ഇനിയും വെളിച്ചമെത്താത്ത  ചിലതുണ്ട് പെണ്ണിടങ്ങളില്‍...

By സുനി പി വിFirst Published Jul 19, 2018, 5:10 PM IST
Highlights
  • എനിക്കും ചിലത് പറയാനുണ്ട്
  • സുനി പി വി എഴുതുന്നു

ചുറ്റുമുള്ളത് കാണുമ്പോള്‍, കേള്‍ക്കുമ്പോള്‍,ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.


നാട്ടിന്‍പുറത്തെ ഊടുവഴികളിലൂടെ തനി നാട്ടിന്‍പുറക്കാര്‍ക്കൊപ്പം നടക്കാനിറങ്ങിയിട്ടുണ്ടെങ്കില്‍, അവര്‍ സംസാരപ്രിയരുമാണെങ്കില്‍  കേള്‍വിക്കാരിലേക്ക് ഗൃഹാതുരത പതിയെ ഊര്‍ന്നിറങ്ങും. കേള്‍വിക്കാര്‍ ഇത്തരം 'കഥാപാത്രങ്ങളുടെ' കഥകള്‍ക്കൊപ്പം മുങ്ങിയും പൊങ്ങിയുമങ്ങനെ നടത്തം പോലും മറന്ന് പഴയ ഒരു ഓടിട്ട വീട്ടിലേക്കോ ഇരുള്‍ വീണു തുടങ്ങുന്ന കവലകളിലേക്കോ അറിയാതെയങ്ങ് നടന്ന് കേറും.

'ഇങ്ങക്കറിയോ പതിമൂന്ന് വയസ്സും എട്ട് മാസോം പ്രായള്ളപ്പളാണ് ന്റെ കല്യാണം കയിഞ്ഞത്. ഒന്നും എത്തും പിടിയും കിട്ടാത്ത പ്രായം. ഇപ്പഴത്തെ കുട്ട്യോളെ കാണുമ്പോ ഞാന്‍ അന്തം വിട്ട് നിക്കാറ്ണ്ട്, എന്തൊരു വിവരാ അയ്റ്റ്ങ്ങ് ക്ക്.!'

അവരങ്ങനെയാണ് മുപ്പത്തഞ്ചിന്റെ വക്കത്ത് നിന്ന് സംസാരിച്ച് തുടങ്ങിയത്. പ്രായത്തിനേക്കാള്‍ അഞ്ചാറ് വയസ്സ് മൂപ്പ് തോന്നിക്കും കണ്ടാല്‍ .  അല്‍പ്പം തടിച്ച് കുറിയ ശരീരത്തില്‍ ഇറുകി കിടന്ന വയലറ്റ് നിറമുള്ള നൈറ്റിയിലേക്ക്  അവരറിയാതെ ഞാന്‍ കണ്ണ് പായിച്ചു. അടുക്കളപ്പണിയുടെ അവശിഷ്ടങ്ങള്‍ അതില്‍ അവിടവിടെയാായി ഉണങ്ങിപ്പിടിച്ചിരിക്കുന്നു.

ആടും കോഴിയും, താറാവും തുടങ്ങി ഒരുമാതിരിപ്പെട്ട എല്ലാ മിണ്ടാപ്രാണികള്‍ക്കുമൊപ്പം ജീവിക്കുന്ന അവര്‍ എന്റെ വിളി കേട്ട് അവയോടെന്തോ ഉറക്കെ പറഞ്ഞു കൊണ്ടാണ് മുറ്റത്തേക്ക് ഇറങ്ങി വന്നത്.

'അന്നൊക്കെ പൊറത്തായാ പിന്നെ പൊരേലൊള്ളോര്‍ടെ നെഞ്ചില്, ദഫ്മുട്ട് തൊടങ്ങും. പിന്നെ എങ്ങനെയെയെങ്കിലും കെട്ടിച്ചയക്കും വരെ അതടങ്ങൂല'-അവരത് പറഞ്ഞ് ഊറി ചിരിച്ചു. 

ഒരീസം രാത്രീല് മൂപ്പരെ ഉപ്പ മുറീല് ഇരുട്ടത്ത് പതുങ്ങിയിരുന്ന് പൊറകീക്കൂടിഅരക്കെട്ടില് ചുറ്റിയൊരു പിടുത്തം..

ഞങ്ങള് അഞ്ച് പെണ്ണും രണ്ടാണുങ്ങളുമായിരുന്നു, ആണ്ങ്ങള് രണ്ടും ന്റെ വയസ്സിനേക്കാളും എളേതുങ്ങള്‍. മുപ്പര്‍ക്കന്ന് ഇരുപതായിക്കില്ല. കൂലിപ്പണിക്ക് പോവും. പൊരേല് മൂപ്പര്‍ടെ ഉപ്പേം ഉമ്മേം പിന്നെ കെട്ടിതും ഒഴിവാക്കീതുമായ നിറയെ പെങ്ങമ്മാരും ഓലെ കുട്ട്യോളും..

ആദ്യൊന്നും  വല്യ തകരാറൊന്നും തോന്നീല്ലാട്ടോ., ഞങ്ങളന്ന് തറേല് പായ വിരിച്ചാ കെടക്കാ, ഒരീസം രാത്രീല് മൂപ്പരെ ഉപ്പ മുറീല് ഇരുട്ടത്ത് പതുങ്ങിയിരുന്ന് പൊറകീക്കൂടിഅരക്കെട്ടില് ചുറ്റിയൊരു പിടുത്തം..

ഞാനങ്ങ് ഈളിയിട്ടതും ആ തന്ത ഒറ്റപ്പോക്ക്..

ഒച്ച കേട്ട് എന്റെ കെട്ട്യോന്‍ പാഞ്ഞ് വന്ന് എത്തേടിന്ന് ചോയ്ച്ച്. ഞാങ്കാര്യം പറഞ്ഞ്.

അപ്പോ അയാള് പറയാ 'ഉപ്പ അന്നെ പേടിപ്പിക്കാന്‍ കാട്ടീതാവും ഇയ്യത് സാരാക്കണ്ടാ, ഇനിപ്പിത് ആരോടേലും പറഞ്ഞ് കശപിശണ്ടാക്കണ്ടാക്കാനൊന്നും പോണ്ട'.

ഞാമ്പിശ്വസിച്ച് അല്ലാണ്ടെന്താക്കാനാ..

പിന്നൊരൂസം കുളിക്കുമ്പോ കുളിമുറീന്റ പലകേന്റെ വെടവ്ക്കൂടി തന്ത ഒളിഞ്ഞോക്കി, പിന്നെ എല്ലപ്പോളും മുറ്റം അടിച്ചോരുമ്പം മുന്നില് വന്ന് നിക്കും..
പിന്നൊരൂസംണ്ടായത് അന്നോട് പറയാമ്പറ്റില്ല കുട്ട്യേ....'

അത് പറഞ്ഞ് നിര്‍ത്തുമ്പോള്‍ അവരുടെ മുഖത്ത് ഭയത്തിന്റെ ചീളുകള്‍ അത്രയും വര്‍ഷം കഴിഞ്ഞിട്ടും ചോരവാര്‍ത്തിടുന്നുണ്ടായിരുന്നു.

അല്‍പ്പം നിര്‍ത്തി 'അനക്കതിന്റെ ബാക്കി കേക്കണോന്ന് ' ചോദ്യം.

കേട്ടാ തരക്കേടില്ലാ താത്താന്ന് ഞാന്‍.

അല്ലേലും അനുഭവം കഥ പോലെ കേള്‍ക്കുമ്പോള്‍ കേട്ടിരിക്കുന്നോര്‍ക്ക് രസമാണല്ലോ.!

ഒന്നിരുത്തി മൂളി അവര്‍ തുടര്‍ന്നു,

അപ്പോ അയാള് പറയാ 'ന്റുപ്പ അങ്ങനൊക്കെ കാട്ടീന്ന് വരും. സഹിച്ച് നിക്കാന്‍ പറ്റുന്നോരുണ്ടേ പോന്നാ മതിന്ന്'.

'ആ സംഭവം ഞാന്റെ കെട്ടിയോനോട് പറഞ്ഞിട്ട് അയാക്കൊരു കൂസലും കണ്ടില്ല.

'ന്നെ എന്റെ പൊരേല് കൊണ്ടാക്കിത്തരാന്‍ ഒടുക്കം ഞാന്‍ പറഞ്ഞ്, അയാളത് അപ്പം തന്നെ ചെയ്യെം ചെയ്ത്. ന്റെ ഉപ്പാനോട് ഞാന്‍ നടന്നത് പറഞ്ഞ്, ഞ്ഞി ഞാനങ്ങട്ട് പോണില്ലാന്നും പറഞ്ഞ് കരച്ചിലായി..

കാര്യം കേട്ടപ്പോ ഉപ്പാക്ക് പെരുത്ത് കേറി. 'ഞാന്റെ മോളെ അനക്കും അന്റെ ഉപ്പാക്കും കൂടിയല്ല കെട്ടിച്ചന്നത് ന്ന് ഒറ്റ അലര്‍ച്ച.. അപ്പോ അയാള് പറയാ 'ന്റുപ്പ അങ്ങനൊക്കെ കാട്ടീന്ന് വരും. സഹിച്ച് നിക്കാന്‍ പറ്റുന്നോരുണ്ടേ പോന്നാ മതിന്ന്'.

'അന്ന് മുതല് ഇവടെ നിക്കാന്‍ തുടങ്ങിതാ ഞാന്‍'.

ജിജ്ഞാസ അനവസരത്തില്‍ ഇടക്ക് കേറി വന്ന് പല്ലിളിച്ച് കാട്ടിയത് മറച്ചുവെക്കാതെ  ഞാന്‍ ചോദിച്ചു:

'ഇങ്ങള് പിന്നെ അയാളെ കണ്ടിരുന്നോ.?'

അവര് ഒറ്റച്ചിരി. ഞാനാകെ കിളി പോയ മട്ടിലായി.

'അയ്യാള് അഞ്ച് കെട്ടി. പിന്നേം തന്തേന്റെ കൈയിലിരിപ്പോണ്ട് അഞ്ചും ഒയിവാക്കിപ്പോയി'-അതും പറഞ്ഞ് അവര്‍ വഴി തിരിഞ്ഞു നടക്കാന്‍ തുടങ്ങി.

'ക്ക് പശൂനെ വെള്ളം കാട്ടണം, പൊരീലുള്ളോര് ഇപ്പം വരും, അയ്റ്റ്ങ്ങ്ക്ക് തിന്നാണ്ടാക്കണം..'

അവര്‍ പറഞ്ഞു നിര്‍ത്തിയിടത്ത് നിന്ന് പക്ഷേ എന്റെ ചിന്തകള്‍ കുഴഞ്ഞ് മറിഞ്ഞ് തുടങ്ങി. ഇന്നും എവിടെയൊക്കെയോ ഏതൊക്കെയോ പെണ്‍കുട്ടികള്‍ ഇതുപോലെയൊക്കെ അറിഞ്ഞും അറിയാതെയും പറഞ്ഞും പറയാനാവാതെയും കുരുങ്ങിക്കിടക്കുന്നുവെന്നതോര്‍ത്തപ്പോള്‍ ഞാന്‍ നിസ്സഹായയായി.

എത്രയൊക്കെ പുരോഗമനം പറഞ്ഞാലും ചിലയിടങ്ങള്‍ വെളിച്ചമെത്താന്‍ പാടാണ്, പെണ്ണിടങ്ങളില്‍ പ്രത്യേകിച്ചും. അവരില്‍ തട്ടുന്ന വെളിച്ചം അവരായി പ്രതിഫലിച്ച് പ്രകാശം പരത്തിയാലോ എന്ന ഭയമായിരിക്കണം..

ഒളിയിടങ്ങള്‍ നഷ്ടപ്പെട്ടേക്കാമെന്ന ആരുടെയൊക്കെയോ ഭീതി.

 

അവര്‍ പറഞ്ഞത്
അനു അശ്വിന്‍: കീറിമുറിക്കുന്ന ആണ്‍നോട്ടങ്ങള്‍ നിര്‍ത്താറായില്ലേ?

ആരതി പി നായര്‍: പ്രണയത്തെ മനസ്സിലാക്കാന്‍  കേരളം എന്ന് പഠിക്കും?​

റഹ്മ സുല്‍ത്താന: നമ്മുടെ ഉള്ളിലെ വംശീയത  അറിയാന്‍ 26 സന്ദര്‍ഭങ്ങള്‍

റസിലത്ത് ലത്തീഫ്: നീനുവിന്റെ ജീവിതം എന്താവണമെന്ന് വിധിക്കാന്‍ നിങ്ങള്‍ക്കെന്താണ് അവകാശം?​

അനഘ നായര്‍: പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് നിന്നാല്‍ നിങ്ങള്‍ക്കെന്താണ് പ്രശ്‌നം?

നോമിയ രഞ്ജന്‍: ഈ മനുഷ്യവിരുദ്ധത എന്തിനാണ്  നിങ്ങളിങ്ങനെ ഫോര്‍വേഡ് ചെയ്യുന്നത്?

അനു കാലിക്കറ്റ്: ഈ ഗുണ്ടകളെ ചങ്ങലയ്ക്കിടേണ്ട കാലം കഴിഞ്ഞു!

അനിത: നിര്‍ത്തിക്കൂടേ ഈ താരാരാധന?

സ്വാതി ശശിധരന്‍: ഓണ്‍ലൈനില്‍ പെണ്ണുങ്ങളോട് അടിവസ്ത്രം ചോദിക്കുന്നവര്‍!

വിഷ്ണുരാജ് തുവയൂര്‍: ആണസോസിയേഷനാകണോ  സി.പി.എം?​

ജൂബി ടി മാത്യു: അധികാരികളേ നിങ്ങളറിയണം ഈ മനുഷ്യരെ...

റിയ ഫാത്തിമ: പെണ്‍മക്കള്‍ വിറ്റൊഴിക്കാന്‍  മാത്രമുള്ളതല്ല, മാതാപിതാക്കളേ​

ഫബീന റഷീദ്: ആണ്‍ലോകമേ ഉത്തരമുണ്ടോ  ഈ ചോദ്യങ്ങള്‍ക്ക്?

 തമന്ന: അതിനു ശേഷം ആര് അടുത്തുവന്നാലും വല്ലാത്ത ഭയം ആയിരുന്നു

അഡ്വ. ഷാനിബ അലി: നന്നായി ഇടപഴകുന്ന പെങ്കുട്ട്യോളെ  നിങ്ങളെന്തിനാണ് ഭയക്കുന്നത്?​

ആതിര ഇ വി: മനുഷ്യരേ, 'വിശേഷം' ഇല്ലാത്തതിന്  കാരണങ്ങള്‍ വേറെയാണ്!​

റസീന അബ്ദു റഹ്മാന്‍: സ്വന്തം ഇഷ്ടങ്ങള്‍ക്കും നല്‍കാം ഇത്തിരിയിടം!

ഡോ. ഹീര ഉണ്ണിത്താന്‍: പെണ്ണുങ്ങളേ, അടക്കവും ഒതുക്കവുമല്ല നമുക്കാവശ്യം

വിഷ്ണുരാജ് തുവയൂര്‍: 'ഹിന്ദു പാകിസ്താന്‍':  അന്ന് നെഹ്‌റു പറഞ്ഞെതന്ത്?
 

click me!