ബജറ്റ് 2023; പ്ലംബിംഗ്, ജല, ശുചിത്വ വ്യവസായം ബജറ്റിൽ നിന്നും പ്രതീക്ഷിക്കുന്നത്

Published : Jan 18, 2023, 05:50 PM IST
ബജറ്റ് 2023; പ്ലംബിംഗ്, ജല, ശുചിത്വ വ്യവസായം ബജറ്റിൽ നിന്നും പ്രതീക്ഷിക്കുന്നത്

Synopsis

ജലവിഭവ ഗ്രൂപ്പിന്റെ അഭിപ്രായത്തിൽ, നമ്മൾ നിലവിലെ നിരക്കിൽ വെള്ളം ഉപയോഗിക്കുന്നത് തുടരുകയാണെങ്കിൽ, 2030-ഓടെ ഇന്ത്യയ്ക്ക് ആവശ്യമുള്ളതിന്റെ പകുതി വെള്ളം മാത്രമേ ലഭിക്കൂ.പരിമിതമായ ശുദ്ധജല സ്രോതസ്സുകളുടെ 4 ശതമാനം മാത്രമാണ്   

ദില്ലി: കേന്ദ്ര ബജറ്റിന് ഇനി ആഴ്ചകൾ മാത്രമാണ് ശേഷിക്കുന്നത്. ഫെബ്രുവരി 1 ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കും. വിവിധ മേഖലകൾ നിരവധി പ്രതീക്ഷകളുമായാണ് ബജറ്റിനെ നോക്കികാണുന്നത്. 2023-24 ലെ കേന്ദ്ര ബജറ്റിൽ  പ്ലംബിംഗ്, ജലം, ശുചിത്വ വ്യവസായം എന്നിവയ്ക്ക് വലിയ പ്രതീക്ഷയുണ്ട്. 

ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ ജനസംഖ്യാ പ്രവചനങ്ങൾ അനുസരിച്ച്, 2023-ൽ ചൈനയ്ക്ക് പകരം ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുകയും 2100 വരെ ആ പദവി നിലനിർത്തുകയും ചെയ്യും. ജലവിഭവ ഗ്രൂപ്പിന്റെ അഭിപ്രായത്തിൽ, നമ്മൾ നിലവിലെ നിരക്കിൽ വെള്ളം ഉപയോഗിക്കുന്നത് തുടരുകയാണെങ്കിൽ, 2030-ഓടെ ഇന്ത്യയ്ക്ക് ആവശ്യമുള്ളതിന്റെ പകുതി വെള്ളം മാത്രമേ ലഭിക്കൂ.പരിമിതമായ ശുദ്ധജല സ്രോതസ്സുകളുടെ 4 ശതമാനം മാത്രമാണ് നിലവിലുള്ളതെന്ന് ഇന്ത്യൻ പ്ലംബിംഗ് അസോസിയേഷൻ ദേശീയ പ്രസിഡന്റ് ഗുർമിത് സിംഗ് അറോറ പറഞ്ഞു. ശുദ്ധജല സ്രോതസ്സുകൾ കടുത്ത സമ്മർദ്ദത്തിലാണ്. ജലത്തിന്റെ ആവശ്യം വർദ്ധിക്കുകയാണ്.  

ലോകജനസംഖ്യയുടെ 18 ശതമാനം ഇന്ത്യയിലുണ്ടെങ്കിലും, ലോകത്തിലെ ശുദ്ധജല സ്രോതസ്സുകളുടെ 4 ശതമാനം മാത്രമാണ് ഇന്ത്യയിലുള്ളത്. വ്യാവസായിക ജല ഉപഭോഗം ഒരു പ്രശ്നമാണെങ്കിലും മലിന ജലം പുറംതള്ളുന്നത് വൻതോതിലുള്ള പ്രശ്‌നമായി മാറും. ഭാവി തലമുറകൾക്ക് പ്രയോജനം ചരേയ്യുന്ന രീതിയിൽ നമ്മുടെ ജലസ്രോതസ്സുകൾ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാം  എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ ഉണ്ടാക്കുകയും പ്രധാന നടപടികൾ എത്രയും വേഗം നടപ്പാക്കണം എന്നും ഗുർമിത് പറഞ്ഞു.

മലിനജലം ശുദ്ധീകരിക്കുന്നതിനും പുനരുപയോഗിക്കുന്നതിനുമുള്ള ഫണ്ട് വർധിപ്പിക്കേണ്ടതുണ്ട്. ക്കാനും ബോധവൽക്കരിക്കാനും സർക്കാർ കൂടുതൽ കാമ്പെയ്‌നുകൾ ആരംഭിക്കണം. മലിനജല സംസ്കരണത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും ശുദ്ധജലത്തിന്റെ അളവ് വർധിപ്പിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഭാവിയിലേക്കുള്ള ആഭ്യന്തര മേഖലകളെയും ആളുകളെയും ബോധവൽക്കരിക്കാ സർക്കാർ കൂടുതൽ കാമ്പെയ്‌നുകൾ ആരംഭിക്കണം.

ഇന്ത്യയിലെ നഗരപ്രദേശങ്ങളിൽ ജലപ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ, സിംഗപ്പൂർ അതിന്റെ ജലക്ഷാമത്തെ എങ്ങനെ മറികടന്നുവരുന്നത് ഒരു പാഠമാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും മഴയുള്ള രാജ്യങ്ങളിലൊന്നാണെങ്കിലും, സിംഗപ്പൂർ ജലക്ഷാമം അനുഭവിക്കുന്നു. സിംഗപ്പൂർ പൂർണമായും മഴയെ ആശ്രയിക്കുകയും മലേഷ്യയിൽ നിന്ന് ശുദ്ധജലം ഇറക്കുമതി ചെയ്യുകയും ചെയ്യുന്നു. ജലദൗർലഭ്യം കാരണം, പുനരുപയോഗത്തിലൂടെ കുടിവെള്ളം തയ്യാറാക്കുന്നു. മഴവെള്ള സംഭരണ ​​സംവിധാനം ഉപയോഗിച്ചാൽ മാത്രം ശുദ്ധജലത്തിന്റെ 20 ശതമാനവും ഇന്ത്യക്ക് ലാഭിക്കാമെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ മേഖലയും സർക്കാരും തമ്മിലുള്ള കൂടുതൽ പങ്കാളിത്തം സുഗമമാക്കുന്നതിന് ബജറ്റ് സഹായിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു, അവിടെ 6.4 ലക്ഷം ഖര, ദ്രവ മാലിന്യ സംസ്കരണ പ്ലാന്റുകൾ ഉണ്ടാകണം. ഇതിന് സ്വകാര്യ- പൊതുമേഖല കൈകോർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
 

PREV
Read more Articles on
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും