
മയിലുകളുടെ കാടിറക്കം മാത്രമല്ല വിപല്‍സൂചനകള്‍ തരുന്നത്. കുറുക്കന്‍മാരുടെ അപ്രത്യക്ഷമാവലും അപൂര്‍വ്വയിനം ദേശാടനപക്ഷികളുടെ അകാലങ്ങളിലുള്ള വരവുമെല്ലാം വരള്‍ച്ചയുടെയും മരുഭൂവല്‍ക്കരണത്തിന്റെ സൂചനയാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മനുഷ്യനേക്കാള്‍ പ്രകൃതിയുടെ മാറ്റങ്ങള്‍ അറിയാന്‍ കഴിവുള്ളവയാണ് പക്ഷിമൃഗാദികള്‍.
ആര്‍ക്കും ഇഷ്ടം തോന്നുന്ന മനോഹാരിതയാണ് മയിലുകളെ മനുഷ്യരുടെ പ്രിയപ്പെട്ട മൃഗങ്ങളാക്കി മാറ്റുന്നത്. മഴയെത്തുംമുമ്പ് അതിമനോഹരമായ പീലി വിടര്‍ത്തി ആടുന്ന മയിലിന്റെ ദൃശ്യങ്ങള്‍ ആര്‍ക്കാണിഷ്ടമല്ലാത്തത്. അതിനാലാവും, കാടിറങ്ങി നാട്ടിന്‍പുറങ്ങളിലെത്തുന്ന മയിലുകളെ നാമിങ്ങനെ ആഘോഷിക്കുന്നത്.
മയിലുകള്‍ ഇപ്പോള്‍ കേരളഗ്രാമങ്ങള്‍ക്ക് അപരിചിതരല്ല. പതിവില്ലാത്ത വിധം കാടിറങ്ങി ഗ്രാമപ്രദേശങ്ങളിലും നഗരങ്ങളില്‍ പോലും മയിലുകള്‍ എത്തിനില്‍ക്കുന്ന ദൃശ്യങ്ങള്‍ പലരും ഫേസ്ബുക്കിലും മറ്റും ഷെയര്‍ ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടിട്ടില്ലേ? നൂറഴകിന്റെ ആഘോഷമായും കൗതുകകരമായ ആനന്ദമായുമൊക്കെ നമ്മളാ വരവ് ആഘോഷിക്കുകയാണ്. എന്നാല്‍ എന്തു കൊണ്ടാണ് മയിലുകള്‍ വീട്ടുമുറ്റത്ത് വിരുന്നെത്തുന്നത് എന്നാലോചിച്ചാല്‍ നമുക്കത്രയ്ക്ക് ആഘോഷിക്കാനാവില്ല.
അറിയുക, വലിയൊരു മാറ്റത്തിന്റെ സൂചനയാണ് മയിലുകളുടെ ഈ നാടിറക്കം. നാട് മാറുകയാണ്. കാലാവസ്ഥയും ജീവിതവുമെല്ലാം മാറി. വേനല്‍ക്കാലത്ത് കൊടിയ വരള്‍ച്ചയും ചെറിയ മഴക്കുതന്നെ വെള്ളപ്പൊക്കവും. വനനശീകരണം, കുന്നുകള്‍ ഇടിച്ചു നിരത്തല്‍, മണല്‍ വാരല്‍, അനധികൃത പാറ പൊട്ടിക്കല്‍ ഇവയെല്ലാം തന്നെ നമ്മുടെ പരിസ്ഥിതിയെ തകര്‍ക്കുകയാണ്. മഴ പെയ്താല്‍ വെള്ളം ഭൂമിയില്‍ അരിച്ചിറങ്ങി സ്വാഭാവിക സംഭരണികളില്‍ സൂക്ഷിക്കപ്പെടാന്‍ പറ്റാത്തവിധം ടൈല്‍സ് ഇട്ട മുറ്റങ്ങള്‍ വ്യാപിക്കുകയാണ്. സ്വാഭാവിക ജലസംഭരണികള്‍ ആയിരുന്ന കുന്നുകള്‍ എല്ലാം ഇടിച്ചു നിരത്തി കഴിഞ്ഞു. പരിസ്ഥിതിയെ പരമാവധി ചൂഷണം ചെയ്യുന്ന നമ്മുടെ ലാഭാധിഷ്ഠിത ചിന്തകള്‍ ഇരിക്കുന്ന കൊമ്പു മുറിക്കുക തന്നെയണെന്നാണ് ആഗോള താപനത്തിന്റെ കാലത്ത് ലോകമെങ്ങും മുഴങ്ങിക്കേള്‍ക്കുന്നത്.
ഹരിതസുന്ദരമായ ഭൂപ്രകൃതിയാല്‍ അനുഗ്രഹീതമായിരുന്ന, അറബിക്കടലും,സഹ്യാദ്രിയും ചേര്‍ന്ന് സംരക്ഷിച്ചു പോന്ന കായലുകളും, പുഴകളും,തടാകങ്ങളും, കുന്നും, മലയും, പുല്‍മേടുകളും, നീരൊഴുക്കുകളും, കൊണ്ട് സമ്പന്നമായിരുന്നു സമശീതോഷ്ണമേഖല ആയിരുന്ന നമ്മുടെ കൊച്ചു കേരളവും ഈ മാറ്റങ്ങളുടെ വഴിയില്‍ തന്നെയാണ്. മരങ്ങളെല്ലാം അനാവശ്യമാണ് നമുക്ക്. ഏതു കാടും മുറിച്ചില്ലാതാക്കാനുള്ളതാണ്. കുന്നും കാടും നദിയുമെല്ലാം മരണം കാത്തുകിടക്കുകയാണ്. മയിലിന്റെ കാടിറക്കം ഇതിന്റെ ബാക്കിപത്രമാണ്.
എന്തുകൊണ്ട് കാടിറക്കം?
ഉഷ്ണപ്പക്ഷിയാണ് മയില്‍. അവയുടെ ആവാസ വ്യവസ്ഥ ഉള്‍വനങ്ങളല്ല. കുറ്റിക്കാടുകളിലും പാറക്കെട്ടുകളിലുമാണ് അവയുടെ താമസം. കുറ്റിക്കാടുകള്‍ ഇല്ലാതായതും പാറക്കെട്ടുകള്‍ ഖനനത്തിനായി ഇല്ലാതാവുന്നതും കാലാവസ്ഥയിലുണ്ടാവുന്ന മാറ്റങ്ങളും ഒക്കെയാണ് മയിലുകളുടെ കാടിറക്കത്തിന് കാരണമായി പറയുന്നത്. മഴക്കാലമാണ് മയിലുകളുടെ പ്രജനന കാലം. ഇണകളെ ആകര്‍ഷിക്കാനാണ് മയിലുകള്‍ പീലിവിടര്‍ത്തിയാടുന്നത്. പ്രജനനകാലം മഴക്കാലമായതിനാലാണ് മഴയെത്തുംമുമ്പേയുള്ള മയൂരനടനങ്ങള്‍ പതിവാകുന്നത്. മഴ കുറഞ്ഞതും ഭക്ഷണവും വെള്ളവും ഇല്ലാതായതും ഒക്കെ മയിലുകളുടെ കാട്ടുജീവിതത്തെ സാരമായി ബാധിക്കുന്നു.
സ്വാഭാവിക വനത്തിന്റെ നാശമാണ് മയിലുകള്‍ പെരുകാന്‍ കാരണമാകുന്നത്. വനം ഇല്ലാതാവുന്നത് ഉഷ്ണക്കാറ്റ് വര്‍ദ്ധിക്കാന്‍ കാരണമാവുന്നു. മണ്ണെടുപ്പ് മൂലം മണ്ണിന്റെ ആര്‍ദ്രത കുറയുന്നു. ഇത് മയിലുകള്‍ക്ക് ജീവിക്കാന്‍ പറ്റിയ സാഹചര്യം നാട്ടില്‍ സൃഷ്ടിക്കുന്നു. മറ്റൊന്ന്, നാട്ടിന്‍പുറങ്ങളില്‍ പൊന്തക്കാടുകള്‍ വ്യാപകമാകുന്നതാണ്. ഇത്തരം കുറ്റിക്കാടുകളാണ് മയിലുകളുടെ ആവാസകേന്ദ്രങ്ങള്‍. ഇങ്ങനെയൊക്കെ മയിലുകള്‍ കാടിറങ്ങി നാട്ടിലെത്തുന്നു.
വയനാട്, ഇടുക്കി ജില്ലകളിലാണ് തൊണ്ണൂറുകള്‍ക്കു മുമ്പ് മയിലുകളെ വ്യാപകമായി കണ്ടിരുന്നത്. ഇപ്പോള്‍ കേരളത്തിന്റെ പലഭാഗങ്ങളിലും മയിലുകളെ വ്യാപകമായി കാണാം. കാട്ടില്‍ കുറ്റിക്കാടുകള്‍ കുറയുകയും നാട്ടില്‍ കുറ്റിക്കാടുകള്‍ കൂടുകയും ചെയ്തത് കുറ്റിക്കാടുകളില്‍ താമസിക്കാന്‍ ഇഷ്ടപ്പെടുന്ന മയിലുകളെ നാട്ടിലെത്തിച്ചതില്‍ പ്രധാന ഘടകമായാണ് വിദഗ്ദര്‍ കാണുന്നത്. കുഞ്ഞുങ്ങള്‍ക്കൊപ്പമാണ് മയിലുകളുടെ കാടിറക്കം. അതോടൊപ്പം, നാട്ടില്‍ തങ്ങള്‍ക്ക് അനുയോജ്യമായ ഇടങ്ങളില്‍ ഇവ പ്രജനനവും നടത്തുന്നു. പുതിയ മയിലുകള്‍ ഉണ്ടാവുന്നു. കാടല്ല, നാടാണ് ഈ മയിലുകളുടെ ഇടം.
നാടാകെ നിറയുന്ന മയിലുകള്‍ വാഹനങ്ങളിടിച്ചും അപകടങ്ങളില്‍ പെട്ടും ഇല്ലാതാവുന്നതും സാധാരണ സംഭവമായി കഴിഞ്ഞിട്ടുണ്ട്. മയിലുകളെ ഇറച്ചിക്ക് വേണ്ടി കൊല്ലുന്നതും മുട്ടകള്‍ എടുക്കുന്നതുമെല്ലാം വ്യാപകമാണ്. പത്രങ്ങളുടെ പ്രാദേശിക പേജുകളില്‍ ഇത്തരം വാര്‍ത്തകള്‍ ഇടയ്ക്കിടെ കാണാം. അതോടൊപ്പം മയിലുകള്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതും വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. തമിഴ് നാടന്‍ ഗ്രാമങ്ങളില്‍ മയിലുകള്‍ തക്കാളികൃഷി വ്യാപകമായി നശിപ്പിക്കുന്നതായും ഇത് വിള കുറച്ചതായും വാര്‍ത്തകളുണ്ടായിരുന്നു. മയിലുകളുടെ വിളനശിപ്പിക്കലാണ് തക്കാളിവില വര്‍ദ്ധനവിന് കാരണമായി തമിഴ്‌നാടന്‍ കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
മരുഭൂമികള്‍ ഉണ്ടാവുന്നത്
മയിലുകളുടെ കാടിറക്കം മാത്രമല്ല വിപല്‍സൂചനകള്‍ തരുന്നത്. കുറുക്കന്‍മാരുടെ അപ്രത്യക്ഷമാവലും അപൂര്‍വ്വയിനം ദേശാടനപക്ഷികളുടെ അകാലങ്ങളിലുള്ള വരവുമെല്ലാം വരള്‍ച്ചയുടെയും മരുഭൂവല്‍ക്കരണത്തിന്റെ സൂചനയാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മനുഷ്യനേക്കാള്‍ പ്രകൃതിയുടെ മാറ്റങ്ങള്‍ അറിയാന്‍ കഴിവുള്ളവയാണ് പക്ഷിമൃഗാദികള്‍.
പുതിയതായി കാണപ്പെട്ട ദേശാടന പക്ഷികള്‍ അതിശൈത്യ കാലത്തു സൈബീരിയയില്‍ നിന്നും മറ്റും മരുഭൂമികളിലേക്ക് ദേശാടനം നടത്തുന്ന പക്ഷികളാണ്. വയനാട്ടിലെയും ഇടുക്കിയിലെയും ഗ്രാമങ്ങളില്‍ ഇപ്പോള്‍ ഇത്തരം പക്ഷികളെ കാണുന്നുണ്ട്. മരുഭൂമിയായി മാറുകയാണ് ഈ ദേശങ്ങളെന്നതിന്റെ സൂചനയാണ് ഇതെന്ന് പറയുന്നു. ഈ പക്ഷികളൊക്കെ കാടിറങ്ങി നാട്ടിലേക്ക് വരുന്നുണ്ടെങ്കില്‍ പ്രകൃതിയുടെ മാറ്റം അവയ്ക്കു മനസിലായി എന്നുള്ളതാവാം കാരണം. അവ വരണ്ട പ്രദേശങ്ങളും മരുഭൂമിയും തേടി കേരളത്തിലും എത്തിത്തുടങ്ങി.
കേരളവും മരുഭൂമി ആകാന്‍ തുടങ്ങുകയാണോ?
അവര്‍ പറഞ്ഞത്
അനു അശ്വിന്‍: കീറിമുറിക്കുന്ന ആണ്‍നോട്ടങ്ങള്‍ നിര്‍ത്താറായില്ലേ?
ആരതി പി നായര്‍: പ്രണയത്തെ മനസ്സിലാക്കാന്‍ കേരളം എന്ന് പഠിക്കും?
റഹ്മ സുല്‍ത്താന: നമ്മുടെ ഉള്ളിലെ വംശീയത അറിയാന്‍ 26 സന്ദര്‍ഭങ്ങള്‍
റസിലത്ത് ലത്തീഫ്: നീനുവിന്റെ ജീവിതം എന്താവണമെന്ന് വിധിക്കാന്‍ നിങ്ങള്‍ക്കെന്താണ് അവകാശം?
അനഘ നായര്‍: പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് നിന്നാല്‍ നിങ്ങള്‍ക്കെന്താണ് പ്രശ്‌നം?
നോമിയ രഞ്ജന്‍: ഈ മനുഷ്യവിരുദ്ധത എന്തിനാണ് നിങ്ങളിങ്ങനെ ഫോര്‍വേഡ് ചെയ്യുന്നത്?
അനു കാലിക്കറ്റ്: ഈ ഗുണ്ടകളെ ചങ്ങലയ്ക്കിടേണ്ട കാലം കഴിഞ്ഞു!
അനിത: നിര്‍ത്തിക്കൂടേ ഈ താരാരാധന?
സ്വാതി ശശിധരന്‍: ഓണ്‍ലൈനില്‍ പെണ്ണുങ്ങളോട് അടിവസ്ത്രം ചോദിക്കുന്നവര്‍!
വിഷ്ണുരാജ് തുവയൂര്‍: ആണസോസിയേഷനാകണോ സി.പി.എം?
ജൂബി ടി മാത്യു: അധികാരികളേ നിങ്ങളറിയണം ഈ മനുഷ്യരെ...
റിയ ഫാത്തിമ: പെണ്‍മക്കള്‍ വിറ്റൊഴിക്കാന്‍ മാത്രമുള്ളതല്ല, മാതാപിതാക്കളേ
ഫബീന റഷീദ്: ആണ്‍ലോകമേ ഉത്തരമുണ്ടോ ഈ ചോദ്യങ്ങള്‍ക്ക്?
തമന്ന: അതിനു ശേഷം ആര് അടുത്തുവന്നാലും വല്ലാത്ത ഭയം ആയിരുന്നു
അഡ്വ. ഷാനിബ അലി: നന്നായി ഇടപഴകുന്ന പെങ്കുട്ട്യോളെ നിങ്ങളെന്തിനാണ് ഭയക്കുന്നത്?
ആതിര ഇ വി: മനുഷ്യരേ, 'വിശേഷം' ഇല്ലാത്തതിന് കാരണങ്ങള്‍ വേറെയാണ്!
റസീന അബ്ദു റഹ്മാന്‍: സ്വന്തം ഇഷ്ടങ്ങള്‍ക്കും നല്‍കാം ഇത്തിരിയിടം!
ഡോ. ഹീര ഉണ്ണിത്താന്‍: പെണ്ണുങ്ങളേ, അടക്കവും ഒതുക്കവുമല്ല നമുക്കാവശ്യം
വിഷ്ണുരാജ് തുവയൂര്‍: 'ഹിന്ദു പാകിസ്താന്‍': അന്ന് നെഹ്‌റു പറഞ്ഞെതന്ത്?
സുനി പി വി: ഇനിയും വെളിച്ചമെത്താത്ത ചിലതുണ്ട് പെണ്ണിടങ്ങളില്‍...
ജെസി ഹമീദ് : മരണവീട്ടില്‍ ഇത്തിരി മാന്യതയാവാം!
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം