കേരള സര്‍വകലാശാല വകുപ്പുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

By Web TeamFirst Published Mar 16, 2019, 5:07 PM IST
Highlights

കേരള സര്‍വകലാശാലയുടെ തിരുവനന്തപുരത്തെ ക്യാമ്പസുകളിലേക്കാണ് പ്രവേശനം. തിരുവനന്തപുരവും എറണാകുളവുമാണ് പരീക്ഷാകേന്ദ്രങ്ങള്‍. മാധ്യമപഠനത്തിനും (എം.സി.ജെ) അവസരം.

തിരുവനന്തപുരം: കേരളാ സര്‍വകലാശാലയുടെ വിവിധ വിഭാഗങ്ങളില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. കേരളാ സര്‍വകലാശാലയുടെ തിരുവനന്തപുരത്തെ ക്യാമ്പസുകളിലേക്കാണ് പ്രവേശനം. ഏപ്രില്‍ 2 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. മേയ് 19 മുതല്‍ 24 വരെയായിരിക്കും പരീക്ഷ നടക്കുക. തിരുവനന്തപുരത്തും എറണാകുളത്തും പരീക്ഷയെഴുതാം.

തിരുവനന്തപുരത്തെ പാളയത്തുള്ള സര്‍വകലാശാല കേന്ദ്രം, യൂണിവേഴ്‌സിറ്റി ലൈബ്രറി, കാര്യവട്ടത്തെ യൂണിവേഴ്‌സിറ്റി ക്യാമ്പസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ വിഭാഗങ്ങളിലേക്കാണ് ഇപ്പോള്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എംടെക്ക്, എംബിഎ കോഴ്‌സുകള്‍ ചെയ്യാനും  അവസരമുണ്ട്.

രാജ്യത്ത് തന്നെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ അക്വാട്ടിക്‌സ് ആന്‍ഡ് ഫിഷറീസ്, ബയോടെക്‌നോളജി, ബയോകെമിസ്ട്രി, ജനിറ്റിക്‌സ്, ഡേറ്റ സയന്‍സ്, ദിയോളജി, ഒപ്‌റ്റോ ഇലക്ട്രോണിക്‌സ് തുടങ്ങിയ കോഴ്‌സുകളിലേക്കും അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. ലോകത്തെമ്പാടും വന്‍ തൊഴിലവസരങ്ങളാണ് ഈ കോഴ്‌സുകള്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് ലഭിക്കുന്നത്.

ലഭ്യമായ കോഴ്‌സുകള്‍

എം.എ കോഴ്‌സുകള്‍

1. ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍
2. ഹിന്ദി
3. മലയാളം ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍
4. അറബിക്
5. സംസ്‌ക്യതം
6. റഷ്യന്‍
7. ജര്‍മന്‍
8. ഭാഷാശാസ്ത്രം
9. ഫിലോസഫി
10. ഹിസ്റ്ററി
11. സോഷ്യോളജി
12. ഇക്കണോമിക്‌സ്
13. പൊളിറ്റിക്കല്‍ സയന്‍സ്
14. ഇസ്ലാമിക് ഹിസ്റ്ററി
15. മ്യൂസിക്
16. ആര്‍ക്കിയോളജി
17. വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ്
18. പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍

എംഎസ്.സി കോഴ്‌സുകള്‍

1. ബയോകെമിസ്ട്രി
2. ബയോടെക്‌നോളജി
3. ജനിറ്റിക്‌സ് ആന്റ് പ്ലാന്റ് ബ്രീഡിങ്
4. കെമിസ്ട്രി
5. അക്വാട്ടിക്ക് ബയോളജി ആന്‍ഡ് ഫിഷറീസ്
6. കംപ്യൂട്ടര്‍ സയന്‍സ്
7. എന്‍വയോണ്‍മെന്റല്‍ സയന്‍സ്
8. ദിയോളജി
9. കംപ്യൂട്ടേഷണല്‍ ബയോളജി
10. ഡിമോഗ്രാഫി ആന്റ് ബയോസ്റ്റാറ്റിസ്റ്റിക്‌സ്
11. ആക്ച്വൂറിയല്‍ സയന്‍സ്
12. മാത്തമാറ്റിക്‌സ്
13. ഫിസിക്‌സ്
14. സ്റ്റാറ്റിസ്റ്റിക്‌സ്
15. സുവോളജി
16. ഇന്റഗ്രേറ്റീവ് ബയോളജി
17. അപ്ലൈഡ് സൈക്കോളജി
18. ഡേറ്റ സയന്‍സ്
19. അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഡാറ്റാ അനലിറ്റിക്‌സ്
20. ബയോ ഡൈവേഴ്‌സിറ്റി കണ്‍സര്‍വേഷന്‍

എംടെക്ക് കോഴ്‌സുകള്‍

1. കംപ്യൂട്ടര്‍ സയന്‍സ് (ഡിജിറ്റല്‍ ഇമേജ് കംപ്യൂട്ടിങ് സ്‌പെഷ്യലൈസേഷന്‍)
2. ടെക്‌നോളജി മാനേജ്‌മെന്റ്
3. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ (ഒപ്‌റ്റോ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഒപ്റ്റിക്കല്‍ കമ്യൂണിക്കേഷന്‍)

മറ്റുകോഴ്‌സുകള്‍

1. എം.സി.ജെ (കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം)
2. എം.ബി.എ (ജനറല്‍ ആന്‍ഡ് ടൂറിസം)
3. എം.എല്‍.ഐ.എസ്.സി
4. എം.എസ്.ഡബ്ല്യൂ
5. എം.എഡ്
6. എം.എല്‍.എല്‍
7. എം.കോം (ഗ്ലോബല്‍ ബിസിനസ് ഓപ്പറേഷന്‍സ്)

മികച്ച അധ്യാപകര്‍, വിദ്യാര്‍ത്ഥി സൗഹ്യദ ഹരിത ക്യാമ്പസ്, പ്ലേസ്‌മെന്റ് എന്നിവയാണ് കേരള സര്‍വകലാശാലയിലെ വകുപ്പുകളുടെ കീഴില്‍ നേരിട്ട് നടത്തുന്ന ഈ കോഴ്‌സുകളെ ആകര്‍ഷകമാക്കുന്നത്.

കേരള സര്‍വകലാശാലയുടെ മാധ്യമപഠന വിഭാഗമായ ഡിപാര്‍ട്ട്‌മെന്റ് ഓ്ഫ് കമ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തിലേക്കും അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. 20 സീറ്റുകളാണുള്ളത്. ഏതു വിഷയത്തിലും ബിരുദം നേടിയവര്‍ക്കും അവസാന വര്‍ഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 

കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനും htps://admissions.keralauniversity.ac.in/ സന്ദര്‍ശിക്കുക.

അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി - ഏപ്രില്‍ 2, 2019

click me!