ഹോണ്ട കുതിക്കുന്നു, ഇന്ത്യക്കാരുടെ സ്നേഹം ഏറ്റുവാങ്ങിക്കൊണ്ട്

By Web TeamFirst Published Aug 4, 2018, 10:57 AM IST
Highlights

ജൂലൈ മാസത്തോടെ ഹോണ്ട ടു വീലേഴ്സ്  ഇന്ത്യ 38 ദശലക്ഷം ഉപഭോക്താക്കള്‍ എന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു

കൊച്ചി: ഹോണ്ട ടു വീലേഴ്സിന്‍റെ വില്‍പ്പന അഞ്ച് ലക്ഷത്തിന് മുകളിലെത്തി. തുടര്‍ച്ചയായ മൂന്നാം മാസമാണ് വില്‍പ്പന അഞ്ച് ലക്ഷത്തിന് മുകളിലേക്ക് ഉയരുന്നത്. കഴിഞ്ഞ നാല് മാസം കൊണ്ട് ഇരുപത് ലക്ഷം ഇരുചക്ര വാഹനങ്ങളാണ്  ഹോണ്ട വിറ്റഴിച്ചത്. 

ഈ വര്‍ഷം ജൂലൈ മാസത്തില്‍ ആകെ 5,48,577 ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പനയാണ് നടന്നത്. ആക്ടീവ 125, സിഡി 110 ഡ്രീ, നവി, ഏവിയേറ്റര്‍, ആക്ടീവ 1 എന്നിവയുടെ പുതിയ പതിപ്പുകള്‍ ജൂലൈയില്‍ പുറത്തിറങ്ങിയിരുന്നു. 

ജൂലൈ മാസത്തോടെ ഹോണ്ട ടു വീലേഴ്സ്  ഇന്ത്യ 38 ദശലക്ഷം ഉപഭോക്താക്കള്‍ എന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. ഹോണ്ട ബ്രാന്‍ഡ് അനുദിനം ഇന്ത്യാക്കാരുടെ മനസ്സിലേക്ക് കൂടുതല്‍ ആഴത്തില്‍ പതിയുന്നതിന്‍റെ സൂചനയായാണ് ഈ വളര്‍ച്ചയെ ടു വീലര്‍ വിപണിയിലുളളവര്‍ കാണുന്നത്. ഈ മേഖലയിലെ ഹോണ്ടയുടെ പ്രധാന എതിരാളികള്‍ ഹീറോ മോട്ടോകോര്‍പ്പാണ്. 

click me!