Asianet News MalayalamAsianet News Malayalam

സ്വന്തം ഇഷ്ടങ്ങള്‍ക്കും നല്‍കാം ഇത്തിരിയിടം!

  • എനിക്കും ചിലത് പറയാനുണ്ട്
  • റസീന അബ്ദു റഹ്മാന്‍ എഴുതുന്നു
speak up Raseena Abdu Rahman
Author
First Published Jul 13, 2018, 8:33 PM IST

ചുറ്റുമുള്ളത് കാണുമ്പോള്‍, കേള്‍ക്കുമ്പോള്‍,ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

speak up Raseena Abdu Rahman

ഈയിടെ, കല്യാണ ശേഷമുള്ള സ്ത്രീ ജീവിതത്തെക്കുറിച്ച് വായിക്കാനിടയായി. വിവാഹം വരുത്തുന്ന മാറ്റങ്ങള്‍. സ്വന്തം ഇഷ്ടങ്ങള്‍ മറക്കാന്‍ പ്രേരിപ്പിക്കുന്ന സാഹചര്യങ്ങളെക്കുറിച്ച്. വിവാഹശേഷം സ്വന്തമായി ഇഷ്ടങ്ങള്‍ ഇല്ലാത്ത, മറ്റുള്ളവര്‍ക്ക് വേണ്ടി ത്യാഗം സഹിക്കുന്ന, 'ഭര്‍ത്താവിന് വേണ്ടി പ്രസവിക്കുന്ന', കുലീനയായ സ്ത്രീയെ കുറച്ചു വായിച്ചിരുന്നപ്പോള്‍ മനസിലൂടെ ഒരായിരം ചോദ്യങ്ങളും ഉത്തരങ്ങളും മിന്നിമാഞ്ഞു.

സ്ത്രീ ആണ്, കല്യാണം കഴിഞ്ഞു പോയി, അത് കൊണ്ട് ഇപ്പോള്‍ പഴയ പോലെ സമയം കിട്ടുന്നില്ല, ജോലിത്തിരക്കുകള്‍ ആണ് അതും അല്ലെങ്കില്‍ സ്വന്തമായി ഒരു തീരുമാനം എടുക്കാന്‍ പോലുമുള്ള സ്വാതന്ത്ര്യം ഇല്ല എന്നൊക്കെ പറയുന്നവരോട് അക്കാര്യം പറയാനുണ്ട്. 

അല്ലയോ പെണ്ണുങ്ങളേ, നിങ്ങള്‍ കാലങ്ങളായി ചെയ്തു വരുന്ന ജോലികള്‍, പാചകം, അച്ഛനമ്മമാരെയും കുട്ടികളെയും പരിപാലിക്കല്‍, വീട് വൃത്തിയാക്കല്‍, സാമ്പത്തിക ഭദ്രതക്കു വേണ്ടിയുള്ള ജോലികള്‍-ഇതെല്ലാം ചെയ്യുവാന്‍ സമയം കണ്ടെത്തുന്ന നിനക്ക്  എന്ത് കൊണ്ട് ഒരു ഇത്തിരി സമയം സ്വന്തം ഇഷ്ടങ്ങള്‍ക്കായി മാറ്റി വെച്ച് കൂടാ? 

ഇപ്പോള്‍ ആര്‍ക്ക് വേണ്ടി ഒക്കെ ജീവിക്കുന്നുവോ, അവരെല്ലാം നാളെ സ്വന്തമായി നില്ക്കാന്‍ കെല്‍പ്പുള്ളവരാകും, അതിനു വേണ്ടി നിങ്ങള്‍ ഇഷ്ടങ്ങള്‍ നഷ്ടപ്പെടുത്തിയെങ്കില്‍ നിങ്ങള്‍ക്ക് മാത്രമാവും നഷ്ടം. 

സ്വന്തം സന്തോഷങ്ങള്‍ക്കായി മാറ്റി വെക്കാന്‍ സമയം കിട്ടുന്നില്ലെങ്കില്‍ അത് ആരുടെ തോല്‍വിയാണ്? 

നമ്മുടേതു മാത്രം. 

സ്‌നേഹം കൊണ്ടുള്ള ഈ തോല്‍വിക്കു പകരം എന്താണ് ചെയ്യാനാവുക? 

സ്വയം സ്‌നേഹിക്കല്‍. 

അതു കൊണ്ടെന്ത്? 

അപ്പോള്‍ മറ്റുള്ളവരെ സ്‌നേഹിക്കാന്‍ ഉള്ള ആരോഗ്യവും സമയവും കിട്ടും. മറ്റുള്ളവര്‍ക്കു വേണ്ടി ജീവിച്ചതിനാല്‍, സ്വന്തം ഇഷ്ടങ്ങള്‍ മറന്നുപോയെന്ന് തോന്നുകയുമില്ല. 

ജീവിക്കാന്‍ മറന്നശേഷം പിന്നീട് ആലോചിച്ചു നോക്കുമ്പോള്‍ സന്തോഷിക്കാന്‍ ഒന്നുമില്ലാതെ ആയാല്‍  ഒരു കാര്യവുമില്ല. ഒരു സ്ത്രീ വിവാഹശേഷം സ്വമേധയാ ത്യജിക്കുന്നു എന്ന് പറയുന്ന കാര്യങ്ങള്‍ നോക്കൂ. അവയില്‍പലതും ഒരു തരത്തില്‍ അടിച്ചേല്‍പ്പിക്കലല്ലേ?

ഇതിനുത്തരം പറയും മുമ്പ് ഒരുദാഹരണത്തിലേക്കു പോവാം. പേരിന്റെ ഉദാഹരണം. വിവാഹശേഷം വധുവിന്റെ പേര് മാറുന്നതു നോക്കൂ. കേള്‍ക്കുമ്പോള്‍ ചെറുതായി തോന്നുമെങ്കിലും, പലരും പേരു മാറ്റുന്നത് നിര്‍ബന്ധം കൊണ്ടാവും. സ്വന്തമായി അഭിപ്രായം ഉള്ള ഒരു പെണ്ണും പേര് മാറ്റം ഇഷ്ടപ്പെടുമെന്നു തോന്നുന്നില്ല. ഒന്ന് ചോദിക്കട്ടെ, വിവാഹ ശേഷം എത്ര പേര്‍ ഭാര്യയുടെ പേരിനെ കൂടെ ചേര്‍ത്ത് അറിയപ്പെടുന്നുണ്ട്?

പേര് നമ്മുടെ ഐഡന്റിറ്റി ആണ്, അതില്‍ നിന്നും നിങ്ങള്‍ മാറുമ്പോള്‍ അല്ലെങ്കില്‍ മാറ്റുമ്പോള്‍ നമ്മളെ പൂര്‍ണമായും മാറ്റുന്നതു പോലെ അല്ലേ?

മുമ്പ് പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേര്  ചേര്‍ക്കാന്‍  ചെന്നപ്പോള്‍  ഓഫീസര്‍ ചോദിച്ചു, പേര് മാറ്റി ഭര്‍ത്താവിന്റെ പേര് ചേര്‍ക്കുന്നുണ്ടോ?  ഇല്ല എന്ന മറുപടി കൊടുത്തു. എങ്കിലും എന്തിന് എല്ലാരും ഇങ്ങനെ പേരു മാറ്റുന്നു എന്ന ചോദ്യം മനസ്സില്‍ തികട്ടിവന്നു. 

മറ്റൊരു കാര്യം പ്രസവമാണ്. കുഞ്ഞിന്റെ പിറവിയാണ്. 

കുഞ്ഞ് എന്നുള്ളത് മറ്റുള്ളവരെ ബോധിപ്പിക്കാന്‍ വേണ്ടി ഉള്ള ഒന്നല്ല. രണ്ടുപേര്‍ക്കും വേണ്ടി, രണ്ടുപേരും ഒരുമിച്ചു ആഗ്രഹിക്കുന്ന സമയത്താണ് കുഞ്ഞിനെ കുറിച്ച് ചിന്തിക്കേണ്ടത്. അങ്ങനെ രണ്ടു പേരും തയ്യാറായി വരുന്ന സമയത്ത് ഇതൊക്കെ ഉണ്ടാവട്ടെ. രണ്ടുപേരുടെയും കരുതലും കഷ്ടപ്പാടുകളും വേദനകളും എല്ലാം സ്‌നേഹത്തിന്റെ നിറവ് കൊണ്ട് മറഞ്ഞു പോകും. നിരാശയോ ത്യാഗമോ ഒന്നും ചിന്തയില്‍ പോലും  വരുന്നില്ല. 

ഇനി ഗര്‍ഭകാലത്തു ശരീരത്തിന് വരുന്ന മാറ്റങ്ങള്‍. 

അതൊരു പരിധി വരെ പരിഹരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയും. ക്ഷമയും അതിനുള്ള മനസും ഉണ്ടാവണം എന്നു മാത്രം. പ്രസവാന്തരം ഉള്ള കാര്യങ്ങള്‍ ക്രമീകരിച്ചാല്‍ ഈ മാറ്റം നമുക്ക് ഒഴിവാക്കാം.

അപ്പോള്‍ പറഞ്ഞു വന്നത് ഇത്രയേ ഉള്ളൂ. ഒരു വിവാഹം കഴിച്ചു എന്ന് കരുതി സമയം ഒട്ടുമില്ലാത്തവിധം ഒരു യന്ത്രമായി മറ്റുള്ളവരുടെ സഹതാപം ആഗ്രഹിച്ചു ജീവിക്കാതെ, ഒരു ജീവിതമേ ഉള്ളു എന്ന് മനസിലാക്കി സ്വന്തം ഇഷ്ടങ്ങള്‍െക്കാപ്പം ജീവിക്കുക സ്വന്തം സന്തോഷങ്ങള്‍ക്കു ഒരിത്തിരി സമയം കൊടുക്കുക. മനസ്സില്‍ സന്തോഷം കൂടുമ്പോള്‍ മുഖത്തു കാണുമെന്നല്ലേ...

അവര്‍ പറഞ്ഞത്
അനു അശ്വിന്‍: കീറിമുറിക്കുന്ന ആണ്‍നോട്ടങ്ങള്‍ നിര്‍ത്താറായില്ലേ?

ആരതി പി നായര്‍: പ്രണയത്തെ മനസ്സിലാക്കാന്‍  കേരളം എന്ന് പഠിക്കും?​

റഹ്മ സുല്‍ത്താന: നമ്മുടെ ഉള്ളിലെ വംശീയത  അറിയാന്‍ 26 സന്ദര്‍ഭങ്ങള്‍

റസിലത്ത് ലത്തീഫ്: നീനുവിന്റെ ജീവിതം എന്താവണമെന്ന് വിധിക്കാന്‍ നിങ്ങള്‍ക്കെന്താണ് അവകാശം?​

അനഘ നായര്‍: പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് നിന്നാല്‍ നിങ്ങള്‍ക്കെന്താണ് പ്രശ്‌നം?

നോമിയ രഞ്ജന്‍: ഈ മനുഷ്യവിരുദ്ധത എന്തിനാണ്  നിങ്ങളിങ്ങനെ ഫോര്‍വേഡ് ചെയ്യുന്നത്?

അനു കാലിക്കറ്റ്: ഈ ഗുണ്ടകളെ ചങ്ങലയ്ക്കിടേണ്ട കാലം കഴിഞ്ഞു!

അനിത: നിര്‍ത്തിക്കൂടേ ഈ താരാരാധന?

സ്വാതി ശശിധരന്‍: ഓണ്‍ലൈനില്‍ പെണ്ണുങ്ങളോട് അടിവസ്ത്രം ചോദിക്കുന്നവര്‍!

വിഷ്ണുരാജ് തുവയൂര്‍: ആണസോസിയേഷനാകണോ  സി.പി.എം?​

ജൂബി ടി മാത്യു: അധികാരികളേ നിങ്ങളറിയണം ഈ മനുഷ്യരെ...

റിയ ഫാത്തിമ: പെണ്‍മക്കള്‍ വിറ്റൊഴിക്കാന്‍  മാത്രമുള്ളതല്ല, മാതാപിതാക്കളേ​

ഫബീന റഷീദ്: ആണ്‍ലോകമേ ഉത്തരമുണ്ടോ  ഈ ചോദ്യങ്ങള്‍ക്ക്?

 തമന്ന: അതിനു ശേഷം ആര് അടുത്തുവന്നാലും വല്ലാത്ത ഭയം ആയിരുന്നു

അഡ്വ. ഷാനിബ അലി: നന്നായി ഇടപഴകുന്ന പെങ്കുട്ട്യോളെ  നിങ്ങളെന്തിനാണ് ഭയക്കുന്നത്?​

ആതിര ഇ വി: മനുഷ്യരേ, 'വിശേഷം' ഇല്ലാത്തതിന്  കാരണങ്ങള്‍ വേറെയാണ്!​

 

Follow Us:
Download App:
  • android
  • ios