അരനൂറ്റാണ്ടിനിപ്പുറവും അറിയാത്ത വിക്രം സാരാഭായിയുടെ മരണ രഹസ്യം

By Babu RamachandranFirst Published Jan 17, 2019, 8:02 PM IST
Highlights

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന്, അതായത്  ജനുവരി പതിനേഴാം തീയതി അഹമ്മദാബാദിൽ വെച്ച്,  ഇന്ത്യകണ്ട ഏറ്റവും പ്രഗത്ഭനായ ശാസ്ത്രജ്ഞരിൽ ഒരാളായിരുന്ന വിക്രം സാരാഭായുടെ പ്രതിമ അനാച്ഛാദനം ചെയ്തു. 

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന്, അതായത്  ജനുവരി പതിനേഴാം തീയതി അഹമ്മദാബാദിൽ വെച്ച്,  ഇന്ത്യകണ്ട ഏറ്റവും പ്രഗത്ഭനായ ശാസ്ത്രജ്ഞരിൽ ഒരാളായിരുന്ന വിക്രം സാരാഭായുടെ പ്രതിമ അനാച്ഛാദനം ചെയ്തു. നമ്മുടെ രാഷ്ട്രം ഇന്ന് കൈവരിച്ച ശാസ്ത്രപുരോഗതിയിൽ വിക്രം സാരാഭായ് വഹിച്ച പങ്ക് മറക്കാനാവാത്തതാണ്. എന്നിട്ടും അദ്ദേഹം എങ്ങനെ മരിച്ചു എന്നതുമാത്രം ഉത്തരമില്ലാത്തൊരു ചോദ്യമായി തുടരുകയാണ്.  1971 ഡിസംബർ 30ന്  കോവളത്തെ ഒരു ഹോട്ടലിലെ സ്യൂട്ടിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.  നേതാജിയുടെയും ലാൽബഹദൂർ ശാസ്ത്രിയുടെയും ഒക്കെ മരണങ്ങൾക്കൊപ്പം ഇതും ഒരു നിഗൂഢതയായി തുടരുകയാണ്. 

ബഹിരാകാശ പദ്ധതികളുടെ ലോകത്ത് ഇന്ത്യയ്ക്ക് ഇടം നേടിത്തന്നത് വിക്രം സാരാഭായ് എന്ന പ്രതിഭയുടെ നേതൃത്വമായിരുന്നു. സ്‌പേസ് റിസർച്ചിനു പുറമേ മറ്റുപല രംഗങ്ങളിലും  തന്റെ ഗവേഷണങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ  പ്രധാനപ്പെട്ട സംഭാവനകളെല്ലാം ഐഎസ്ആർഒയ്ക്ക് വേണ്ടിയായിരുന്നു. 1955ൽ ഹോമി ജെ ഭാഭ ഒരു വിമാനാപകടത്തിൽ മരിച്ചപ്പോൾ അറ്റോമിക് എനർജി കമ്മീഷന്റെ ചെയർമാനായത് അദ്ദേഹമായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ഐഐഎം അഹമ്മദാബാദിൽ സ്ഥാപിച്ചതും അദ്ദേഹമായിരുന്നു. സമ്പന്ന കുടുംബത്തിലെ അംഗമായിരുന്ന അദ്ദേഹം ഒരു രൂപ ശമ്പളത്തിലായിരുന്നു തന്റെ ജോലി ചെയ്തിരുന്നത്. 

തന്റെ അമ്പത്തിരണ്ടാമത്തെ വയസ്സിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ വന്നതായിരുന്നു അദ്ദേഹം. മരിക്കുന്നതിന്റെ തലേന്ന്  ഒരു റഷ്യൻ റോക്കറ്റിന്റെ പരീക്ഷണം നേരിട്ടുകണ്ടു. തുമ്പ റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. അതിന് തൊട്ടടുത്ത ദിവസമാണ് സാരാഭായി 'ഹാൽക്കിയോൺ  കാസിൽ'  എന്നറിയപ്പെട്ടിരുന്ന, പിന്നീട് ലീലാ കെമ്പിൻസ്കി ആയി മാറിയ, ഇപ്പോൾ റാവിസ് എന്നപേരിലുള്ള കോവളം പഞ്ചനക്ഷത്ര റിസോർട്ടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെടുന്നത്. അദ്ദേഹത്തിന്റെ കുടുംബം 'ഓട്ടോപ്സി' നടത്താൻ താല്പര്യമില്ല എന്നറിയിച്ചതുകൊണ്ട് അദ്ദേഹത്തെ ഒരു പരിശോധനകളും ചെയ്യാതെ ദഹിപ്പിക്കുകയായിരുന്നു.  അന്ന്  ഒപ്പം എരിഞ്ഞടങ്ങിയത് ആ മരണത്തെക്കുറിച്ചുള്ള രഹസ്യങ്ങൾ കൂടിയാണ്. മരണത്തിനു തൊട്ടുമുമ്പുള്ള ദിവസം വരെയും അദ്ദേഹത്തിന് പറയത്തക്ക ഒരു അസുഖവും ഉണ്ടായിരുന്നില്ല. 

കാര്യമായ രോഗചരിത്രങ്ങൾ ഒന്നുമില്ലാത്തവരും മരണത്തിന് പൊടുന്നനെ കീഴടങ്ങാറുണ്ട്. പക്ഷേ, സാരാഭായി ഇന്ത്യയിലെ ശാസ്ത്രദൗത്യങ്ങളുടെയും മറ്റും ചുക്കാൻ പിടിച്ചിരുന്ന വ്യക്തി എന്ന നിലയ്ക്ക് സവിശേഷ സുരക്ഷ ഏർപ്പെടുത്തിയിരുന്ന ഒരു വിഐപി ആയിരുന്നു. വിമാനങ്ങളിൽ അദ്ദേഹത്തിന്റെ തൊട്ടടുത്ത സീറ്റ് കാലിയാക്കി ഇടുമായിരുന്നു. അദ്ദേഹം തീവണ്ടിയിൽ സഞ്ചരിച്ചാൽ ഫസ്റ്റ് ക്‌ളാസിൽ ഒരു കൂപ്പെ തന്നെ അദ്ദേഹത്തിനായി ഒഴിച്ചിട്ടിരുന്നു. ചുരുക്കിപ്പറഞ്ഞാൽ അമേരിക്കയടക്കമുള്ള രാജ്യങ്ങളിലെ ചാരസംഘടനകളുടെ വാച്ച് ലിസ്റ്റിൽ ഉള്ള ആളായിരുന്നു അദ്ദേഹവും.

കാര്യമായ രോഗചരിത്രങ്ങൾ ഒന്നുമില്ലാത്തവരും മരണത്തിന് പൊടുന്നനെ കീഴടങ്ങാറുണ്ട്. പക്ഷേ, സാരാഭായി ഇന്ത്യയിലെ ശാസ്ത്രദൗത്യങ്ങളുടെയും മറ്റും ചുക്കാൻ പിടിച്ചിരുന്ന വ്യക്തി എന്ന നിലയ്ക്ക് സവിശേഷ സുരക്ഷ ഏർപ്പെടുത്തിയിരുന്ന ഒരു വിഐപി ആയിരുന്നു.

ഇറാന്റെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട പല ശാസ്ത്രജ്ഞരുടെയും ദുരൂഹമരണങ്ങളിൽ മൊസ്സാദിനുള്ള പങ്ക് പിൽക്കാലത്ത് വെളിപ്പെട്ടിട്ടുണ്ട്. റോബർട്ട് ക്രോളി എന്ന സിഐഎ ഏജന്റുമായി ഗ്രിഗറി ഡഗ്ലസ് എന്ന ജേർണലിസ്റ്റ് നടത്തിയ സംഭാഷണങ്ങൾ പിൽക്കാലത്ത് 'കോൺവെർസേഷൻസ് വിത്ത് ദി ക്രോ' എന്നപേരിൽ പുസ്തകമാവുകയുണ്ടായി. അതിൽ ക്രോളി അവകാശപ്പെടുന്നത് ഹോമി ജെ ഭാഭയുടെയും ലാൽ ബഹാദൂർ ശാസ്ത്രിയുടെയും ദുരൂഹമരണങ്ങളിൽ സിഐഎയ്ക്ക് പങ്കുണ്ടെന്നാണ്. ഇതിനോടൊക്കെ ചേർത്തുവായിക്കുമ്പോൾ അറ്റോമിക് എനർജി കമ്മീഷന്റെ താക്കോൽ സ്ഥാനമലങ്കരിച്ചിരുന്ന വിക്രം സാരാഭായിയുടെ അകാലമരണവും  തുടർന്ന് ഓട്ടോപ്സി- ഇൻക്വസ്റ്റ് നടപടിക്രമങ്ങൾ പാലിക്കാതെ പോയതിലുള്ള അസ്വാഭാവികതയും ഒക്കെ ചേർന്ന് അതിന് ഒരു ദുരൂഹഛായ പകരുന്നുണ്ട്.  

ഡോ. നമ്പി നാരായണനും   സാരാഭായുടെ കീഴിലായിരുന്നു ഗവേഷണം നടത്തിയിരുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ നമ്പി നാരായണന്റെ 'റെഡി ടു ഫയർ: ഹൗ ഇന്ത്യാ ആൻഡ് ഐ സർവൈവ്ഡ് ISRO സ്പൈ കേസ്' എന്ന പുസ്തകത്തിൽ വിക്രം സാരാഭായുടെ പേരിൽ ഒരു അദ്ധ്യായം തന്നെയുണ്ട്. ആ അദ്ധ്യായം നമ്പി നാരായണൻ അവസാനിപ്പിക്കുന്നതും ഈ ഒരു ദുരൂഹതയെപ്പറ്റി പരാമർശിച്ചുകൊണ്ടാണ്. പക്ഷേ, മേൽപ്പറഞ്ഞ കോൺസ്പിരസി തിയറികളൊക്കെയും അതിൽ അദ്ദേഹം നിഷേധിക്കുന്നു.  " ആളുകൾ പലതും പറഞ്ഞിരുന്നു സാരാഭായുടെ മരണത്തിലെ ദുരൂഹതകളെപ്പറ്റി. അകാലത്തിലുള്ള അസ്വാഭാവികമായ ഒരു മരണത്തെപ്പറ്റി ആളുകൾ കഥകൾ പറഞ്ഞു പരത്തുന്നതിൽ അസ്വാഭാവികമായൊന്നുമില്ലെന്ന് ഞാൻ കരുതുന്നു. അമ്പത്തിരണ്ടുവയസ്സുവരെ ജീവിച്ചിരുന്ന, ഒരുപാട് നന്മകളുണ്ടായിരുന്ന, വിശേഷിച്ചൊരു തിന്മയും ആരാലും ആരോപിക്കപ്പെട്ടിട്ടില്ലാത്ത ഒരാൾ. ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ പട്ടുമെത്തയിൽ സുഖദമായ ഒരു നിദ്രയ്ക്ക് ശേഷം അങ്ങ് മരിച്ചുപോയിക്കാണും എന്ന് വിശ്വസിക്കാൻ ഞാൻ താത്പര്യപ്പെടുന്നു. 

അറ്റോമിക് എനർജി കമ്മീഷന്റെ താക്കോൽ സ്ഥാനമലങ്കരിച്ചിരുന്ന വിക്രം സാരാഭായിയുടെ അകാലമരണവും  തുടർന്ന് ഓട്ടോപ്സി- ഇൻക്വസ്റ്റ് നടപടിക്രമങ്ങൾ പാലിക്കാതെ പോയതിലുള്ള അസ്വാഭാവികതയും ഒക്കെ ചേർന്ന് അതിന് ഒരു ദുരൂഹഛായ പകരുന്നുണ്ട്.  

സാരാഭായി ജീവിതത്തിൽ ഒരിക്കലും മദ്യമോ സിഗരറ്റോ കൈകൊണ്ടുപോലും സ്പർശിച്ചിട്ടില്ല. എല്ലാ പാർട്ടികളിലും മുടങ്ങാതെ പങ്കെടുക്കുന്ന സാരാഭായുടെ കയ്യിൽ ഒരു ഗ്ലാസ്സുണ്ടാവുമെങ്കിലും ഒരു സിപ്പെടുക്കുന്നത് ഞാനിന്നുവരെ കണ്ടിട്ടില്ല. തന്റെ സൗഹൃദങ്ങൾ വളർത്താനുള്ള ഒരിടമായി മാത്രമാണ് അദ്ദേഹം പാർട്ടികളെ കണ്ടിരുന്നത്. തന്റെ ആരോഗ്യത്തിൽ ബദ്ധശ്രദ്ധനായിരുന്ന അദ്ദേഹം മുടങ്ങാതെ പ്രഭാത സവാരികൾക്ക് പോകുമായിരുന്നു. ഒടുവിൽ ഒരു പോസ്റ്റുമോർട്ടത്തിന്റെ ഒരു പാടുപോലും അവശേഷിപ്പിക്കാതെ മരിക്കാൻ ഭാഗ്യം സിദ്ധിച്ച അദ്ദേഹത്തിന്റെ മരണത്തിന്റെ കാരണം അജ്ഞാതമാണെങ്കിലും ദുരൂഹമാണെന്നു കരുതേണ്ടതില്ല.. "  എന്നദ്ദേഹം പറഞ്ഞവസാനിപ്പിക്കുന്നു. 

click me!