ടൈംപാസ് ലോലിപോപ്പിന്‍റെ വില്‍പ്പന നിരോധിച്ചു

By Web TeamFirst Published Aug 6, 2018, 7:45 PM IST
Highlights

ചെന്നൈയിലെ അലപ്പാക്കത്ത് പ്രവർത്തിക്കുന്ന അഭിഷേക് കോട്ടേജ് എന്ന സ്ഥാപനമാണ് കുട്ടികള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന മിഠായി നിർമ്മിക്കുന്നതെന്ന് കണ്ടെത്തിയതായി ഭക്ഷ്യ സുരക്ഷ കമ്മീഷണർ രാജമാണിക്യം അറിയിച്ചു. സ്ഥാപനത്തിനെതിരെ ഭക്ഷ്യ സുരക്ഷ നിയമം അനുസരിച്ച് നടപടിയുണ്ടാകുമെന്ന് കമ്മീഷണർ വാർത്താകുറിപ്പിൽ അറിയിച്ചു.  

തിരുവനന്തപുരം:കൃത്രിമ നിറങ്ങള്‍ അനുവദനീയമായ അളവിലും കൂടുതൽ കലർത്തി വിൽപ്പന നടത്തുന്ന ടൈംപാസ് ലോലിപോപ്പിന്‍റെ വിൽപ്പന നിരോധിച്ചു. വിവിധ നിറങ്ങളില്‍ വിപണിയിലെത്തുന്ന ലോലിപോപ്പിന്‍റെ സാമ്പിള്‍ പരിശോധനയിലാണ് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന പദാർത്ഥങ്ങള്‍ അടങ്ങിയിട്ടുള്ളതായി ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയത്. 

ചെന്നൈയിലെ അലപ്പാക്കത്ത് പ്രവർത്തിക്കുന്ന അഭിഷേക് കോട്ടേജ് എന്ന സ്ഥാപനമാണ് കുട്ടികള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന ലോലിപോപ്പ് നിർമ്മിക്കുന്നതെന്ന് കണ്ടെത്തിയതായി ഭക്ഷ്യ സുരക്ഷ കമ്മീഷണർ രാജമാണിക്യം അറിയിച്ചു. സ്ഥാപനത്തിനെതിരെ ഭക്ഷ്യസുരക്ഷ നിയമം അനുസരിച്ച് നടപടിയുണ്ടാകുമെന്ന് കമ്മീഷണർ വാർത്താകുറിപ്പിൽ അറിയിച്ചു.  


 

click me!