മെഡിക്കല്‍, എന്‍ജിനീയറിങ് എന്‍ട്രന്‍സുകളില്‍ മികവിന്‍റെ പര്യായമായി ദര്‍ശന അക്കാദമി

By Web TeamFirst Published May 16, 2019, 1:13 PM IST
Highlights

എന്‍ട്രന്‍സ് പരീക്ഷകള്‍ ലക്ഷ്യമാക്കുന്ന വിദ്യാര്‍ത്ഥികളുടെ ഇഷ്ട സ്ഥാപനമായ ദര്‍ശന അക്കാദമി എന്‍ട്രന്‍സ് പരീക്ഷകളില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയ മൂന്ന് വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ചിട്ടുണ്ട്. 3000 ഡോക്ടര്‍മാരും നൂറോളം പാരാമെഡിക്കല്‍ പ്രൊഫഷണല്‍സും ഐഐടി, എന്‍ഐടി വിദ്യാര്‍ത്ഥികളും ദര്‍ശന അക്കാദമിയുടെ ഉല്‍പ്പന്നങ്ങളാണ്. 2018- ലെ നീറ്റ് പരീക്ഷയില്‍ ഓള്‍ ഇന്ത്യ തലത്തില്‍ 143 (കേരള 11), NEET-77, JIPMER-38 എന്നിങ്ങനെ മികച്ച വിജയം സ്വന്തമാക്കാന്‍ ദര്‍ശനയുടെ പരിശീലന ക്ലാസുകളിലൂടെവിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞു. കേരളത്തിന് പുറത്തുള്ള വിദ്യാര്‍ത്ഥികള്‍ക്ക് NEET പരീക്ഷയുടെ തയ്യാറെടുപ്പിനായി പ്രത്യേകം ക്ലാസുകളും അക്കാദമി ഒരുക്കിയിട്ടുണ്ട്.

മെഡിക്കല്‍, എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷകള്‍ക്കായി വിദ്യാര്‍ത്ഥികളെ തയ്യാറെടുപ്പിക്കാന്‍ മികച്ച പരിശീലന ക്ലാസുകള്‍ ഒരുക്കി ദര്‍ശന അക്കാദമി. കേരളത്തിലെ എന്‍ട്രന്‍സ് കോച്ചിംഗ് സെന്‍ററുകളില്‍ മുന്‍നിരയിലുള്ള ദര്‍ശന അക്കാദമി എന്‍ട്രന്‍സ് പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ നിരവധി വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ച് ശ്രദ്ധ നേടിയ സ്ഥാപനമാണ്.    

സി എം ഐ വൈദികരുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് എന്‍ട്രന്‍സ് പരിശീലന രംഗത്ത് മൂന്ന് പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്ത് ഉണ്ട്. ഓള്‍ ഇന്ത്യ മെഡിക്കല്‍, എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച നിരവധി വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കാന്‍ ദര്‍ശന അക്കാദമിക്ക് സാധിച്ചിട്ടുണ്ട്. നീറ്റ് പരീക്ഷകള്‍ക്കായുള്ള പരിശീലനങ്ങള്‍ കുട്ടികള്‍ ആറാംക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കാലഘട്ടത്തില്‍ തന്നെ ആരംഭിക്കേണ്ടതുണ്ട്.

എങ്കില്‍ മാത്രമേ IIT, NIT, AIMS , JIPMER, AFMC തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളില്‍ തുടര്‍ പഠനത്തിന് ചേരുവാന്‍ സാധിക്കുകയുള്ളൂ. ഇത്തരം പരിശീലനങ്ങളിലൂടെ സിവില്‍ സര്‍വ്വീസ്പരീക്ഷകള്‍ക്കും വിദ്യാര്‍ത്ഥികള്‍ പ്രാപ്തരാകുന്നു. രാജസ്ഥാൻ കോട്ട ഫാക്കൽറ്റി, ട്രെയിന്‍ഡ് ഫാക്കല്‍റ്റി എന്നിവരാണ് ദര്‍ശന അക്കാദമിയുടെ പരിശീലന ക്ലാസുകള്‍ ക്ലാസ്സുകൾനയിക്കുന്നത്. പ്ലസ് ടുവിന് ശേഷമുള്ള ഒരു വര്‍ഷത്തെ കൃത്യമായ പരിശീലനത്തോടൊപ്പം NEET -AIIMS, IIT - JEE , BITSAT , ISER IIST പരീക്ഷകള്‍ക്കായി വിദ്യാര്‍ത്ഥികളെ തയ്യാറെടുപ്പിക്കുന്ന രണ്ടുവര്‍ഷത്തെ സമഗ്രമായ പരിശീലന ക്ലാസുകളും ദര്‍ശനയുടെ പ്രത്യേകതയാണ്.

വിദ്യാര്‍ത്ഥികള്‍ക്കായി ഹോസ്റ്റല്‍ സൗകര്യവും അക്കാദമിയില്‍ ഒരുക്കിയിട്ടുണ്ട്. ദര്‍ശന അക്കാദമിയിലെ ക‍ൃത്യമായ പരിശീലനത്തിലൂടെയും പ്രാക്റ്റിക്കല്‍ ക്ലാസുകളിലൂടെയും വിദ്യാര്‍ത്ഥികള്‍ക്ക് റാങ്ക് ഉറപ്പാക്കാന്‍ സാധിക്കും. മികച്ച അധ്യാപകരുടെ പരിശീലനം ലഭിക്കുന്നതിലൂടെ ഡോക്ടര്‍ അല്ലെങ്കില്‍ എന്‍ജിനീയര്‍ ആകുക എന്ന സ്വപ്‍നം കാത്തുസൂക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലക്ഷ്യം നേടുവാനും സാധിക്കും. ആഴ്ച തോറുമുള്ള ടെസ്റ്റുകള്‍ക്ക് പുറമെ NEET, JEE പരീക്ഷകള്‍ ലക്ഷ്യമാക്കി മാസംതോറും പ്രത്യേക ടെസ്റ്റുകളും ദര്‍ശനയില്‍ നടത്തുന്നു. എല്ലാ ദിവസവും നടത്തുന്ന ടെസ്റ്റുകളുടെ ഫലം അന്ന് തന്നെ www.darsanaacademy.com എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.    

സി എം ഐ സഭയുടെ സ്ഥാപക പിതാവായ ഫാദര്‍ കുര്യക്കോസ് ഏലിയാസ് ചാവറയുടെ വീക്ഷണത്തെ ദര്‍ശന അക്കാദമി മികവുറ്റ വിദ്യാഭ്യാസ രീതിയിലൂടെ പ്രാവര്‍ത്തികമാക്കുന്നു. മെറിറ്റ് സീറ്റുകള്‍ കൂടാതെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകളും നല്‍കി സാമൂഹിക പ്രതിബന്ധതയ്ക്ക് കൂടി മാതൃകയാകുകയാണ് അക്കാദമി. പരിശീലനത്തോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള മോട്ടിവേഷന്‍ ക്ലാസുകളും കൗണ്‍സിലിംഗുകളും ദര്‍ശന നല്‍കുന്നു. ഇത്തരം ക്ലാസുകള്‍ വഴി വിദ്യാര്‍ത്ഥികളുടെ മാനസിക പിരിമുറുക്കം കുറയുകയും അതുവഴി അവര്‍ക്ക് പേടികൂടാതെ പരീക്ഷകളെ സമീപിക്കാന്‍ സാധിക്കുകയും ചെയ്യും.  

എന്‍ട്രന്‍സ് പരീക്ഷകള്‍ ലക്ഷ്യമാക്കുന്ന വിദ്യാര്‍ത്ഥികളുടെ ഇഷ്ട സ്ഥാപനമായ ദര്‍ശന അക്കാദമി എന്‍ട്രന്‍സ് പരീക്ഷകളില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയ മൂന്ന് വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ചിട്ടുണ്ട്. 3000 ഡോക്ടര്‍മാരും നൂറോളം പാരാമെഡിക്കല്‍ പ്രൊഫഷണല്‍സും ഐഐടി, എന്‍ഐടി വിദ്യാര്‍ത്ഥികളും ദര്‍ശന അക്കാദമിയുടെ ഉല്‍പ്പന്നങ്ങളാണ്. 2018- ലെ നീറ്റ് പരീക്ഷയില്‍ ഓള്‍ ഇന്ത്യ തലത്തില്‍ 143 (കേരള 11), NEET-77, JIPMER-38 എന്നിങ്ങനെ മികച്ച വിജയം സ്വന്തമാക്കാന്‍ ദര്‍ശനയുടെ പരിശീലന ക്ലാസുകളിലൂടെവിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞു. കേരളത്തിന് പുറത്തുള്ള വിദ്യാര്‍ത്ഥികള്‍ക്ക് NEET പരീക്ഷയുടെ തയ്യാറെടുപ്പിനായി പ്രത്യേകം ക്ലാസുകളും അക്കാദമി ഒരുക്കിയിട്ടുണ്ട്.

സിവില്‍ സര്‍വ്വീസ് പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്ന ദില്ലയിലെ ദര്‍ശന ഐഎഎസ് കോച്ചിംഗ് സെന്‍റര്‍ സിവില്‍ സര്‍വ്വീസ് രംഗത്തും വിദഗ്ധ പരിശീലനം നല്‍കി വിദ്യാര്‍ത്ഥികളെ ലക്ഷ്യത്തിലെത്താന്‍ സഹായിക്കുന്നു. 'ഡിലിജന്‍സ് ഫോര്‍ എക്സലന്‍സ്' (പരിശ്രമത്തിലൂടെ ശ്രേഷ്ഠരാകുക) എന്നതാണ് ദര്‍ശന അക്കാദമിയുടെ ആപ്‍തവാക്യം.

https://www.cognitoforms.com/AsianetNewsMediaEntertainment/DarshanaAcademyQueryForm

click me!