നാല് സ്വകാര്യ മെഡിക്കല്‍ കേളേജുകള്‍ക്ക് പ്രവേശനാനുമതി; സുപീംകോടതി വിധി ഇന്ന്

By Web TeamFirst Published Oct 29, 2018, 6:20 AM IST
Highlights

സംസ്ഥാനത്തെ നാല് സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് പ്രവേശനാനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപീംകോടതി വിധി ഇന്ന്. ഡിഎം വയനാട്, പികെ ദാസ് പാലക്കാട്, അല്‍ അസര്‍ തൊടുപുഴ, എസ് ആര്‍ വര്‍ക്കല എന്നീ മെഡിക്കൽ കോളേജുകൾക്ക് ഹൈക്കോടതി നൽകിയ പ്രവേശന അനുമതി സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.

ദില്ലി: സംസ്ഥാനത്തെ നാല് സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് പ്രവേശനാനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപീംകോടതി വിധി ഇന്ന്. ഡിഎം വയനാട്, പികെ ദാസ് പാലക്കാട്, അല്‍ അസര്‍ തൊടുപുഴ, എസ് ആര്‍ വര്‍ക്കല എന്നീ മെഡിക്കൽ കോളേജുകൾക്ക് ഹൈക്കോടതി നൽകിയ പ്രവേശന അനുമതി സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. 

അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി മെഡിക്കൽ കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രവേശന അനുമതി നിഷേധിച്ച ഡിഎം വയനാട്, പികെ ദാസ് പാലക്കാട്, അല്‍ അസര്‍ തൊടുപുഴ, എസ് ആര്‍ വര്‍ക്കല എന്നീ നാല് മെഡിക്കല്‍ കോളേജുകള്‍ക്ക് ഹൈക്കോടതി പ്രവേശനാനുമതി നല്‍കിയിരുന്നു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജികളിലാണ് സുപ്രീംകോടതി വിധി.

ഈ 4 കോളേജുകളിലുമായി 550 MBBS സീറ്റുകലാണുള്ളത്. മെഡിക്കൽ കൗണ്‍സില്‍ ഹർജി പരിഗണിച്ചു പ്രവേശന നടപടി സുപ്രീംകോടതി സെപ്തംബര്‍ 5ന് സ്‌റ്റേ ചെയ്തു. പോരായ്മകള്‍ പരിഹരിച്ചെന്ന് തെളിയിക്കാന്‍ രേഖകള്‍ ഹാജരാക്കാന്‍ മാനേജ്മെന്റുകള്‍ക്ക് കോടതി പിന്നീട് നിര്‍ദ്ദേശം നല്‍കി. സെപ്റ്റംബർ ആദ്യ വാരം നടന്ന സ്പോട്ട് അഡ്മിഷനിൽ 4 കോളേജുകളിലെയും ഭൂരിഭാഗം സീറ്റുകളിലും പ്രവേശനം നടന്നിട്ടുണ്ട്. ചില കുട്ടികൾ പിന്നീട് വീണ്ടും നൽകിയ അവസരം ഉപയോഗിച്ച് മറ്റ് കോളേജുകളിൽ ചേർന്നു. ബാക്കിയുള്ളവർ ഇപ്പോഴും തുടരുകയാണ്. 

പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ പുറത്ത് പോകേണ്ടി വരുമെന്ന് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട് കോടതി വാക്കാല്‍ പറഞ്ഞിരുന്നു. ജസ്റ്റിസ്മാരായ അരുണ്‍ മിശ്ര, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിക്കുക.

click me!