സ്പെഷ്യല്‍ ഫുഡ് ഓര്‍ഡര്‍ ചെയ്യണ്ട; പൈലറ്റുമാരോട് എയര്‍ ഇന്ത്യ

By Web TeamFirst Published Mar 28, 2019, 3:13 PM IST
Highlights

ചില പൈലറ്റുമാര്‍ ബര്‍ഗര്‍, സൂപ്പ് മുതലായ പ്രത്യക ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത്   എയര്‍ലൈന്‍സിന്‍റെ ഭക്ഷണച്ചെലവ് കൂടാന്‍ കാരണമാകുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു നടപടി.

ദില്ലി: ജോലി സമയത്ത് സ്പെഷ്യല്‍ ഫുഡ് ഓര്‍ഡര്‍ ചെയ്യേണ്ടെന്ന് പൈലറ്റുമാരോട് എയര്‍ ഇന്ത്യ. സാധാരണയായി പറക്കലിനിടയില്‍ പൈലറ്റുമാര്‍ക്ക് അനുവദിച്ചിരിക്കുന്ന ഭക്ഷണത്തിന് പുറമെ സ്പെഷ്യലായി ഒന്നും ഓര്‍ഡര്‍ ചെയ്യേണ്ടെന്നാണ് എയര്‍ ഇന്ത്യയുടെ നിര്‍ദ്ദേശം. 

വൈമാനികര്‍ കമ്പനി നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രത്യേക ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദ്ദേശമെന്ന് എയര്‍ ഇന്ത്യയുടെ ഓപ്പറേഷന്‍സ് ഡയറക്ടര്‍ അമിതാഭ് സിംഗ് ബുധനാഴ്ച പറഞ്ഞു. 

ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം പ്രത്യേക ഭക്ഷണം ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. അല്ലാത്തവര്‍ക്ക് ഈ ഇളവ് ബാധകമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ചില പൈലറ്റുമാര്‍ ബര്‍ഗര്‍, സൂപ്പ് മുതലായ പ്രത്യക ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത്   എയര്‍ലൈന്‍സിന്‍റെ ഭക്ഷണച്ചെലവ് കൂടാന്‍ കാരണമാകുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു നടപടി

click me!