ഇടപാടുകൾ കൂടിയാൽ ചാർജും കൂടും; അറിയാം എടിഎം ഇടപാട് പരിധിയും ബാങ്ക് ചാർജും

By Web TeamFirst Published Aug 17, 2022, 12:27 PM IST
Highlights

എടിഎം കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് മുൻപ് പണം പിൻവലിക്കൽ പരിധിയും പ്രധാന ബാങ്കുകൾ ഈടാക്കുന്ന ചാർജുകളും അറിഞ്ഞിരിക്കുന്നത് നല്ലതാണ്

ബാങ്ക് അക്കൗണ്ടുകളിലുള്ള പണത്തിൽ നിന്നും ചെറിയ തുകകൾ പിൻവലിക്കാൻ ഭൂരിഭാഗം പേരും ഇപ്പോൾ ബാങ്കുകളിലേക്ക് പോകാറില്ല. യുപിഐ വന്നതോടെ എല്ലാം ഓൺലൈൻ പേയ്മെന്റ് ആണ്. അതിന് മുൻപ് തന്നെ എടിഎം വഴി പണം പിൻവലിക്കാറുണ്ടെങ്കിലും പരിമിതമായ സൗജന്യ ഇടപാടുകൾ ചിലപ്പോഴെങ്കിലും ഉപഭോക്താക്കളെ പിറകോട്ട് വലിക്കാറുണ്ട്. പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായി എല്ലാ പ്രമുഖ ബാങ്കുകളും പരിമിത എണ്ണം സൗജന്യ സേവനങ്ങൾ നൽകി കഴിഞ്ഞാൽ പിന്നെ ഓരോ ഇടപാടുകള്ക്കും പണം ഈടാക്കാറുണ്ട്. 

Read Also: എസ്ബിഐ സ്മാർട്ടാകുന്നു; ബാങ്കിൽ എത്തേണ്ട, ഈ സേവനങ്ങൾ ഇനി വാതിൽപ്പടിയിൽ

എടിഎമ്മുകളിലെ സൗജന്യ ഇടപാടുകളുടെ പല ബാങ്കുകൾക്കും പലതാണ്, അതുപോലെ അക്കൗണ്ടിന്റെ താരത്തിനനുസരിച്ചും സൗജന്യ ഇടപാടുകളുടെ എണ്ണം വ്യത്യാസപ്പെട്ടേക്കാം. സൗജന്യ പ്രതിമാസ ഇടപാടുകളുടെ പരിധി കഴിഞ്ഞാൽ പല ബാങ്കുകളും വൻ തുകകളാണ് ഈടാക്കുക. 

കഴിഞ്ഞ വർഷം ജൂണിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച്, സൗജന്യ ഇടപാട് പരിധി കഴിഞ്ഞുള്ള ഓരോ എടിഎം ഇടപാടിനും 21 രൂപ ഈടാക്കാൻ ബാങ്കുകൾക്ക് അനുമതിയുണ്ട്. 2022 ജനുവരി 1 മുതൽ ഇത് പ്രാബല്യത്തിൽ വന്നു.  നേരത്തെ ഇത്തരം ഓരോ ഇടപാടിനും 20 രൂപ ഈടാക്കാൻ ആർബിഐ ബാങ്കുകൾക്ക് അനുമതി നൽകിയിരുന്നു.

Read Also: നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ; സ്വാത്ര്യത്തിന്റെ മധുരം പകർന്ന് ബാങ്ക് ഓഫ് ബറോഡ

ഉപഭോക്താക്കൾക്ക് അവരുടെ ബാങ്ക് എടിഎമ്മുകളിൽ ഓരോ മാസവും അഞ്ച് സൗജന്യ ഇടപാടുകൾ അനുവദിച്ചിട്ടുണ്ട് കൂടാതെ മറ്റ് ബാങ്ക് എടിഎമ്മുകളിൽ നിന്ന്  മൂന്ന് സൗജന്യ ഇടപാടുകളും. മെട്രോ സിറ്റിയിലെ ഉപഭോക്താക്കൾക്ക് മറ്റ് ബാങ്ക് എടിഎമ്മുകളിൽ നിന്നും  അഞ്ച് സൗജന്യ ഇടപാടുകൾ നടത്താം.

വർദ്ധിച്ചുവരുന്ന എടിഎം സ്ഥാപന ചെലവും മെയിന്റനൻസ് ചെലവും നേരിടാൻ ബാങ്കുകൾ എടിഎം സേവന നിരക്കുകൾ ഉയർത്തുന്നുണ്ട്. ഒരു ഉപഭോക്താവിന്റെ കൈവശമുള്ള കാർഡിനെ ആശ്രയിച്ച് എല്ലാ പ്രമുഖ ബാങ്കുകളും ഡെബിറ്റ് കാർഡുകൾക്കോ ​​എടിഎം കാർഡുകൾക്കോ ​​വാർഷിക ഫീസ് ഈടാക്കുന്നുണ്ട്.

Read Also: ആധാർ ഇല്ലെങ്കിൽ ഇനി സബ്‌സിഡിയോ ആനുകൂല്യങ്ങളോ ഇല്ല!

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)

1 . ഡെബിറ്റ് കാർഡ് വാർഷിക മെയിന്റനൻസ് ചാർജുകൾ 

  • ക്ലാസിക് ഡെബിറ്റ് കാർഡ് - 125 രൂപ + ജിഎസ്ടി 
  • സിൽവർ/ഗ്ലോബൽ കോൺടാക്റ്റ്ലെസ്സ് ഡെബിറ്റ് കാർഡ്  - 125 രൂപ + ജിഎസ്ടി 
  • യുവ / ഗോൾഡ് / കോംബോ / മൈ കാർഡ് പ്ലസ് ഡെബിറ്റ് കാർഡ് -  175 രൂപ + ജിഎസ്ടി
  • പ്ലാറ്റിനം ഡെബിറ്റ് കാർഡ് - 250 രൂപ + ജിഎസ്ടി
  • പ്രൈഡ്/പ്രീമിയം ബിസിനസ് ഡെബിറ്റ് കാർഡ് - 350 രൂപ  + ജിഎസ്ടി

Read Also: നീണ്ട ചെക്ക്-ഇൻ ക്യൂവിൽ നിന്ന് കാല് കഴയ്ക്കേണ്ട; രാജ്യത്തെ ഈ എയർപോർട്ടിൽ നിമിഷങ്ങൾ മാത്രം മതി

2  ഡെബിറ്റ് കാർഡ് റീപ്ലേസ്‌മെന്റ് ചാർജുകൾ - 300  - രൂപ  + ജിഎസ്ടി

3  പിൻ നമ്പർ വീണ്ടും ലഭിക്കാൻ - 50 രൂപ  + ജിഎസ്ടി

ഇടപാട് നിരക്കുകൾ (എടിഎമ്മിൽ)

  • 25,000 രൂപ  വരെയുള്ള ഇടപാടുകൾക്ക് സ്വന്തം ബാങ്കിൽ നിന്നും 5   ഇടപാടുകളും മറ്റ് ബാങ്കുകളിൽ നിന്നും  3  ഇടപാടുകളും അനുവദിക്കും. 
  • 25,000 രൂപ മുതൽ 50,000 രൂപ വരെയുള്ള ഇടപാടുകൾക്ക്  സ്വന്തം ബാങ്കിൽ നിന്നും 5   ഇടപാടുകളും മറ്റ് ബാങ്കുകളിൽ നിന്നും  3  ഇടപാടുകളും അനുവദിക്കും.
  • 50,000 ന് മുകളിൽ വരുന്ന ഇടപാടുകൾക്ക് മറ്റ് ബാങ്കുകളിൽ നിന്ന് 3  തവണയും സ്വന്തം ബാങ്കിൽ നിന്നും പരിധികളില്ലാതെയും പിൻവലിക്കാം. 

Read Also: ഇലോൺ മസ്‌കിന്റെയും ബിൽ ഗേറ്റ്സിന്റെയും വിജയ രഹസ്യം

നിശ്ചിത പരിധിക്കപ്പുറമുള്ള സാമ്പത്തിക ഇടപാടുകൾക്കുള്ള നിരക്കുകൾ മറ്റ് ബാങ്കുകളിൽ നിന്നാണെങ്കിൽ 20 രൂപ + ജിഎസ്ടി. സ്വെആന്തം ബാങ്കിൽ നിന്നാണെങ്കിൽ 10 രൂപ + ജിഎസ്ടി. നിശ്ചിത പരിധിക്കപ്പുറമുള്ള സാമ്പത്തികേതര ഇടപാടുകൾക്കുള്ള നിരക്കുകൾ മറ്റ് ബാങ്കുകളിൽ നിന്നാണെങ്കിൽ 8 രൂപ + ജിഎസ്ടി. സ്വന്തം ബാങ്കിൽ നിന്നാണെങ്കിൽ  5 രൂപ + ജിഎസ്ടി.

Read Also: ബമ്പർ സമ്മാനം 25 ലക്ഷം; ബില്ലുകൾ സർക്കാരിന് നൽകൂ ദിവസേന സമ്മാനം നേടാം

അക്കൗണ്ടിൽ ആവശ്യത്തിന് പണമില്ലാതെ ഇടപാടുകൾ നടക്കാതെ വരികയാണെങ്കിൽ മറ്റ് ബാങ്കുകളിലെ എടിഎം ഉപയോഗിച്ചാലും  മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിച്ചാലും 20 രൂപ + ജിഎസ്ടി ഈടാക്കും 

click me!