'ലോകത്തിലെ ശക്തയായ സ്ത്രീ'; നാലാം തവണയും ഫോബ്‌സ് പട്ടികയില്‍ കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ

By Web TeamFirst Published Dec 8, 2022, 12:57 PM IST
Highlights

കേന്ദ്ര മന്ത്രി ഉള്‍പ്പടെ ആറ് പേരാണ് ഇത്തവണ ഇന്ത്യയില്‍ നിന്നും ഫോബ്‌സ് പട്ടികയിൽ സ്ഥാനം പിടിച്ചത്.  

ദില്ലി:  ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ ഫോബ്‌സ് പട്ടികയിൽ വീണ്ടും ഇടം നേടി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇത് നാലാം തവണയാണ് നിര്‍മ്മല സീതാരാമന്‍ പട്ടികയില്‍ ഇടം നേടുന്നത്. കേന്ദ്ര മന്ത്രി ഉള്‍പ്പടെ ആറ് പേരാണ് ഇത്തവണ ഇന്ത്യയില്‍ നിന്നും ഫോബ്‌സ് പട്ടികയിൽ സ്ഥാനം പിടിച്ചത്.  

ബയോകോൺ എക്‌സിക്യൂട്ടീവ് ചെയർപേഴ്‌സൺ കിരൺ മജുംദാർ-ഷാ, നൈക സ്ഥാപകൻ ഫാൽഗുനി നായർ, എച്ച്സിഎൽടെക് ചെയർപേഴ്സൺ റോഷിനി നാടാർ മൽഹോത്ര, സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച്ച്, . ബയോകോൺ ലിമിറ്റഡിന്റെയും ബയോകോൺ ബയോളജിക്‌സ് ലിമിറ്റഡിന്റെയും എക്‌സിക്യൂട്ടീവ് ചെയർപേഴ്‌സണും സ്ഥാപകനുമായ മസുംദാർ-ഷാ എന്നിവരാണ് പട്ടികയിലിടം പിടിച്ച മറ്റു വനിതകള്‍.

ഫോബ്സ് പട്ടികയില്‍ 36-ാം സ്ഥാനത്തുള്ള നിർമലാ സീതാരാമൻ തുടർച്ചയായി നാലാം തവണയാണ് പട്ടികയിൽ ഇടം പിടിക്കുന്നത്. 2021-ൽ 37-ാം സ്ഥാനവും 2020-ൽ 41-ാം സ്ഥാനത്തും 2019-ൽ 34-ാം സ്ഥാനത്തുമായിരുന്നു മന്ത്രി.  ഫോബ്സ് പട്ടികയിൽ വിവിധ കമ്പനികളുടെ 39 സിഇഒമാർ ഉൾപ്പെടുന്നു. 10 രാഷ്ട്രത്തലവന്മാരും 115 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള 11 ശതകോടീശ്വരന്മാരും പട്ടികയിലുണ്ട്.  

പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ വനിതകളുടെ വിശദാംശങ്ങൾ
 
1. 36-ാം സ്ഥാനത്തുള്ള കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തുടർച്ചയായി നാലാം തവണയും പട്ടികയിൽ.

2. എച്ച്സിഎൽടെക് ചെയർപേഴ്സൺ റോഷിനി നാടാർ മൽഹോത്ര 53-ാം റാങ്ക് നേടി പട്ടികയിലിടം പിടിച്ചു

3. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർപേഴ്‌സൺ മാധബി പുരി ബുച്ച് പട്ടികയിൽ 54-ാം സ്ഥാനത്താണ്.

4. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർപേഴ്സൺ സോമ മൊണ്ടൽ ലിസ്റ്റില്‍ 67-ാം സ്ഥാനത്താണ്.

5. ബയോകോൺ ലിമിറ്റഡിന്റെയും ബയോകോൺ ബയോളജിക്‌സ് ലിമിറ്റഡിന്റെയും എക്‌സിക്യൂട്ടീവ് ചെയർപേഴ്‌സണും സ്ഥാപകനുമായ മസുംദാർ-ഷാ, പട്ടികയില്‍ 72-ാം റാങ്കിലാണ്.

6. ബ്യൂട്ടി ആൻഡ് ലൈഫ്‌സ്‌റ്റൈൽ റീട്ടെയിൽ കമ്പനിയായ നൈകായുടെ സ്ഥാപകനും സിഇഒയുമായ ഫാൽഗുനി സഞ്ജയ് നായർ 89-ാം സ്ഥാനത്താണ്.

Read More : 'വിപണിയിൽ കൃത്രിമ വിലക്കയറ്റം ഉണ്ടാക്കുന്നു,സബ്സിഡി കൊടുക്കുന്നതിനപ്പുറം എന്ത് ഇടപെടലാണ് സർക്കാർ നടത്തിയത്'?

click me!