുകൾ ഉള്ളിടത്താണ് കാണാറ്. പരാന്നഭോജികളുടെ രൂപം ആധുനിക ജെല്ലിഫിഷിന് സമാനമായിരിക്കാം എന്ന് ഗവേഷകർ അനുമാനിക്കുന്നു. 

പ്രൊസീഡിംഗ്സ് ഓഫ് നാഷണൽ അക്കാദമി ഓഫ് സയൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനത്തിലാണ് ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്. എച്ച്. സാൽമിനിക്കോള പരാന്നഭോജികൾക്ക് പരിണാമം സംഭവിച്ചപ്പോൾ അതിന്റെ രൂപത്തിൽ മാറ്റം വരികയും ബഹുകോശ സ്വഭാവസവിശേഷതകൾ കാലക്രമത്തിൽ അവയ്ക്ക് നഷ്ടമാവുകയും ചെയ്തു. 

“അവയ്ക്ക് ടിഷ്യു, നാഡീകോശങ്ങൾ, പേശികൾ, എല്ലാം നഷ്ടമായി. ഇപ്പോൾ അവർക്ക് ശ്വസിക്കാനുള്ള കഴിവും നഷ്ടമായതായി ഞങ്ങൾ കണ്ടെത്തി” പഠനത്തിന്റെ സഹ-രചയിതാവായ ഇസ്രായേലിലെ ടെൽ അവീവ് സർവകലാശാലയിലെ പരിണാമ ജീവശാസ്ത്രജ്ഞനായ ഡൊറോത്തി ഹുച്ചോൺ പറഞ്ഞു. ഇപ്പോൾ, പരാന്നഭോജികളുടെ ശരീരത്തിൽ വെറും പത്ത് കോശങ്ങൾ മാത്രമാണ് ഉള്ളത്. സാൽമൺ പോലുള്ള മൽസ്യങ്ങളുടെ ശരീരത്തിനകത്ത് ഇത് ഒരു ഇത്തിള്‍ക്കണ്ണിയെപ്പോലെ വസിക്കുകയും, നേരിട്ട് ഓക്സിജൻ ഉപയോഗിക്കുന്നതിനുപകരം ആ മീനിന്റെ ശരീരത്തിന് പോഷകങ്ങൾ മോഷ്ടിക്കുകയും ചെയ്യുന്നു. ഇതിനായി ദോഷകരമല്ലെങ്കിലും, ഈ ജീവികൾ സാൽമണിന്റെ പേശികളിൽ ചെറിയ വെളുത്ത സിസ്റ്റുകൾ ഉണ്ടാക്കുന്നു. 

മീനിന്റെ ശരീരത്തിനുള്ളിലെ ഓക്സിജൻ ഇല്ലാത്ത അന്തരീക്ഷത്തിൽ ഈ പരാന്നഭോജികൾ പ്രയാസമില്ലാതെ അതിജീവിക്കുന്നു. ഇത് അവയുടെ സവിശേഷമായ കഴിവിനെ സൂചിപ്പിക്കുന്നു. എന്നാൽ, ഓക്സിജൻ ഇല്ലാതെ അതിജീവിക്കാൻ കഴിയുന്ന ഏക ജീവിയാണ് ഇതെന്ന് ഗവേഷകർ കരുതുന്നില്ല. ഇനിയും ഇതുപോലെയുള്ള നിരവധി ജീവജാലങ്ങളെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അവർ. 

click me!