എടിഎമ്മില്‍ പണം നിറയ്ക്കുന്നതിന് കര്‍ശന നിബന്ധനകള്‍

By Web TeamFirst Published Aug 15, 2018, 5:54 PM IST
Highlights

പണവുമായി പോകുന്ന സംഘത്തിന്‍റെ ആധാര്‍ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സൂക്ഷിക്കണം

ദില്ലി: എടിഎമ്മില്‍ നിറയ്ക്കുന്നതിനായി പണം കൊണ്ടുപോകുന്നതിലും പണം നിറയ്ക്കുന്നതിലും നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ്. വാഹനങ്ങളില്‍ ഒറ്റത്തവണ അഞ്ച് കോടി രൂപയില്‍ കൂടുതല്‍ കൊണ്ടുപോകരുത്. രാത്രി ഒമ്പത് മണിയ്ക്ക് ശേഷം എടിഎമ്മുകളില്‍ പണം നിറയ്ക്കരുത്. ഗ്രാമപ്രദേശങ്ങളില്‍ ആറ് മണിയ്ക്ക് ശേഷവും പണം നിറയ്ക്കരുതെന്നും നിര്‍ദ്ദേശിച്ചു. 

പണവുമായി പോകുന്ന വാഹനത്തിന് നേരെ ആക്രമണമുണ്ടായാല്‍ ചെറുക്കുന്നതിന് പരിശീലനം ലഭിച്ചവര്‍ ഉണ്ടാകണം. പണവുമായി പോകുന്ന സംഘത്തിന്‍റെ ആധാര്‍ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സൂക്ഷിക്കണം. പണവുമായി പോകുന്ന എല്ലാ വാഹനത്തിലും ജിഎസ്എം പ്രകാരം പ്രവര്‍ത്തിക്കുന്ന സുരക്ഷാ അലാം ഘടിപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചു. 
 

click me!