മെട്രോയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ ഫ്രഞ്ച് ഏജന്‍സി സംഘം കൊച്ചിയില്‍

By Web DeskFirst Published Apr 20, 2016, 1:21 AM IST
Highlights

കൊച്ചി മെട്രോയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ ഫ്രഞ്ച് വികസന ഏജന്‍സിയുടെ വിദഗ്ധ സംഘം ഇന്ന് കൊച്ചിയിലെത്തും. കാക്കനാട്ടേക്ക് നീളുന്ന  മെട്രോയുടെ  രണ്ടാം ഘട്ടത്തിന്‍റെ സാധ്യതകളും സംഘം വിലയിരുത്തും കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിനും   ഫ്രഞ്ച് സംഘമാണ് വായ്പ വാഗ്ദാനം ചെയ്തിരിക്കുന്നത്.

കാക്കനാട്ടേക്കുള്ള മെട്രോ റൂട്ട് ഇവര്‍ സന്ദര്‍ശിക്കും. എം ജി റോഡിന്‍റെ വികസനം, നഗരത്തില്‍ നിര്‍മ്മിക്കുന്ന നടപ്പാത നിര്‍മ്മാണം, ജലഗതാഗത പദ്ധതി എന്നിവയുടെയെല്ലാം നിര്‍മ്മാണ പുരോഗതി സംഘം വിലയിരുത്തും. ഫ്രഞ്ച് വികസന ഏജന്‍സിയുടെ ദക്ഷിണേഷ്യ  റീജിയണല്‍ ഡയറക്ടര്‍ നിക്കോളാസ് ഫൊര്‍ണാഷ്, പ്രൊജക്ട് ഓഫീസര്‍ ഷെയ്ക്ക്ദിയ, പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍  ജൂലിയറ്റ് ലെ പാനറെര്‍ എന്നിവരാണ് സംഘത്തിലുള്ളത്.

കെ എം ആര്‍ എല്‍ എം  ഡി ഏലിയാസ് ജോര്‍ജ്ജിന്‍റെ നേതൃത്ത്വത്തിലാകും രണ്ട് ദിവസം നീളുന്ന അവലോകന യോഗം നടക്കുക..വൈറ്റില മൊബിലിറ്റി ഹബ്ബുള്‍പ്പെടെ നഗരത്തെ പ്രധാന സ്ഥലങ്ങളും സംഘം സന്ദര്‍ശിക്കും.

click me!