പ്രേംനസീറിന് ശേഷം ഒരു മലയാള നടന് പത്മഭൂഷണ്‍ ലഭിക്കുന്നത് ഇതാദ്യം

By Web TeamFirst Published Jan 26, 2019, 12:26 AM IST
Highlights

മഹാകവി വള്ളത്തോള്‍ നാരായണമേനോന്‍, മന്നത്ത് പത്മനാഭന്‍, കെപി കേശവമേനോന്‍, ജി.ശങ്കരക്കുറിപ്പ്,പ്രേംനസീര്‍, തകഴി ശിവശങ്കരപ്പിള്ള, കെജെ യേശുദാസ്,തുടങ്ങിയവരാണ്  മോഹന്‍ലാലിനും നന്പി നാരായണനും മുന്‍പേ പത്മഭൂഷണ്‍ നേടിയിട്ടുള്ള പ്രമുഖ മലയാളികള്‍. 

നിത്യഹരിത നായകന്‍ പ്രേംനസീറിന് ശേഷം ഒരു മലയാള നടന് പത്മഭൂഷണ്‍ ബഹുമതി ലഭിക്കുന്നത് ഇതാദ്യമായാണ്. 1983-ലാണ് പ്രേംനസീറിന് പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചത്. പിന്നീട് 2002-ല്‍ യേശുദാസിനും പത്മഭൂഷണ്‍ ലഭിച്ചു. ശേഷം 17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു മലയാള ചലച്ചിത്രതാരത്തിന് ഈ ബഹുമതി ലഭിക്കുന്നത്. 

പത്മപുരസ്കാര ചരിത്രത്തിലെ മലയാളികള്‍

ഇതുവരെ ഒരുമലയാളിക്കും ഭാരതരത്ന ലഭിച്ചിട്ടില്ല. പാതി മലയാളിയായി എംജിആറിന് 1988-ല്‍ ഭാരതരത്ന ലഭിച്ചിട്ടുണ്ട്. കെജെ യേശുദാസ്, അടൂര്‍ ഗോപാലകൃഷ്ണന്‍,വിആര്‍ കൃഷ്ണയ്യര്‍ എന്നിങ്ങനെ ഒന്‍പത് മലയാളികള്‍ക്കാണ് രാജ്യത്തെ രണ്ടാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ പുരസ്കാരം ഇതുവരെ  ലഭിച്ചിട്ടുള്ളത്. 

മഹാകവി വള്ളത്തോള്‍ നാരായണമേനോന്‍, മന്നത് പത്മനാഭന്‍, കെപി കേശവമേനോന്‍, ജി.ശങ്കരക്കുറിപ്പ്,പ്രേംനസീര്‍, തകഴി ശിവശങ്കരപ്പിള്ള, കെജെ യേശുദാസ് എന്നിവരാണ് മോഹന്‍ലാലിനും നമ്പി നാരായണനും മുന്‍പേ പത്മഭൂഷണ്‍ നേടിയിട്ടുള്ള പ്രമുഖ മലയാളികള്‍. കല്‍പാത്തി രാമകൃഷ്ണ രാമനാഥന്‍ - പത്മവിഭൂഷണ്‍ (1976),  തോമസ് കള്ളിയത്ത് -പത്മഭൂഷണ്‍ (2009) എന്നിവരാണ് ശാസ്ത്രരംഗത്തെ സംഭാവനകളുടെ പേരില്‍ നന്പി നാരായണന് മുന്‍പ് പത്മ പുരസ്കാരങ്ങള്‍ നേടിയ മലയാളികള്‍. 

മലയാള സിനിമാരംഗത്ത് നിന്നും മോഹന്‍ലാലിന് മുന്‍പേ പത്മഭൂഷണ്‍ നേടിയത് കെജെ യേശുദാസാണ്. 2002-ലാണ് അദ്ദേഹത്തിന് പത്മഭൂഷണ്‍ ലഭിച്ചത്. 2017-ല്‍ പത്മവിഭൂഷണും യേശുദാസിന് ലഭിച്ചു. തിക്കുറിശ്ശി സുകുമാരന്‍ നായര്‍ (1973), കെജെ യേശുദാസ് (1975),അടൂര്‍ ഗോപാലകൃഷ്ണന്‍ (1984), ഭരത് ഗോപി (1991),മമ്മൂട്ടി (1998), മോഹന്‍ലാല്‍ (2001), ശോഭന (2006),തിലകന്‍ (2009), റസൂല്‍ പൂക്കുട്ടി (2010), കെഎസ് ചിത്ര (2005), ബാലചന്ദ്രമേനോന്‍(2007), ഷാജി എന്‍ കരുണ്‍ (2011), മധു (2013),ജയറാം ,സുകുമാരി  എന്നിവരാണ് മലയാള സിനിമയില്‍ നിന്നും ഇതിനു മുന്‍പ് പത്മ ബഹുമതി സ്വന്തമാക്കിയവര്‍. 
 

click me!